National

സാമ്പത്തിക സംവരണം തെരഞ്ഞെടുപ്പ് തട്ടിപ്പെന്ന് സിപിഐഎം; സംവരണ നിലപാട് മാറ്റാതെയും മോഡി സര്‍ക്കാരിനെ എതിര്‍ത്തും പൊളിറ്റ് ബ്യൂറോ

സാമ്പത്തിക സംവരണത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ ബില്‍ രാഷ്ട്രീയ തന്ത്രം മാത്രമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമേ ബില്‍ പാര്‍ലമെന്റില്‍ കൊണ്ടുവരാവൂ. തിടുക്കത്തില്‍ കേന്ദ്രമന്തിസഭകൂടി തീരുമാനം എടുത്തതിലൂടെ തൊഴിലവസരങ്ങള്‍ ഒരുക്കുന്നതില്‍ മോഡി സര്‍ക്കാരിന്റെ പരാജയമാണ് വെളിവായതെന്നും പിബി വ്യക്തമാക്കുന്നു.

പത്ത് ശതമാനം സാമ്പത്തിക സംവരണത്തിനാണ് കേന്ദ്ര മന്ത്രിസഭ ആലോചിക്കുന്നത് . ഇതിനായി ഭരണഘടന ഭേദഗതി ചെയ്യുമെന്നും ഇന്നലെ അടിയന്തരമായി ചേര്‍ന്ന മന്ത്രിസഭ തീരുമാനിച്ചിരുന്നു.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം തെരഞ്ഞെടുപ്പ് തട്ടിപ്പ് മാത്രമാണ്. പാര്‍ലമെന്റിന്റെ നടപ്പ് സമ്മേളനം അവസാനിക്കുന്ന ദിവസം ബില്‍ അവതരിപ്പിക്കുന്നതിലൂടെ പൊതുതെരഞ്ഞെടുപ്പ് മാത്രമാണ് ലക്ഷ്യം. കഴിഞ്ഞ നാലര വര്‍ഷത്തിനിടയില്‍ മോഡി സര്‍ക്കാരിന് തൊഴിലില്ലായ്മ പ്രശ്‌നം പരിഹരിക്കാന്‍ പോലും സാധിച്ചില്ലെന്നത് സമ്മതിക്കല്‍ കൂടിയാണ് ഈ തീരുമാനം.

മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ കാലം മുതല്‍ ഈ പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതാണ്. അത്തരമൊരു നടപടി വേണമെന്ന് അന്നുമുതല്‍ സിപിഐഎം ആവശ്യപ്പെടുന്നതുമാണ്. എന്നാല്‍, ഇപ്പോഴത്തെ കേന്ദ്രമന്ത്രിസഭാ തീരുമാനം കൂടിയാലോചനകളില്ലാതെയാണ്. പ്രത്യേകിച്ച് സംവരണത്തിന്റെ മാനദണ്ഡം എട്ട് ലക്ഷം വാര്‍ഷിക വരുമാനമെന്ന് നിശ്ചയിച്ചതിലും യഥാര്‍ഥത്തില്‍ അര്‍ഹരായവരിലേക്ക് എത്തുമോ എന്ന കാര്യത്തിലും. മാസത്തില്‍ 18000 രൂപ കുറഞ്ഞ വേതനം നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ടുള്ളതാണ് രാജ്യമെങ്ങുമുള്ള തൊഴിലാളികളുടെ രണ്ട് ദിവസത്തെ പണിമുടക്ക്. അതായത്, വാര്‍ഷിക വരുമാനം 2.16 ലക്ഷം രൂപ. ഇത് പോലും അംഗീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ഈ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും മോഡി സര്‍ക്കാര്‍ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ പോലും തയ്യറായില്ല. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ തോല്‍വിയും ജനപന്തുണ നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇപ്പോഴത്തെ തീരുമാനം.

തീരുമാനം യാഥാര്‍ഥ്യമാകണമെങ്കില്‍ ഭരണഘടനയുടെ 15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്യണം. ഇതിന് സമയവും സംസ്ഥാന നിയമസഭകളുടെ പിന്തുണയും അനിവാര്യമാണ്. തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ മാത്രമാണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് ഇതില്‍നിന്ന് വ്യക്തമാകുന്നു.

മോഡി സര്‍ക്കാരിന്റെ നയങ്ങള്‍ തൊഴില്‍ സൃഷ്ടിക്കുന്നില്ലെന്ന് മാത്രമല്ല ഉള്ള തൊഴില്‍ കൂടി നഷ്ടപ്പെടുത്തുന്നു. പട്ടികജാതി പട്ടിക വര്‍ഗവിഭാഗങ്ങള്‍ക്കും ഒബിസി വിഭാഗങ്ങള്‍ക്കും നിലവിലുള്ള സംവരണം പോലും പൂര്‍ണമായി യാഥാര്‍ഥ്യമാകുന്നില്ല. സംവരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം നവഉദാരീകരണ സാമ്പത്തിക നയങ്ങളുടെ അടിസ്ഥാനത്തിലും സ്വകാര്യമേഖലയെ പ്രോത്സാഹിപ്പിച്ചും ഇല്ലാതാവുകയാണ്.

പാര്‍ലമെന്റില്‍ ബില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് വിശദമായ ചര്‍ച്ചകള്‍ അനിവാര്യമാണെന്നും പൊളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മണ്ഡല്‍ കമ്മീഷന്‍ കാലം മുതല്‍ തന്നെ സാമ്പത്തിക സംവരണം ആവശ്യപ്പെടുന്ന പാര്‍ട്ടിയാണ് സിപിഐഎം. ആ നിലപാട് തന്നെയാണ് തുടര്‍ന്നുമുള്ളത്. 

ഭരണഘടന ഭേദഗതി ചെയ്യുന്നതിന് കാലതാമസം വരുമെന്നും രണ്ട് സഭകളിലെയും അംഗീകാരം ആവശ്യമാണെന്നും സിപിഐഎം പറയുന്നു.

സാമ്പത്തിക സംവരണത്തെ സിപിഐഎം കേരള ഘടകം സ്വാഗതം ചെയ്തിരുന്നു. മുന്നാക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സിപിഐഎം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. കേരളസര്‍ക്കാര്‍ പത്ത് ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തത് അതിനാലാണെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.

സിപിഐഎം വളരെ നേരത്തെ തന്നെ ആവശ്യപ്പെടുന്ന കാര്യമാണ് ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഒരുങ്ങുന്നതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്റെ പ്രതികരണം.

എന്നാല്‍ സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതിക്ക് എതിരെ വിഎസ് അച്യുതാനന്ദന്‍ രംഗത്ത് എത്തി. സംവരണം സാമ്പത്തിക പദ്ധതി അല്ല. രാജ്യവ്യാപകമായി ചര്‍ച്ചയില്ലാതെ സംവരണ കാര്യത്തില്‍ തീരുമാനമെടുക്കരുതെന്നും വിഎസ് പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018