National

അലോക് വര്‍മ്മയെ വീണ്ടും സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് മാറ്റി, തീരുമാനം ഉന്നത സമിതിയോഗത്തില്‍

കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിയുടെ സഹായത്തോടെ വീണ്ടും സ്ഥാനമേറ്റെടുത്ത അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റി. കോടതി നിര്‍ദ്ദേശ പ്രകാരം യോഗം ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനം കൈകൊണ്ടത്.

സുപ്രീം കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഉന്നതാധികാര സമിതി യോഗം ചേര്‍ന്നത്.

ഇന്നലെ സമിതി യോഗം ചേര്‍ന്നെങ്കിലും തീരുമാനമായിരുന്നില്ല.

പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്നതാണ് സമിതി

ഈ സമിതി യോഗത്തില്‍ നിന്ന് ചീഫ് ജസ്റ്റീസ് ഗഗോയ് പിന്‍മാറിയിരുന്നു. ജസ്റ്റീസ് എ കെ സിക്രിയാണ് പകരം യോഗത്തില്‍ പങ്കെടുത്തത്. പ്രതിപക്ഷ നേതാവിന്റെ റോളില്‍ പങ്കെടുത്ത മല്ലികാര്‍ജ്ജുന ഖാര്‍ഗയെയുടെ വിയോജനക്കുറിപ്പ് പരിഗണിക്കാതെയാണ് തീരുമാനം എടുത്തത്.

സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അലോക് വര്‍മ്മ ഉന്നയിച്ച വാദം കോടതി സ്വീകരിച്ചായിരുന്നു നടപടി. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ്എന്നിവര്‍ അടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. ഈ സമിതി ഉടന്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ അലോക് വര്‍മ്മയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേര്‍ന്ന് തീരുമാനമെടുത്തത്.

കഴിഞ്ഞ ഒക്ടോബര്‍ 23 ന് രാത്രിപാതിരാത്രിയാണ് അലോക് വര്‍മ്മയെ സര്‍ക്കാര്‍ നീക്കം ചെയ്തത്. എന്നാല്‍ അദ്ദേഹത്തെ പദവിയില്‍നിന്ന് നീക്കം ചെയ്തിട്ടില്ലെന്നും സെപ്ഷല്‍ ഡയറക്ടറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സിബിഐയ്ക്ക് നഷ്ടപെട്ട വിശ്വാസം വീണ്ടെടുക്കാനാണ് അലോക് വര്‍മ്മയെ നീക്കിയതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍ അര്‍ദ്ധ രാത്രി യില്‍ പരിഗണിക്കേണ്ട വിഷയമല്ലെന്നായിരുന്നു കോടതി വാദത്തിനിടെ പറഞ്ഞത്.

രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ചുമതലയേറ്റെടുത്ത അലോക് വര്‍മ്മ നിരവധി ഉദ്യോഗസ്ഥന്‍ മാരുടെ നിയമനങ്ങളില്‍ തീരുമാനമെടുത്തിരുന്നു. രാകേഷ് അസ്താനക്കെതിരായ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെയും വര്‍മ്മ മാറ്റിയിരുന്നു. അതിനിടയിലാണ് ഉന്നത സമിതി യോഗം ചേര്‍ന്ന് അലോക് വര്‍മ്മയെ നീക്കിയത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018