National

സുപ്രീംകോടതി വിധിക്ക് പിന്നാലെ അലോക് വര്‍മ്മ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് പ്രവേശിച്ചു, നയപരമായ തീരുമാനങ്ങള്‍ എടുക്കാനാകില്ല   

സിബിഐ ഡയറക്ടര്‍ ചുമതലയില്‍ നിന്ന് മാറ്റിയ നടപടികള്‍ സുപ്രീംകോടതി റദ്ദാക്കിയതിന് ശേഷമുള്ള വിധിക്ക് ശേഷം അലോക് വര്‍മ്മ ജോലിയില്‍ തിരികെ പ്രവേശിച്ചു. മൂന്ന് മാസം മുമ്പാണ് അലോക് വര്‍മ്മയെ പദവികളില്‍ നിന്നും മാറ്റി നിര്‍ബന്ധിത അവധിക്ക് അയച്ചത്. അതേസമയം, സെലക്ഷന്‍ കമ്മറ്റി അലോക് വര്‍മ്മയുടെ പദവി സംബന്ധിച്ച് തീരുമാനം എടുത്താല്‍ മാത്രമേ അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കൂ.

ഒരാഴ്ചയ്ക്കകം സെലക്ഷന്‍ കമ്മറ്റി ചേരണമെന്നും കോടതി പറഞ്ഞിരുന്നു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ അദ്ദേഹം ചുമതലപ്പെടുത്തുന്ന സുപ്രീംകോടതി ജഡ്ജി എന്നിവരാണ് സെലക്ഷന്‍ കമ്മറ്റിയില്‍ ഉണ്ടായിരിക്കുക.

ഒക്ടോബര്‍ 23 അര്‍ധരാത്രിയിലാണ് അലോക് വര്‍മ്മയും സിബിഐ ഉപഡയറക്ടറായിരുന്ന രാകേഷ് അസ്താനയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

എന്നാല്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും സെപ്ഷല്‍ ഡയറക്ടറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിബിഐയ്ക്ക് നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാനാണ് അലോക് വര്‍മ്മയെ നീക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ അര്‍ദ്ധരാത്രിയില്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നായിരുന്നു കോടതി വാദത്തിനിടെ പറഞ്ഞത്. സിബിഐ ഡയറക്ടറെ മാറ്റിയത് റാഫേല്‍ ഇടപാടിലെ അന്വേഷണം അട്ടിമറിക്കാനെന്ന ആരോപണവുമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ രംഗത്ത് എത്തിയിരുന്നു.

രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം. ഈ മാസം 31 വരെയാണ് അലോക് വര്‍മ്മക്ക് സി.ബി.ഐ തലപ്പത്തുള്ള സേവന കാലാവധി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018