National

തൂത്തുക്കുടി  സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് സുപ്രീംകോടതിയുടെ പച്ചക്കൊടി; ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവിന് സ്റ്റേയില്ല

ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ തമിഴ്‌നാട് തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് പ്ലാന്റിന് സുപ്രീംകോടതിയുടെയും പിന്തുണ. പ്ലാന്റ് തുറന്ന് പ്രവര്‍ത്തിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ വാദം തള്ളിയാണ് സുപ്രീംകോടതി വേദാന്ത കമ്പനിക്ക് പച്ചക്കൊടി കാണിച്ചിരിക്കുന്നത്.

തൂത്തുക്കുടിയിലെ വേദാന്തയുടെ ചെമ്പ് ശുദ്ധീകരണശാലയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാമെന്ന് ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡിസംബറില്‍ ഉത്തരവിട്ടിരുന്നു. കമ്പനിയുടെ ഹര്‍ജി പരിഗണിച്ചായിരുന്നു ട്രൈബ്യൂണല്‍ നടപടി. ഇതിനെതിരെ നല്‍കിയ സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീം കോടതി തള്ളിയത്.

തൂത്തുക്കുടിയില്‍ നാട്ടുകാര്‍ കമ്പനിക്കെതിരെ നടത്തിയ സമരത്തിന് നേരെ പൊലീസ് വെടിവെക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് 2018 മേയ് 28 മുതല്‍ കമ്പനി അടച്ചിട്ടിരിക്കുകയായിരുന്നു.

പ്ലാന്റ് അടച്ചുപൂട്ടാതെ വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്ന് സമരക്കാര്‍ തീരുമാനം എടുത്തതിനെ തുടര്‍ന്ന് വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് പ്ലാന്റ് പൂര്‍ണമായും അടച്ചുപൂട്ടാന്‍ തമിഴിനാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് അന്ന് ഉത്തരവിറക്കിയത്.

നാട്ടുകാരുടെ പ്രതിഷേധ സമരത്തിനിടെ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ സിബിഐ കേസെടുത്തിരുന്നു. റവന്യു ഉദ്യോഗസ്ഥര്‍ക്കും പൊലീസിനുമെതിരെ സിബിഐയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നേരത്തെ മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് സിബിഐ കേസ് ഏറ്റെടുത്തത്.

ഉല്‍പ്പാദന ഫാക്ടറിയില്‍ നിന്നും പുറന്തളളുന്ന മാലിന്യം വന്‍തോതില്‍ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രദേശവാസികള്‍ അടക്കമുളള നിരവധി പേര്‍ സമരത്തിനിറങ്ങിയത്. സമരത്തിന്റെ നൂറാം ദിവസം നടത്തിയ മാര്‍ച്ചിന് നേരെ കഴിഞ്ഞ മേയ് 22ന് പൊലീസ് രണ്ടു ദിവസങ്ങളിലായി നടത്തിയ വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സ്റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ ജനങ്ങളുടെ സമരത്തിന് നേരെയുണ്ടായ പൊലീസ് വെടിവെയ്പ്പ് വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ രാജ്യത്താകമാനം പ്രതിഷേധം ഉയര്‍ന്നതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തമിഴ്നാട് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

തുടര്‍ന്ന് മദ്രാസ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കേസ് സിബിഐയ്ക്ക് വിടുകയായിരുന്നു. വെടിവയ്പ്പുമായി ബന്ധപ്പെട്ട ഫയലുകള്‍ കോടതി സിബിഐക്ക് കൈമാറിയിരുന്നു. അന്വേഷണവുമായി ബന്ധപ്പെട്ടിട്ടുളള വിവിധ കോടതികളിലെ മുഴുവന്‍ കേസുകളും മദ്രാസ് ഹൈക്കോടതിയുടെ പരിഗണനക്ക് കൈമാറിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018