National

രാഹുല്‍ ഗാന്ധിയുടേത് സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ, നോട്ടീസ് അയച്ചു, കേസെടുത്തു

വിവാദമായ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ വനിതാ കമ്മീഷന്‍ കേസെടുത്തു. രാഹുലിന്റെ പരാമര്‍ശങ്ങള്‍ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബിജെപി നേതാക്കളും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വനിതാ കമ്മീഷന്‍ നോട്ടീസ് അയച്ച് വിശദീകരണം തേടിയതും കേസെടുത്തതും.

രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍ തരംതാണതും സ്ത്രീവിരുദ്ധത നിറഞ്ഞതും അശ്ലീലവുമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ രേഖാശര്‍മ്മ പറഞ്ഞു. ഒരു പൊതുപ്രവര്‍ത്തകന്‍ ഇത്തരത്തിലുളള പരാമര്‍ശങ്ങള്‍ നടത്താന്‍ പാടില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.

റാഫേല്‍ ചര്‍ച്ചയ്ക്കിടെ ആയിരുന്നു രാഹുലിന്റെ പരാമര്‍ശങ്ങള്‍. തുടര്‍ന്ന് ബിജെപി നേതാക്കള്‍ ഇത് വിവാദമാക്കുകയും രാഹുല്‍ ഗാന്ധിക്കെതിരെ തിരിയുകയും ചെയ്തു.

റാഫേല്‍ വിഷയത്തില്‍ ഞങ്ങള്‍ പൊതുജനങ്ങളുടെ കോടതിയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. തന്നെ പ്രതിരോധിക്കാനുളള ചുമതല ഒരു മഹിളയ്ക്ക് നല്‍കി 56 ഇഞ്ച് നെഞ്ചളവുളള കാവല്‍ക്കാരന്‍ ഓടിയൊളിച്ചു. അതെയെന്നോ, അല്ലെന്നോ ഉത്തരംപറയാനുളള ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. പക്ഷേ രണ്ടര മണിക്കൂര്‍ പ്രസംഗിച്ചിട്ടും അവര്‍ക്ക് കാവല്‍ക്കാരനെ രക്ഷിക്കാനായില്ല. ഇതായിരുന്നു രാഹുലിന്റെ പരാമര്‍ശം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018