National

നരസിംഹറാവുവില്‍ തുടങ്ങി മോഡിയില്‍ നില്‍ക്കുന്ന സാമ്പത്തിക സംവരണ ശ്രമങ്ങള്‍.. പിന്തുണയ്ക്കാന്‍ ബിഎസ്പി മുതല്‍ സിപിഐ എം വരെ 

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് മോഡി സര്‍ക്കാര്‍. ഇതിനായി ഭരണഘടന ഭേദഗതിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ നീക്കത്തിന് പിന്നില്‍ തെരഞ്ഞെടുപ്പ് താല്‍പര്യമാണെന്ന ആക്ഷേപം ഉന്നയിക്കുന്നുണ്ടെങ്കിലും പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നും തന്നെ ഇതിനെതിരെ രംഗത്തുവന്നിട്ടില്ല. 124 -ാം ഭരണഘടന ഭേദഗതിയായിട്ടാണ് സാമ്പത്തിക സംവിരണത്തിനുള്ള ശ്രമം സര്‍ക്കാര്‍ നടത്തുന്നത്.

എന്നാല്‍ ഇത് ആദ്യമായിട്ടല്ല, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്താനാണ് സംവരണം എന്ന കാഴ്ചപാടിന്റെ അടിസ്ഥാനത്തില്‍ സാമ്പത്തിക സംവരണത്തിനുളള ശ്രമങ്ങള്‍ നടത്തുന്നത്.

തുടക്കത്തില്‍ തന്നെ സിപിഐ എമ്മിന്റെ കാഴ്ചപാട് സാമ്പത്തിക സംവരണത്തിന് അനുകൂലമായിരുന്നു.

ദളിത് താല്‍പര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് പറയുന്ന ബിഎസ്പിയും ഇപ്പോള്‍ സര്‍ക്കാരിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നു.

നരസിംഹറാവുവിന്റെ കാലത്താണ് ആദ്യമായി സാമ്പത്തിക സംവരണത്തിനുള്ള ശ്രമങ്ങള്‍ നടത്തിയത്. സുപ്രീം കോടതി പക്ഷെ ഇതിന് തടയിടുകയായിരുന്നു

സാമ്പത്തിക സംവരണം ആദ്യം നടപ്പിലാക്കണമെന്ന തീരുമാനമെടുത്തത് 27 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസിന്റെ പ്രധാനമന്ത്രിയായ, നരസിംഹ റാവുവാണ്. ഒബിസി സംവരണത്തില്‍ മാറ്റങ്ങള്‍ വരുത്തി മുന്നോക്ക വിഭാഗത്തിലെ പിന്നാക്കക്കാര്‍ക്ക് 10 ശതമാനം സംവരണമേര്‍പ്പെടുത്തണമെന്നാണ് നരസിംഹ റാവു തീരുമാനിച്ചത്‌. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പിലാക്കാനും അദ്ദേഹം തീരുമാനിച്ചു.

ഇതിന് എതിരെ ഇന്ദ്ര സാഹ്നി നല്‍കിയ കേസില്‍ സുപ്രീംകോടതി സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ചു. 50 ശതമാനത്തിനുള്ളില്‍ സംവരണമാകാവൂ എന്നും കോടതി ഉത്തരവിട്ടു.

എബി വാജ്‌പേയ്

2003ല്‍ പ്രധാനമന്ത്രിയായിരുന്ന എബി വാജ്‌പേയും സാമ്പത്തിക സംവരണം നടപ്പിലാക്കാന്‍ ആലോചിച്ചിരുന്നു. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ്, മിസോറാം എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവെയായിരുന്നു വാജ്‌പേയുടെ നീക്കം. പൊതുതെരഞ്ഞെടുപ്പിന് ഒരു വര്‍ഷം ബാക്കി നില്‍ക്കെയും.

ഇതിനായി ഒരു സമിതിയേയും രൂപീകരിച്ചു ഉപപ്രധാനമന്ത്രി എല്‍കെ അദ്വാനി, ധനമന്ത്രി ജസ്വന്ത് സിങ്, നിയമമന്ത്രി അരുണ്‍ ജയ്റ്റ്‌ലി, സാമൂഹ്യനീതി വകുപ്പ് മന്ത്രി സത്യനാരായണ്‍, റെയില്‍വേ മന്ത്രി നിതീഷ് കുമാര്‍ എന്നിവരടങ്ങുന്ന്നതായിരുന്നു സമിതി

മന്ത്രിമാരുടെ സംഘം മറ്റ് പാര്‍ട്ടികളുമായി കൂടിയാലോചനകള്‍ നടത്തുകയും വിഷയത്തില്‍ കമ്മീഷനെ നിയോഗിക്കണമോ എന്ന് ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

2004 ജനുവരിയില്‍, തെരഞ്ഞെടുപ്പിന് കുറച്ചു മാസങ്ങള്‍ക്ക് മുമ്പാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതില്‍ മാനദണ്ഡം നിര്‍ണ്ണയിക്കാന്‍ കമ്മീഷനെ വാജ്‌പേയ് നിയോഗിച്ചു. മുന്‍ യൂണിയന്‍ ആഭ്യന്തര സെക്രട്ടറി ബാല്‍മികി പ്രസാദ് സിങ് ആയിരുന്നു നാലുപേരടങ്ങുന്ന കമ്മീഷന്റെ അധ്യക്ഷന്‍. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ല. 2004 ലെ തെരഞ്ഞെടുപ്പില്‍ യുപിഎ അധികാരത്തിലെത്തുകയും ചെയ്തു

യുപിഎ സര്‍ക്കാരും സാമ്പത്തിക സംവരണത്തിനുള്ള ശ്രമങ്ങള്‍ തുടര്‍ന്നു

മുന്നോക്ക വിഭാഗത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണമേര്‍പ്പെടുത്തുന്നതിനായി ജൂലൈ 2006ല്‍ കമ്മീഷനെ നിയോഗിച്ചു. വിഷയത്തില്‍ കേന്ദ്രഭരണ പ്രദേശങ്ങളിലെയും സംസ്ഥാന സര്‍ക്കാരുകളുടെയും അഭിപ്രായങ്ങളറിയുക, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ തിരിച്ചറിയുന്നതിനുള്ള മാനദണ്ഡം നിര്‍ദ്ദേശിക്കുക, വിദ്യാഭ്യാസ-സര്‍ക്കാര്‍ ജോലികളിലെ സംവരണം എന്നിവ അന്വേഷിക്കുകയായിരുന്നു കമ്മീഷന്റെ ജോലി.

എസ്ആര്‍ സിന്‍ഹ അധ്യക്ഷനായ കമ്മീഷന്‍ നാലു വര്‍ഷത്തിന് ശേഷം 2010ല്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കമ്മീഷന്റെ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങള്‍

- സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസരംഗത്തും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കണം.

- സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഉപരിപഠനത്തിനായി ലോണ്‍, സ്‌കോളര്‍ഷിപ്പ്, കേന്ദ്ര-സംസ്ഥാന സിവില്‍ സര്‍വ്വീസ് പരീക്ഷകളുടെ പരിശീലനം, വീട് നിര്‍മ്മാണത്തില്‍ സര്‍ക്കാര്‍ സഹായം, കുറഞ്ഞ പലിശയില്‍ വായ്പ എന്നിവ നല്‍മെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരുന്നു.

സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെങ്കിലും ഇതുമായി മുന്നോട്ടുപോകാന്‍ മന്‍മോഹന്‍സിംങിനും കഴിഞ്ഞില്ല.

കേരളത്തില്‍ ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം ഏര്‍പ്പെടുത്താന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ഉണ്ടെങ്കില്‍ മാത്രമെ ഭരണഘടന ഭേദഗതി ബില്‍ പാസ്സാകുകയുള്ളൂ. ഇതിന് പുറമെ സംസ്ഥാന നിയമസഭകളില്‍ 50 ശതമാനം ഭേദഗതിക്ക് അംഗീകാരം നല്‍കുകയും വേണം. തെരഞ്ഞടുപ്പിന് മുമ്പ് ഇത് അസാധ്യമായിരിക്കെ, മോഡി സര്‍ക്കാരിന്റെ നീക്കം മുന്നോക്ക വിഭാഗക്കാരെ രാഷ്ട്രീയമായി കൂടെ നിര്‍ത്തുകയെന്നത് മാത്രമായിരിക്കാനാണ് സാധ്യത.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018