National

സിബിഐയില്‍ വീണ്ടും സ്ഥലമാറ്റം; ഡയറക്ടറായി തിരിച്ചെത്തിയ ഉടന്‍ നടപടിയുമായി അലോക് വര്‍മ്മ; അസ്താനയ്‌ക്കെതിരായ കേസ് പുതിയ ടീമിന്‌ 

സിബിഐ ഡയറക്ടറായി സുപ്രീം കോടതി ഉത്തരവിലൂടെ അലോക് വര്‍മ്മ തിരിച്ചെത്തിയ ഉടന്‍ സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റം. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് സിബിഐ ഡയറക്ടര്‍ പുറപ്പെടുവിച്ചു. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്‌നാഗര്‍, ഡിഐജി എന്‍ കെ സിന്‍ഹ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്‍, ഡിഐജി തരുണ്‍ ഗോബ, അസിസ്റ്റന്റ് ഡയറക്ടര്‍ എകെ ശര്‍മ്മ എന്നിവരെയാണ് സ്ഥലം മാറ്റിയത്.

സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരായ കേസിന്റെ മേല്‍നോട്ടം പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കികൊണ്ടും ഉത്തരവായി. ജോയിന്റ് ഡയറക്ടര്‍ മുരുകേശന്‍, ഡിഐജി തരുണ്‍ ഗോബെ എന്നിവര്‍ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.

സിബിഐ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത അലോക് വര്‍മ താല്‍ക്കാലിക ഡയറക്ടര്‍ നാഗേശ്വര റാവുവിന്റെ സ്ഥലം മാറ്റ ഉത്തരവുകള്‍ നേരത്തെ റദ്ദാക്കിയിരുന്നു. ഒക്ടോബര്‍ 24 ന് വര്‍മ്മയെ നീക്കിയ ശേഷം എടുത്ത വിവാദ സ്ഥലം മാറ്റ തീരുമാനങ്ങള്‍ ആണ് റദ്ദാക്കിയത്. എം കെ സിന്‍ഹ, എ കെ ബസ്സി, എസ് എ ഗുരും തുടങ്ങിയ ഉന്നതോദ്യോഗസ്ഥരുടേതടക്കം ഒക്ടോബര്‍ 24 മുതല്‍ ജനുവരി 8 വരെയുള്ള എല്ലാ സ്ഥലം മാറ്റങ്ങളും റദ്ദാക്കി.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലയില്‍നിന്ന് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി കഴിഞ്ഞ ദിവസമാണ്‌ സുപ്രീം കോടതി റദ്ദാക്കിയത്. സിബിഐ ഡയറക്ടറെ നിശ്ചിത കാലവധിക്കു മുമ്പ് മാറ്റാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു. സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്നാണ് കോടതി പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട അലോക് വര്‍മ്മ ഉന്നയിച്ച വാദം കോടതി സ്വീകരിച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്എന്നിവര്‍ അടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. ഈ സമിതി ഉടന്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വിധി വന്ന ദിവസം തന്നെ രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗം അരമണിക്കൂര്‍ നീണ്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പകരം ജസ്റ്റിസ് എകെ സിക്രിയാണ് യോഗത്തില്‍ പങ്കെടുത്തത്. അലോക വര്‍മ കേസില്‍ വിധി പറഞ്ഞതിനാലാണ് ഗോഗോയ് വിട്ടുനിന്നത്. എന്നാല്‍ യോഗത്തില്‍ തീരുമാനമായില്ല. വീണ്ടും യോഗം ചേരാന്‍ തീരുമാനിച്ചു പിരിഞ്ഞു.

മൂന്ന് മാസം മുമ്പാണ് അലോക് വര്‍മ്മയെ പദവികളില്‍ നിന്നും മാറ്റി നിര്‍ബന്ധിത അവധിക്ക് അയച്ചത്. അതേസമയം, സെലക്ഷന്‍ കമ്മറ്റി അലോക് വര്‍മ്മയുടെ പദവി സംബന്ധിച്ച് തീരുമാനം എടുത്താല്‍ മാത്രമേ അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കൂ.

രാകേഷ് അസ്താനയെ സ്‌പെഷല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം. ഒക്ടോബര്‍ 23 അര്‍ധരാത്രിയിലാണ് അലോക് വര്‍മ്മയും സിബിഐ ഉപഡയറക്ടറായിരുന്ന രാകേഷ് അസ്താനയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018