National

അയോധ്യാ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റിവെച്ചു; ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറി 

അയോധ്യാ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി ജനുവരി 29ലേക്ക് മാറ്റിവെച്ചു. ഭരണഘടനാ ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യുയു ലളിത് പിന്മാറിയതിനെ തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്. ഇനി ഭരണഘടനാ ബെഞ്ച് പുനസംഘടിപ്പിച്ച് വേണം ജനിവരു 29ല്‍ വാദം കേള്‍ക്കാന്‍. ഇതേ വിഷയത്തില്‍ കല്യാണ്‍ സിങിന് വേണ്ടി ലളിത് ഹാജരായിട്ടുണ്ടെന്ന അഭിഭാഷകനായ രാജീവ് ധവാന്‍ സൂചിപ്പിച്ചതിനെ തുടര്‍ന്നാണ് കേസില്‍ നിന്ന് ജസ്റ്റിസ് യു.യു ലളിത് പിന്മാറുന്നതായി അറിയിച്ചത്.

ബെഞ്ച് പുനസംഘടിപ്പിക്കുമെന്ന് ജസ്റ്റിസ് യുയു ലളിതിന്റെ പിന്മാറ്റത്തെ തുടര്‍ന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. അന്തിമ വാദം കേള്‍ക്കുന്നത് എന്ന് മുതല്‍ എന്നടക്കം കാര്യങ്ങളാണ് ജനുവരി 29ന് സുപ്രീം കോടതി പറയുക. കേസിലെ രേഖകളെ സംബന്ധിച്ച് തര്‍ക്കമുള്ളതിനാല്‍ ഔദ്യോഗിക പരിഭാഷകനെ ചുമതലപ്പെടുത്തി.

മുദ്രവെച്ച 15 ട്രങ്ക്‌പെട്ടികളിലായി പേര്‍ഷ്യന്‍,സംസ്‌കൃതം, അറബി, ഗുര്‍മുഖി, ഹിന്ദു എന്നീ ഭാഷകളിലാണ് രേഖകള്‍ പരിഭാഷപ്പെടുത്തേണ്ടത്. കേസില്‍ 88 സാക്ഷികളും 15800 പേജ് സാക്ഷി മൊഴികളുമുണ്ട്. ഹൈക്കോടതി വിധി 8533 പേജുകളുമുണ്ട്. രേഖകള്‍ നേരിട്ട് പരിശോധിച്ച് രജിസ്ട്രി നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി കേസിന്റെ അന്തിമ വാദത്തിനുള്ള തിയതി പ്രഖ്യാപിക്കുക.


കേസില്‍ ഇന്ന് വാദം കേള്‍ക്കില്ലെന്നും പകരം വാദം കേള്‍ക്കുന്നതിനുള്ള തിയ്യതിയും നടപടിക്രമങ്ങളും നിശ്ചയിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അറിയിച്ചിരിന്നത്. ജസ്റ്റിസ് യു.യു ലളിത് കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്ന് കേസ് ജനുവരി 29ന് വീണ്ടും പരിഗണിക്കും.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ ജസ്റ്റിസ്മാരായ എസ്എ ബോബ്‌ഡേ, എന്‍ വി രമണ, ഡിവൈ ചന്ദ്രചൂഡ് എന്നിവരാണ് യുയു ലളിതിനൊപ്പം അംഗങ്ങളായിരുന്നത്. നേരത്തെ കേസ് ഭരണഘടനാ ബെഞ്ചിന് വിടാന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ദീപക് മിശ്ര വിസമ്മതിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി ബഞ്ച് രൂപീകരിച്ച് വാദം കേള്‍ക്കാന്‍ തയ്യാറായത്.

ബാബ്‌റി മസ്ജിദ്‌ നിലനിന്ന സ്ഥലം ആരുടെ ഉടമസ്ഥതയിലുള്ളതാണെന്നത് സംബന്ധിച്ചാണ് കേസ്. 2010 ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ 10 ഓളം അപ്പീലുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്. മൂന്ന് പേര്‍ക്കായിട്ടാണ് അലഹബാദ് ഹൈക്കോടതി ഭൂമി വിതരണം ചെയ്തത്.

സുന്നി വഖഫ് ബോര്‍ഡ്, നിര്‍മോഹി അഖാര, രാമ വിഗ്രഹം എന്നിവര്‍ക്കായാണ് ഭൂമി വീതം വെച്ചത്. ദശരഥ രാജാവിന്റെ മകനായി ശ്രീരാമന്‍ 'തര്‍ക്ക' ഭൂമിയിലാണ് ജനിച്ചതെന്നായിരുന്നു ഹൈക്കോടതി വിധി.

പള്ളി എന്നത് ഇസ്ലാം വിശ്വാസത്തിന്റെ അടിസ്ഥാനഘടകമല്ലെന്ന് 1994 ലെ വിധിയുള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിപുലമായ ബഞ്ചിന് വിടാന്‍ നേരത്തെ സുപ്രീം കോടതി വിസമ്മതിച്ചിരുന്നു.മുന്നംഗ ബഞ്ചില്‍ ഒന്നിനെതിരെ രണ്ട് പേരുടെ ഭൂരപക്ഷ വിധിയിലായിരുന്നു ഈ തീരുമാനം അന്നെടുത്തത്.

അയോധ്യകേസില്‍ വാദം കേള്‍ക്കണമെന്ന് നിരവധി ഹിന്ദു സംഘടനകളും ബിജെപിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിധി എന്തായാലും രാമക്ഷേത്രം പണിയുമെന്നാണ് ബിജെപിയുടെയും ഹിന്ദുത്വ സംഘടനകളുടെയും നിലപാട്. ഇതിനായി ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നാണ് ബിജെപിയിലെ നിരവധി നേതാക്കള്‍ ആവശ്യപ്പെട്ടത്. കോടതി വിധി വന്നതിന് ശേഷം ആവശ്യമായ കാര്യങ്ങള്‍ ചെയ്യാമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പറഞ്ഞത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018