National

മോഡി സര്‍ക്കാരിന് വന്‍ തിരിച്ചടി, സിബിഐ ഡയറക്ടറെ മാറ്റിയ നടപടി തള്ളി, അലോക് വര്‍മ്മയെ പുനഃസ്ഥാപിച്ചു 

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലയില്‍നിന്ന് മാറ്റിയ നടപടിയെ സുപ്രീം കോടതി റദ്ദാക്കി.

സിബിഐ ഡയറക്ടറെ നിശ്ചിത കാലവധിക്കു മുമ്പ് മാറ്റാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു.

സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അലോക് വര്‍മ്മ ഉന്നയിച്ച വാദം കോടതി സ്വീകരിച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്എന്നിവര്‍ അടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. ഈ സമിതി ഉടന്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

ഒരാഴ്ചയ്ക്കുള്ളില്‍ സമിതി യോഗം ചേരണമെന്നും കോടതി നിര്‍ദ്ദേശിച്ചു. സമിതിയുടെ തീരുമാനം വരുന്നതുവരെ ഒരു പ്രധാന തീരുമാനവും അലോക് വര്‍മ്മ സ്വീകരിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഉന്നതാധികാര സമിതിയുടെ തീരുമാനം വരുന്നതുവരെ അലോക് വര്‍മ നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു.

അദ്ദേഹം നിര്‍ബന്ധിത അവധിയില്‍ പോകണമോ അതോ സ്ഥാനത്ത് തുടരണമോ എന്നീ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് സമിതിയാണെന്നും കോടതി ചൂണ്ടിക്കാട്ടി

കഴിഞ്ഞ ഒക്ടോബര്‍ 23 ന് രാത്രിപാതിരാത്രിയാണ് അലോക് വര്‍മ്മയെ സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും സെപ്ഷല്‍ ഡയറക്ടറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിബിഐയ്ക്ക് നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാനാണ് അലോക് വര്‍മ്മയെ നീക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ അര്‍ദ്ധ രാത്രി യില്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നായിരുന്നു കോടതി വാദത്തിനിടെ പറഞ്ഞത്.

രാകേഷ് അസ്താനയെ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018