National

സാമ്പത്തിക സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍; ഭേദഗതി മുന്നോട്ടുവെയ്ക്കുമെന്ന് സിപിഐഎം

സാമ്പത്തിക സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബില്‍ ഇന്ന് രാജ്യസഭയില്‍ പരിഗണിക്കും. കോണ്‍ഗ്രസിന്റെയും സിപിഐഎമ്മിന്റെയും പിന്തുണയോടെ ലോക്‌സഭയില്‍ ബില്‍ പാസായതോടെയാണ് ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കുന്നത്. രാജ്യസഭയില്‍ ബിജെപിക്ക് വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാല്‍ ബില്‍ പാസാകില്ലെന്നായിരുന്നു ആദ്യ സൂചനകള്‍. എന്നാല്‍ കോണ്‍ഗ്രസ് ബില്ലിനെ പിന്തുണയ്ക്കുന്ന സാഹചര്യത്തില്‍ രാജ്യസഭയിലും പാസായേക്കും.

323 പേര്‍ ലോക്‌സഭയില്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ മൂന്ന് പേര്‍ മാത്രമാണ് എതിര്‍ത്തത്.

ബില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു പാര്‍ട്ടിയും എതിര്‍ത്തില്ലെങ്കിലും ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍ സിപിഐഎമ്മും മറ്റ് പാര്‍ട്ടികളും എതിര്‍പ്പുമായി രംഗത്ത് എത്തി. തിരക്കിട്ട് ബില്‍ കൊണ്ടുവരുന്ന സര്‍ക്കാരിന്റെ ഉദ്ദേശശുദ്ധിയാണ് പ്രശ്‌നമെന്ന് പറഞ്ഞ കോണ്‍ഗ്രസിന്റെ കെവി തോമസ് സാമ്പത്തിക സംവരണത്തെ പിന്തുണയ്ക്കുന്നുവെന്ന് വ്യക്തമാക്കി.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങള്‍ക്ക് സംവരണം ഉറപ്പാക്കണമെന്ന ഭേദഗതി സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ വൈകിയതുകൊണ്ട് ലോക്‌സഭയില്‍ അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നല്‍കിയില്ല.

രാജ്യസഭ ബില്‍ പരിഗണിക്കവെ ഭേദഗതി മുന്നോട്ട് വയ്ക്കാനാണ് സിപിഎമ്മിന്റെ തീരുമാനം. സ്വകാര്യ സ്ഥാപനങ്ങളില്‍ സാമ്പത്തിക സംവരണത്തിന് ബില്‍ വ്യവസ്ഥ ചെയ്യുന്ന ഭാഗത്താണ് ഭേദഗതി ആവശ്യപ്പെടുന്നത്. സ്വകാര്യ മേഖലയിലെ ജോലികളിലും സംവരണം വേണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.

സിപിഎം ലോക്സഭാ കക്ഷി നേതാവ് പി കരുണാകരന്‍ എംപിയാണ് ഭേദഗതി നിര്‍ദ്ദേശം സമര്‍പ്പിച്ചത് എന്നാല്‍ വൈകിയതിനാല്‍ സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു.

നേരത്തെ ലോക്സഭയില്‍ സാമ്പത്തിക സംവരണ ബില്‍ ചര്‍ച്ചചെയ്തപ്പോള്‍ ബില്ലിനോട് എതിര്‍പ്പില്ലെന്നായിരുന്നു സിപിഎം നിലപാട്. തത്വത്തില്‍ എതിര്‍പ്പില്ലെന്നും ബില്‍ കൊണ്ടുവന്ന രീതിയോട് വിയോജിക്കുന്നെന്നും സിപിഎം ചര്‍ച്ചയില്‍ വ്യക്തമാക്കി.

ബില്‍ വീണ്ടും സിലക്ട് കമ്മിറ്റിക്ക് വിടണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സ്പീക്കര്‍ ആവശ്യം നിഷേധിച്ചതോടെ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സഭ ബഹിഷ്‌കരിച്ചു.

രാജ്യസഭയില്‍ പ്രതിപക്ഷം ബില്ലിനെ എതിര്‍ത്താല്‍ തെരഞ്ഞെടുപ്പില്‍ ഇത്‌ ചര്‍ച്ചാവിഷയമാക്കാനായിരിക്കും ബിജെപി ശ്രമം.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018