National

‘കയ്യില്‍ കാശില്ലെങ്കിലെന്താ ഞങ്ങള്‍ ലക്ഷ്യമിടുന്നത് ക്യാഷ്‌ലെസ്സ് എക്കണോമിയാണ്’; ചാനല്‍ ചര്‍ച്ചയില്‍ പരിഹാസ്യ നിലപാടുമായി ബിജെപി നേതാവ്

നോട്ട് നിരോധനത്തിനൊപ്പം മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ആശയങ്ങളിലൊന്നായിരുന്നു ‘ക്യാഷ്‌ലെസ്സ് എക്കണോമി’. ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായിരുന്നു ഇതി ലക്ഷ്യം വച്ചിരുന്നത്. എന്നാല്‍ കൈയ്യില്‍ പണമില്ലാതെ എങ്ങനെ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്തും?

ക്യാഷ്‌ലെസ്സ് എക്കണോമിയില്‍ പണമെന്തിന് എന്നായിരുന്നു കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയില്‍ ബിജെപി വക്താവിന്റെ വാദിച്ചത്. ഹിന്ദി വാര്‍ത്താ ചാനലായ ‘ആജ് തക്’ ലാണ് മുന്‍ കേന്ദ്ര മന്ത്രിയും ബിജെപി വക്താവുമായ ഷാനവാസ് ഹുസൈന്‍പരിഹാസ്യമായ നിലപാട് സ്വീകരിച്ചത്.

റാഫേല്‍ ഇടപാടിനെ ചൊല്ലി നടന്ന ചര്‍ച്ചയില്‍ ഹിന്ദുസ്ഥാന്‍ ഏറനോട്ടിക്‌സിന്റെ കൈവശം ആവശ്യത്തിന് ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ഇല്ലെന്ന എംഡിയുടെ വാക്കുകള്‍ അവതാരകന്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ബിജെപി നേതാവിന്റെ വിചിത്രമായ മറുപടി. ‘ക്യാഷ് ഇന്‍ ഹാന്‍ഡ്’ ആവശ്യമില്ലെന്നും ‘ക്യാഷ്‌ലെസ്സ് എക്കണോമി’ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതുമെന്നും ബിജെപി വക്താവ് ഗൗരവമായി പറഞ്ഞു.

ഇത് തമാശയല്ലെന്നും വളരെ ഗൗരവമായ ചര്‍ച്ചയാണ് ഇവിടെ നടക്കുന്നതെന്നും അവതാരകന്‍ ചൂണ്ടിക്കാട്ടിയെങ്കിലും താനും ഗൗരവമായി തന്നെയാണ് സംസാരിക്കുന്നതെന്നുമായിരുന്നു നേതാവിന്റെ മറുപടി. തുടര്‍ന്ന് അവതാരകന്‍ അതിന് മറുപടി പറയാതെ അടുത്ത ആളിലേക്ക് പോകുകയായിരുന്നു. ഒപ്പം ചര്‍ച്ചയില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് വക്താവ് ജോവന്‍ ഖേര അക്കൗണ്ടിങ്ങിന്റെ ഭാഷ അറിയില്ലേ എന്ന് ഷാനവാസ് ഹുസൈനോട് തിരിച്ചു ചോദിക്കുകയും ചെയ്തു.

പിന്നീട് തനിക്ക് ആ വാക്ക് പരിചയമില്ലായിരുന്നുവെന്ന് വ്യക്തമാക്കി. അക്കൗണ്ടിങ്ങ് പ്രകാരം ഒരു കമ്പിനി അതിന്റെ ചെലവുകള്‍ കഴിച്ചതിന് ശേഷം സൂക്ഷിക്കുന്ന പണത്തെയാണ് ക്യാഷ് ഇന്‍ ഹാന്‍ഡ് എന്ന് പറയുന്നത്. ഇതിന് ഡിജിറ്റല്‍ പണമിടപാടുമായി യാതൊരു ബന്ധമില്ലെന്നിരിക്കെയാണ് ബിജെപി നേതാവ് യാതൊരു ബന്ധവുമില്ലാത്ത പ്രസ്താവനകളിറക്കിയത്.

എച്ച്എഎല്ലിന്റെ സാമ്പത്തികയെ ചൊല്ലി കുറച്ചു നാളുകളായി വിവാദങ്ങളുണ്ട് കേന്ദ്രമന്ത്രി നിര്‍മല സീതാരാമനും രാഹുല്‍ ഗാന്ധിയും തമ്മില്‍ ഇതിനെച്ചൊല്ലി വാഗ്വാദങ്ങളും നടന്നിരുന്നു. സംഭവം സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018