National

‘സാമ്പത്തിക സംവരണ ബില്‍ ചരിത്രപരം’; പൗരത്വ ബില്‍ ആസാം ജനതയുടെ അവകാശത്തെ ഹനിക്കില്ലെന്ന് നരേന്ദ്ര മോഡി 

സാമ്പത്തിക സംവരണ ബില്‍ ചരിത്രപരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കേന്ദ്രസര്‍ക്കാരിനെ കുറിച്ച് നുണ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള ശക്തമായ മറുപടിയാണിത്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവര്‍ക്കും നീതി ഉറപ്പാക്കാനുള്ള ഫലപ്രദമായ നടപടിയാണിതെന്നും മോഡി ട്വീറ്റിലൂടെ വ്യക്തമാക്കി.

പത്ത് ശതമാനം സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്ലിനെ 323 പേരാണ് പിന്തുണച്ചത്. മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്.

മഹാരാഷ്ട്രയിലെ സോലാപൂരില്‍ ബിജെപി റാലിയെ അഭിവാദ്യം ചെയ്തുകൊണ്ട് ബില്ലിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ മോഡി പങ്കുവെച്ചിരുന്നു. പൊതു അഭിപ്രായം രാജ്യസഭ മാനിക്കുമെന്നും ബില്‍ പാസാകുമെന്നുമാണ് മോഡി പ്രത്യാശിക്കുന്നത്. ബില്‍ പാസാകുന്നത് ദളിത്, ആദിവാസി, വിഭാഗങ്ങളെ യാതൊരു തരത്തിലും ബാധിക്കില്ലെന്നും മോഡി പറഞ്ഞു.

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദദതി ബില്‍ ഇന്ന് രാജ്യസഭ ചർച്ച ചെയ്തുകൊണ്ടിരിക്കുകയാണ്. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ് mf, എസ് ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന ഭേദഗതി സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്.

മുസ്ലീങ്ങളെ ഒഴിവാക്കിയുള്ള പൗരത്വ ബില്ലും ഇന്നലെ ലോക്‌സഭയില്‍ പാസായിരുന്നു. പാകിസ്ഥാന്‍, ബംഗ്‌ളാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നും കുടിയേറിയ ഹിന്ദുക്കള്‍ക്കും അവിടുത്തെ മറ്റു ന്യൂനപക്ഷങ്ങള്‍ക്കും ഇന്ത്യന്‍ പൗരത്വം നല്‍കുന്നതാണ് ബില്‍.

എന്നാല്‍ പൗരത്വ ബില്ലിലൂടെ ആസാമിലെ ജനതയുടെ അവകാശങ്ങള്‍ക്ക് കോട്ടം സംഭവിക്കില്ലെന്നാണ് മോഡിയുടെ വാദം.

പൗരത്വബില്ലിന്റെ ചര്‍ച്ചയില്‍ നിന്നും കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയിരുന്നു. ബില്‍ സെലക്ട് കമ്മിറ്റി വിടണമെന്നാവശ്യപ്പെട്ടാണ് അവര്‍ സഭ വിട്ടത്. തൃണമൂല്‍ കോണ്‍ഗ്രസാണ് ബില്ലിനെ എതിര്‍ത്ത് രംഗത്തുള്ള പ്രമുഖ കക്ഷി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബില്ലിനെതിരായ ജനവികാരം ശക്തമാണ്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018