National

പത്ത് ശതമാനം സംവരണം തലതിരിഞ്ഞ ചിന്തയെന്ന് അമര്‍ത്യാസെന്‍, എല്ലാവര്‍ക്കും സംവരണമെന്നത് ആ ആശയത്തെ തന്നെ ഇല്ലാതാക്കും 

മുന്നോക്ക വിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനെതിരെ വിമര്‍ശനവുമായി സാമ്പത്തിക ശാസ്ത്രജ്ഞനും നൊബേല്‍ ജേതാവുമായ അമര്‍ത്യാ സെന്‍. മുന്നോക്ക സാമ്പത്തിക സംവരണം തലതിരിഞ്ഞ ആശയമാണ്. ഇതിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ആഘാതം എന്തായിരിക്കുമെന്നതിനെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങള്‍ ഉയരുമെന്നും അദ്ദേഹം പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ സാമ്പത്തിക വളര്‍ച്ച തുടര്‍ന്നുകൊണ്ടു പോകുവാന്‍ മോഡിക്ക് കഴിഞ്ഞുവെങ്കിലും അത് തൊഴിലവസരങ്ങളായും, ദാരിദ്ര്യനിര്‍മ്മാര്‍ജനമായും ആരോഗ്യമേഖലയുടെ വളര്‍ച്ചയായും പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞില്ല.

ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ജനറല്‍ വിഭാഗക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം അനുവദിക്കുന്നത് വ്യത്യസ്ത പ്രശ്‌നമാണെന്നും സെന്‍ അഭിപ്രായപ്പെട്ടു.

രാജ്യത്തെ ജനങ്ങള്‍ക്കെല്ലാം സംവരണം അനുവദിക്കാനാണ് ശ്രമമെങ്കില്‍ അത് സംവരണം എന്ന ആശയത്തെ ഇല്ലാതാക്കുന്നതിന് തുല്യമാണ്. ആത്യന്തികമായി ഇതൊരു കുഴഞ്ഞുമറിഞ്ഞ ആശയമാണ്. പക്ഷ, ഈ കുഴഞ്ഞുമറിക്കല്‍ മൂലം രാഷ്ട്രീയവും സാമ്പത്തീകവുമായ ആഘാതങ്ങള്‍ ഉണ്ടാകുകയും അത് ഗൗരവതരമായി ചോദ്യം ചെയ്യപ്പെടുകയും ചെയ്യും
അമര്‍ത്യാ സെന്‍

നോട്ടുനിരോധനത്തെയും ജിഎസ്ടി പ്രാബല്യത്തില്‍ വരുത്തിയ രീതിയെയും സാമ്പത്തിക ശാസ്ത്രജ്ഞന്‍കൂടിയായ അമര്‍ത്യസെന്‍ വിമര്‍ശിച്ചു. നോട്ടുനിരോധനം പരാജയവും വികലമായ വികസന സങ്കല്‍പമാണ് ജിഎസ്ടി എന്നും ജനങ്ങള്‍ തിരിച്ചറിഞ്ഞതിന്റെ തെളിവാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ ബിജെപി നേരിട്ട പരാജയത്തിന് കാരണമെന്നും സെന്‍ ചൂണ്ടിക്കാട്ടി. ന്യൂസ് ഏജന്‍സിയായ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമര്‍ത്യസെന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018