National

മോഡിയെ പിന്തുടര്‍ന്ന് വീണ്ടും ഹരേന്‍ പാണ്ഡ്യ വധം, കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആദ്യ അന്വേഷകന്‍,വ്യജ ഏറ്റുമുട്ടല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തുന്നതും തിരിച്ചടിയാകും 

ഗുജറാത്ത് ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായിരുന്ന ഹരേന്‍ പാണ്ഡ്യേ വധക്കേസ് വീണ്ടും സജീവമാകുന്നു. കേസ് വീണ്ടും അന്വേഷിക്കണമെന്ന് സംഭവം ആദ്യം അന്വേഷിച്ച ഉദ്യോഗസ്ഥന്‍ വൈ എ ഷെയ്ക്ക് ആവശ്യപ്പെട്ടു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ അപ്പീല്‍ പോകുകയാണ് സിബിഐ ചെയ്തതെന്നും ദി വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഗുജറാത്ത് കലാപത്തിന് ശേഷം 2003 മാര്‍ച്ച് 26 നായിരുന്നു ഹരേന്‍ പാണ്ഡ്യയെ അഹമ്മദ് ബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ വണ്ടിയില്‍ രക്തത്തിന്റെ പാടുകളോ, പരിസര വാസികള്‍ വെടിവെപ്പിന്റെ ശബ്ദമോ കേട്ടിരുന്നില്ല.

നരേന്ദ്ര മോഡി അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നേതാവായിരുന്നു ഹരേന്‍ പാണ്ഡ്യ. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണക്കമ്മീഷനുമുന്നില്‍ മോഡിയ്‌ക്കെതിരെ ഹരേന്‍ പാണ്ഡ്യ മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

കേസ് അന്വേഷിച്ച് സിബിഐ 12 മുസ്ലീങ്ങള്‍ക്കെതിരെ കുറ്റം ചുമത്തുകയും അവരെ ഭീകര വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിടുകയും അന്വേഷണം നടത്തിയ സിബിഐയുടെ രീതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിനെതിരെ സിബിഐ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. കേസ് ഈ മാസം സുപ്രീം കോടതി പരിഗണിക്കും.

സിബിഐയ്ക്കുവേണ്ടി കേസ് അന്വേഷിച്ച വൈ സി മോഡിയെ, നരേന്ദ്ര മോഡി അധികാരത്തില്‍ വന്നതിന് ശേഷം എന്‍ ഐ എയില്‍ നിയമിക്കുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍ ഷൊറാഹുബുദ്ദീന്‍ ഷെയ്ക്ക് കേസിന്റെ വിചാരണയ്ക്കിടെ കേസിലെ സാക്ഷി അസം ഖാന്‍, ഹരേന്‍ പാണ്ഡ്യ കേസുമായി നടത്തിയ വെളിപ്പെടുത്തല്‍ വലിയ വാര്‍ത്തയായിരുന്നു.

ഗുജറാത്ത് പൊലിസ് ഓഫീസറും മോഡിയുടെ അടുത്ത ആളുമായി കരുതുന്ന ഡി ജി വന്‍സാര ഹരേന്‍ പാണ്ഡ്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയിരുന്നുവെന്നായിരുന്നു അയാള്‍ കോടതിയില്‍ മൊഴി നല്‍കിയത്.

നരേന്ദ്ര മോഡിയുടെ ഗുജറാത്ത് ഭരണകാലത്ത് നടന്ന വ്യാജ ഏറ്റുമുട്ടലുകളെക്കുറിച്ച് അന്വേഷിച്ച ജസ്റ്റീസ് എച്ച് എസ് ബേദിയുടെ റിപ്പോര്‍ട്ട് രഹസ്യമാക്കി വെയ്ക്കണമെന്ന ഗുജറാത്ത് സര്‍ക്കാരിന്റെ ആവശ്യം കഴിഞ്ഞ ദിവസം സുപ്രീം കോടതി നിരസിച്ചിരുന്നു.

റിപ്പോര്‍ട്ട് കേസുമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. 225 പേജുള്ള റിപ്പോര്‍ട്ട് കഴിഞ്ഞ ഫെബ്രുവരിയിലാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018