National

താല്‍ക്കാലിക ഡയറക്ടറുടെ ഉത്തരവുകള്‍ റദ്ദാക്കി അലോക് വര്‍മ; മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതസമിതിയോഗത്തില്‍ തീരുമാനമായില്ല  

അലോക് വര്‍മ
അലോക് വര്‍മ

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ ആരോപണം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതസമിതിയോഗത്തില്‍ തീരുമാനമായില്ല. കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെയും സുപ്രീംകോടതി ജഡ്ജി എ കെ സിക്രിയും പങ്കെടുത്തു. കേന്ദ്ര വിജിലന്‍സ് കമ്മീഷനും യോഗത്തിലുണ്ടായിരുന്നു.

ആരോപണങ്ങളുമായി ബന്ധപ്പെട്ട സിവിസി അന്വേഷണ റിപ്പോര്‍ട്ട് സമിതി പരിഗണിച്ചു. അലോക് വര്‍മയുടെ ഭാഗം കേള്‍ക്കണമെന്ന് ഖാര്‍ഗെ പറഞ്ഞു. വര്‍മയ്ക്ക് നഷ്ടമായ 77 ദിവസത്തെ സര്‍വീസിന് നഷ്ടപരിഹാരം നല്‍കണം. അര്‍ദ്ധരാത്രിയില്‍ അസാധാരണ നടപടിയിലൂടെ അലോക് വര്‍മയെ മാറ്റിയത് അന്വേഷിക്കണം. ഒക്ടോബര്‍ 23, 24 തീയതികളില്‍ സിബിഐയില്‍ ഉണ്ടായ സംഭവങ്ങള്‍ അന്വേഷിക്കണം. വര്‍മയ്ക്ക് എതിരായ സിവിസി റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് തനിക്ക് നല്‍കണമെന്നും ഖാര്‍ഗെ ആവശ്യപ്പെട്ടു.

രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗം അരമണിക്കൂര്‍ നീണ്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പകരം ജസ്റ്റിസ് എകെ സിക്രിയാണ് യോഗത്തില്‍ പങ്കെടുത്തത്. അലോക വര്‍മ കേസില്‍ വിധി പറഞ്ഞതിനാലാണ് ഗോഗോയ് വിട്ടുനിന്നത്. ഇന്നു ചേര്‍ന്ന യോഗത്തില്‍ തീരുമാനമാകാത്തതിനാല്‍ പ്രധാനമന്ത്രിയടങ്ങുന്ന മൂന്നംഗ ഉന്നതസമിതി നാളെയും ചേരും.

സിബിഐ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത അലോക് വര്‍മ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ സ്ഥലം മാറ്റ ഉത്തരവുകള്‍ റദ്ദാക്കി. ഒക്ടോബര്‍ 24 ന് വര്‍മ്മയെ നീക്കിയ ശേഷം എടുത്ത വിവാദ സ്ഥലം മാറ്റ തീരുമാനങ്ങള്‍ ആണ് റദ്ദാക്കിയത്. എം കെ സിന്‍ഹ, എ കെ ബസ്സി, എസ് എ ഗുരും തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുടേതടക്കം ഒക്ടോബര്‍ 24 മുതല്‍ ജനുവരി 8 വരെയുള്ള എല്ലാ സ്ഥലം മാറ്റങ്ങളും റദ്ദാക്കി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018