National

തെരഞ്ഞെടുപ്പിന് മുന്‍പ് അച്ചടി മാധ്യമങ്ങളെ വരുതിയിലാക്കാന്‍ മോഡി സര്‍ക്കാര്‍; സര്‍ക്കാര്‍ പരസ്യ നിരക്ക് 25% വര്‍ധിപ്പിച്ചു

പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പത്രങ്ങള്‍ക്കുള്ള പരസ്യ നിരക്ക് 25 ശതമാനം വര്‍ധിപ്പിച്ച് മോഡി സര്‍ക്കാര്‍. പ്രാദേശിക ഭാഷകളിലേതടക്കം ചെറുകിട-ഇടത്തര പത്രങ്ങള്‍ക്ക് ഗുണകരമാകുന്നതാണ് നടപടി.

നിരക്ക് വര്‍ധനവ് സംബന്ധിച്ച ഉത്തരവ് കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പരസ്യങ്ങളും വാര്‍ത്തകളും കൈകാര്യം ചെയ്യുന്ന ബ്യൂറോ ഓഫ് ഔട്ടറീച്ച് ഈന്‍ഡ് കമ്മ്യൂണിക്കേഷനാണ് (ബിഒസി) നിരക്ക് വര്‍ധനവ് നടപ്പിലാക്കുക. ഉത്തരവ് പ്രകാരം പുതിയ നിരക്കുകള്‍ ചൊവ്വാഴ്ച മുതല്‍ നിലവില്‍ വന്നു.

2013ലാണ് ഇതിന് മുന്‍പ് നിരക്കു വര്‍ധിപ്പിച്ചത്. അന്ന് 2010ല്‍ നിലവിലുണ്ടായിരുന്ന നിരക്കില്‍ നിന്ന് 19 ശതമാനത്തിന്റെ വര്‍ധനവായിരുന്നു ഉണ്ടായത്.

നിരക്ക് വര്‍ധനവ് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നിയമിച്ച എട്ടാമത്തെ റേറ്റ് സ്ട്രക്ച്ചര്‍ കമ്മിറ്റിയുടെ ശുപാര്‍ശ കണക്കിലെടുത്താണ് വര്‍ധന പ്രഖ്യാപിച്ചിരക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. പത്രസ്ഥാപനങ്ങളുടെ പ്രിന്റിംഗിനുണ്ടായിട്ടുള്ള ചെലവിന്റെ വര്‍ധനവും മറ്റും കണക്കിലെടുത്താണ് ശുപാര്‍ശ. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ ഡിസംബറില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.

വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെയും ബിഒസിയുടെയും ധനകാര്യ മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ ഉള്‍പ്പെട്ട കമ്മിറ്റിയെ കഴിഞ്ഞ വര്‍ഷമായിരുന്നു സര്‍ക്കാര്‍ നിയമിച്ചത്.

നിരക്ക് വര്‍ധനവ് ചെറുകിട ഇടത്തരം പത്രങ്ങള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നുണ്ട്. പാരിസ്ഥിക കാരണങ്ങളാല്‍ പത്രമച്ചടിക്കുന്ന കടലാസിന്റെ നിര്‍മാണം ചൈന അവസാനിപ്പിച്ചതാണ് പത്രത്തിന്റെ ചെലവ് വര്‍ധിക്കാന്‍ കാരണം. ഇന്ത്യന്‍ ന്യൂസ്‌പേപ്പര്‍ സൊസൈറ്റി 50 മുതല്‍ 80 ശതമാനം വരെ നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ടിരുന്നുവെന്ന് വാര്‍ത്താവിനിമയ മന്ത്രാലയ വക്താവ് പറഞ്ഞു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018