National

550 കോടി കടബാധ്യത; അനില്‍ അംബാനിക്ക് കോടതിയലക്ഷ്യ നോട്ടീസ്; ഇന്ത്യവിടാന്‍ അനുവദിക്കരുതെന്ന് എറിക്‌സണ്‍ 

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സുപ്രീംകോടതി കോടതിയലക്ഷ്യ നോട്ടീസ് അയച്ചു. കോടതിയുത്തരവനുസരിച്ച് നല്‍കേണ്ട 550 കോടി രൂപ നിശ്ചിത സമയത്തിനകം നല്‍കാത്തതിന് എറിക്‌സണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ഹര്‍ജി നല്‍കിയത്. അനില്‍ അംബാനിയും മറ്റ് എതിര്‍കക്ഷികളും നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ജസ്റ്റിസുമാരായ ആര്‍എഫ് നരിമാന്‍, വിനീത് സരണ്‍ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസയച്ചത്.

റിലയന്‍സ് ഇന്‍ഫ്രാടെല്‍ ചെയര്‍പേഴ്‌സണ്‍ ഛായ വിറാനിക്കും കോടതിയലക്ഷ്യത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

118 കോടി രൂപ ഇപ്പോള്‍ നല്‍കാന്‍ തയ്യാറാണെന്ന് റിലയന്‍സ് അഭിഭാഷകരായ കപില്‍ സിബലും മുകുള്‍ റോഹത്ഗിയും ബോധിപ്പിച്ചപ്പോള്‍, 550 കോടി രൂപയാണ്‌ കിട്ടാനുള്ളതെന്നുംഅത് പൂര്‍ണ്ണമായും നല്‍കണമെന്നും എറിക്‌സണിന് വേണ്ടി ഹാജരായ ദുഷ്യന്ത് ദവെ പറഞ്ഞു.

അനില്‍ അംബാനി ഉള്‍പ്പെടെയുള്ളവര്‍ രാജ്യത്തിന് പുറത്ത് പോകുന്നത് വിലക്കണമെന്നും ഇവര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുത്ത് പണം തിരിച്ചടയ്ക്കുന്നത് വരെ തടവില്‍ പാര്‍പ്പിക്കണമെന്നും എറിക്‌സണ്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

45,000 കോടി രൂപയുടെ കടത്തില്‍ എത്തിനില്‍ക്കുന്ന അനില്‍ അംബാനി ഗ്രൂപ്പുമായി സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനിയാണ് ടെലികോം സാമഗ്രി നിര്‍മ്മാതാക്കളായ എറിക്സണ്‍. ബിസിനസ് ഇടപാടില്‍ 1600 കോടി രൂപ അംബാനി സ്വീഡിഷ് കമ്പനിയ്ക്ക് നല്‍കാനുണ്ടായിരുന്നു. പിന്നീട് കോടതിയുടെ മേല്‍ നോട്ടത്തില്‍ നടത്തിയ ഒത്തുതീര്‍പ്പില്‍ കടം 550 കോടിയായി കുറയ്ക്കാന്‍ ധാരണയായി. സെപ്തംബര്‍ 30നുള്ളില്‍ പണം നല്‍കുമെന്നായിരുന്നു കോടതിയെ സാക്ഷിയാക്കി അംബാനി നല്‍കിയ ഉറപ്പ്. കടം പകുതിയില്‍ താഴെയായി കുറച്ചുനല്‍കിയിട്ടും തിരിട്ടുകിട്ടാതായതോടെ് എറിക്സണ്‍ സുപ്രീം കോടതിയെ സമീപിച്ചു.

2014 ലാണ് ഇരു കമ്പനികളും തമ്മില്‍ 7 വര്‍ഷത്തെ കരാറൊപ്പിട്ടത്. എന്നാല്‍ പിന്നീട് 1000 കോടിയലധികം രൂപയുടെ കടബാധ്യത ഉടലെടുക്കുകയും നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍(എന്‍സിഎല്‍ടി ) റിലയന്‍സ് കമ്മ്യൂണിക്കേഷനെ പാപ്പരായി പ്രഖ്യാപിക്കുന്ന നടപടിയിലേക്ക് എത്തുകയും ചെയ്തു. എറിക്സണുമായുള്ള ബാധ്യത തീര്‍ക്കാമെന്ന ഒത്തുതീര്‍പ്പിലാണ് അംബാനി പാപ്പര്‍ പ്രഖ്യാപനത്തില്‍ നിന്ന് രക്ഷപ്പെട്ടത്.

അവസാന അവസരമെന്ന നിലയിലാണ് ഡിസംബര്‍ 15നകം കുടിശ്ശിക 12 ശതമാനം പലിശ സഹിതം തീര്‍ത്തുനല്‍കാന്‍ ഒക്ടോബര്‍ 23ന് സുപ്രീംകോടതി റിലയന്‍സിനോട് ആവശ്യപ്പെട്ടത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018