National

സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കില്ലെന്ന് കരസേന മേധാവി; സുപ്രീം കോടതി വിധി ബാധകമല്ല; ‘സൈന്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്’

സ്വവര്‍ഗ രതി നിയമവിധേയമാക്കുകയും വിവാഹേതര ലൈംഗിക ബന്ധം കുറ്റകരമല്ലാതാക്കുകയും ചെയ്ത സുപ്രീം കോടതി വിധികള്‍ സൈന്യത്തിന് ബാധകമല്ലെന്ന് കരസേന മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. ഇന്ത്യന്‍ സൈന്യത്തില്‍ സ്വവര്‍ഗ രതി അനുവദിക്കില്ല, ജനറല്‍ റാവത്ത് പറഞ്ഞു.

ഞങ്ങള്‍ രാജ്യത്തെ നിയമത്തിന് അതീതരല്ല. എന്നാല്‍ ഇന്ത്യന്‍ സേനയില്‍ ചേരുന്ന ഞങ്ങള്‍ക്ക് നിങ്ങള്‍ അനുഭവിക്കുന്ന ചില അവകാശങ്ങളും ഇല്ല. ചില കാര്യങ്ങള്‍ ഞങ്ങള്‍ക്ക് വ്യത്യസ്തമാണ്.
ജനറല്‍ റാവത്ത്

വിവാഹേതര ബന്ധങ്ങള്‍ നിയമവിധേയമാക്കിയ സുപ്രീം കോടതി വിധിയെക്കുറിച്ചുള്ള ചോദ്യങ്ങളോടുള്ള ജനറലിന്റെ പ്രതികരണം ഇതായിരുന്നു, സൈന്യം 'വളരെ യാഥാസ്ഥിതികമാണ്. ഇത്തരം കാര്യങ്ങള്‍ സൈന്യത്തിലേക്ക് കടക്കുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാനാവില്ല.' സൈന്യം ആധുനികമാകുകയോ പാശ്ചാത്യവല്‍ക്കരിക്കപ്പെടുകയോ ചെയ്തിട്ടില്ല. എല്‍ജിബിടി വിഷയങ്ങളൊന്നും തങ്ങള്‍ക്ക് സ്വീകാര്യമല്ല. 'ഇന്ത്യന് സേന ഇപ്പോഴും സൈനിക നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്,' ജനറല്‍ കൂട്ടിച്ചേര്‍ത്തു. കരസേനയുടെ വാര്‍ഷിക വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജനറല്‍ റാവത്ത്.

സൈന്യത്തില്‍ സ്വവര്‍ഗരതി അനുവദിക്കില്ലെന്ന് കരസേന മേധാവി; സുപ്രീം   കോടതി വിധി ബാധകമല്ല; ‘സൈന്യത്തില്‍ കാര്യങ്ങള്‍ വ്യത്യസ്തമാണ്’

പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഐപിസി 377 സുപ്രീം കോടതിയുടെ അഞ്ചംഗ ബഞ്ച് റദ്ദാക്കിയിരുന്നു. ഇന്ത്യയിലെ പൗരാവകാശ പോരാട്ട ചരിത്രത്തില്‍ നാഴികക്കല്ലാണ് സുപ്രീം കോടതി വിധിയെന്നാണ് കരുതപ്പെടുന്നത്. എന്നാല്‍ ഇന്ത്യയിലെ മുഴുവന്‍ പൗരന്മാര്‍ക്കും ബാധകമായ കോടതി വിധി സൈന്യത്തിന് ബാധകമല്ല. സൈന്യത്തിലെ മൂന്ന് വിഭാഗങ്ങളിലും സ്വവര്‍ഗ രതി കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഭാവിയില്‍ ഒട്ടേറെ നിയമ വിവാദങ്ങള്‍ക്ക് സൈനിക മേധാവിയുടെ വാക്കുകള്‍ വഴി തുറന്നേക്കാം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018