National

സിപിഐഎമ്മും കോണ്‍ഗ്രസും പിന്തുണച്ചു; സാമ്പത്തിക സംവരണബില്‍ ലോക്‌സഭയില്‍ പാസായി; എതിര്‍ത്തത് മുസ്ലീം ലീഗിന്റേതുള്‍പ്പെടെ മൂന്ന് വോട്ടുകള്‍

മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ലോക്‌സഭാ പാസാക്കി. കോണ്‍ഗ്രസും സിപിഐഎമ്മും ബില്ലിനെ അനുകൂലിച്ചു.

323 പേര്‍ ബില്ലിനെ പിന്തുണച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്. മുസ്ലീം ലീഗും എഐഎംഇഐഎം എംപി അസദുദ്ദീന്‍ ഒവൈസിയും ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തു. അണ്ണാ ഡിഎംകെ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. സാമ്പത്തിക സംവരണ ബില്‍ നാളെ രാജ്യസഭ പരിഗണിക്കും.

ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിയ്ക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യമുയര്‍ത്തി. സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നെന്ന് കോണ്‍ഗ്രസ് എംപി കെവി തോമസ് വ്യക്തമാക്കി. നിയമം തിരക്കിട്ട് നടപ്പാക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാണ് പ്രശ്‌നമെന്നും കെ വി തോമസ് പറഞ്ഞു.

പൗരത്വ നിയമഭേദഗതി ബില്‍ പാസാക്കിയ ശേഷമാണ് ലോക്‌സഭ സംവരണബില്‍ പരിഗണിച്ചത്. ബില്‍ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്‌കരിച്ചു.

സാമ്പത്തിക സംവരണത്തിനായുള്ള മോഡി സര്‍ക്കാരിന്റെ നീക്കത്തിന് നിയമസാധുതയുണ്ടെന്ന് കേന്ദ്ര സാമൂഹിക നീതി വകുപ്പ് മന്ത്രി തവര്‍ചന്ദ് ഗെലോട്ട് ബില്‍ ചര്‍ച്ച ചെയ്യുന്നതിനിടെ പറഞ്ഞു. ഭരണഘടനാ ഭേദഗതി സുപ്രീം കോടതിക്ക് തള്ളാനാകില്ല. 50 ശതമാനമെന്ന പരിധി ലംഘിക്കുന്നത് പ്രശ്‌നമുണ്ടാകില്ല. എല്ലാ മതത്തില്‍ പെട്ടവര്‍ക്കം സാമ്പത്തിക സംവരണം ലഭിക്കും. നിലവിലെ സംവരണത്തെ ഇത് ബാധിക്കില്ലെന്നും മന്ത്രി അവകാശപ്പെട്ടു. സാമ്പത്തിക നീതി ഉറപ്പാക്കുകയാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018