National

സംഘപരിവാര്‍ ഭീഷണി; നയന്‍താര സഹ്ഗലിന് സാഹിത്യ സമ്മേളനത്തില്‍ വിലക്ക്; പരിപാടി ബഹിഷ്‌കരിക്കുമെന്ന് മറാഠി എഴുത്തുകാര്‍ 

ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് മറാഠി ദേശീയ സാഹിത്യസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രശസ്ത സാഹിത്യകാരി നയന്‍താര സേഹ്ഗാല്‍നെ ഒഴിവാക്കി. പരിപാടി തടസ്സപ്പെടുത്തുമെന്ന ഭീഷണിയുണ്ടെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനുമാണ് ക്ഷണം പിന്‍വലിച്ചതെന്ന് സംഘാടകര്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകയാണ് സഹ്ഗല്‍.

അഖിലഭാരതീയ മറാഠി സാഹിത്യപരിഷത്തിന്റെ സമ്മേളനം ജനുവരി 11ന് വിദര്‍ഭയിലെ യവത്മയിലാണ് തുടങ്ങുന്നത്. ഭീഷണിക്ക് പിന്നില്‍ സംഘപരിവാര്‍ സംഘടനയെന്നാണ് സൂചന.

മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് പങ്കെടുക്കുന്ന ചടങ്ങില്‍ നയന്‍താര സേഹ്ഗാലിനെയാണ് ഉദ്ഘാടകയായി നിശ്ചയിച്ചിരുന്നത്. ക്ഷണകത്ത് അയക്കുകയും ചെയ്തു. പിന്നീട് ക്ഷണം പിന്‍വലിച്ചുകൊണ്ടുള്ള ക്ഷമാപണ കത്ത് സഹ്ഗലിന് ലഭിക്കുകയായിരുന്നു.

രാജ്യത്തെ നിലവിലെ അവസ്ഥയെ കുറിച്ചായിരുന്നു സേഹ്ഗാല്‍സമ്മേളനത്തില്‍ സംസാരിക്കാനിരുന്നത്.

നമ്മുടെ സ്വാതന്ത്ര്യം അപകടത്തിലാണ്. എന്ത് കഴിക്കണം, ആരെ വിവാഹം ചെയ്യണം, എന്ത് എഴുതണം, എന്തിനെ ആരാധിക്കണം, എന്ത് ചിന്തിക്കണം എന്നത് പോലും ഇപ്പോഴത്തെ അവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത്. വ്യത്യസ്തമായ നമ്മുടെ സംസ്‌കാരത്തെയും മതത്തെയും തുടച്ചുനീക്കി ഒരേയൊരു മതത്തിന്റെ കീഴിലാണ് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്.
നയന്‍താര സേഹ്ഗാല്‍ 

മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ സഹോദരീപുത്രിയാണ് ഇംഗ്ലീഷ് എഴുത്തുകാരിയും സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവുമായ നയന്‍താര. ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം അസഹിഷ്ണുത വര്‍ധിച്ചുവെന്ന് പറഞ്ഞ് 2015ല്‍ കേന്ദ്രപുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്നതിന് നേതൃത്വം നല്‍കിയത് സേഹ്ഗാല്‍ ആയിരുന്നു.

സമ്മേളനത്തില്‍ സഹ്ഗലിന് വിലക്ക് ഏര്‍പ്പെടുത്തിയതിന് എതിരെ മുപ്പതോളം വരുന്ന മറാഠി കവികളും എഴുത്തുകാരും മാധ്യമപ്രവര്‍ത്തകും ചടങ്ങ് ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018