National

‘ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധം’, സാമ്പത്തിക സംവരണത്തിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി, നിയമനടപടിയുമായി നീങ്ങുന്നത് യൂത്ത് ഫോര്‍ ഇക്വാലിറ്റി

പാര്‍ലമെന്റ് പാസാക്കിയ സാമ്പത്തിക സംവരണ ബില്ലിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. ബില്ലിലെ വ്യവസ്ഥകള്‍ ഭരണഘടന വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സംവരണ വിരുദ്ധ സംഘടനയായ യൂത്ത് ഫോര്‍ ഇക്വാലിറ്റിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സാമ്പത്തിക പരിഗണന വച്ചു മാത്രം സംവരണം നല്‍കാന്‍ ആകില്ലെന്നാണ് ഹര്‍ജിയിലെ വാദം.

ലോക്‌സഭയ്ക്ക് പിന്നാലെ രാജ്യസഭയും ഇന്നലെ ബില്‍ പാസാക്കിയിരുന്നു. നരസിംഹ റാവുവിന്റെ സംവരണ നിയമത്തിന് എതിരെ പോരാടിയ ഇന്ദിര സഹിനിയും അടുത്ത ദിവസം ബില്ലിന് എതിരെ ഹര്‍ജി നല്‍കുമെന്നാണ് സൂചന.

സംവരണം സ്വകാര്യസ്ഥാപനങ്ങള്‍ക്കും ബാധകമാക്കണമെന്ന സിപിഐഎം ആവശ്യം തള്ളിയാണ് മുന്നോക്കവിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തുന്നതിനുള്ള ബില്‍ ഇന്നലെ രാജ്യസഭ പാസാക്കിയത്. കോണ്‍ഗ്രസും സിപിഐഎമ്മും ബില്ലിനെ പിന്തുണച്ചു.

പോള്‍ ചെയ്ത 172 വോട്ടുകളില്‍ 165 എംപിമാര്‍ അനുകൂലിച്ചും എതിര്‍ത്ത് ഏഴ് പേരും വോട്ട് ചെയ്തു. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യം വോട്ടിനിട്ട് തള്ളി. 124-ാമത് ഭരണഘടനാ ഭേദഗതി ബില്‍ 2019ആണ് രാജ്യസഭ പാസാക്കിയത്. കേന്ദ്രമന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ടാണ് ബില്‍ അവതരിപ്പിച്ചത്.

കഴിഞ്ഞദിവസം ലോക്‌സഭയിലും ബില്‍ ലോക്സഭയില്‍ പാസായിരുന്നു. മുസ്ലീം ലീഗും എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസിയുമാണ് ബില്ലിനെ എതിര്‍ത്ത് വോട്ടു ചെയ്തത്. ലോക്സഭയിലും രാജ്യസഭയിലും പാസായ സാമ്പത്തിക സംവരണ ബില്‍ ഇനി ഒപ്പുവെയ്ക്കാനായി രാഷ്ട്രപതിയുടെ അടുക്കലേക്ക് നീങ്ങും.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018