National

ആരോപണ വിധേയന്റെ വാദം കേള്‍ക്കണമെന്ന നിര്‍ബന്ധമില്ല, സിവിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത് അലോക് വര്‍മ്മയുടെ വിശദീകരണം കേട്ടശേഷമെന്ന് ജസ്റ്റിസ് എ.കെ സിക്രി

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മയുടെ ആരോപണങ്ങള്‍ക്കെതിരെ ഉന്നതാധികാര സമിതി അംഗമായ ജസ്റ്റിസ് എ കെ സിക്രി. അദ്ദേഹത്തിന്റെ വിശദീകരണം കേട്ടില്ലെന്ന വാദത്തില്‍ കഴമ്പില്ല. സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ അലോക് വര്‍മ്മയുടെ വിശദീകരണം കേട്ടിരുന്നതാണെന്നും അതിന്‍പ്രകാരമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും ജസ്റ്റിസ് എ.കെ സിക്രി പറഞ്ഞു.

തന്റെ ഭാഗം കേള്‍ക്കാതെ, സിവിസി റിപ്പോര്‍ട്ടിന്റെ മാത്രം അടിസ്ഥാനത്തിലാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഉന്നതാധികാര സമിതി തന്നെ മാറ്റിയത് എന്നായിരുന്നു അലോക് വര്‍മ്മയുടെ ആരോപണം. ഇതിനെതിരെയാണ് ഉന്നതാധികാര സമിതി അംഗമായ ജസ്റ്റിസ് സിക്രിയുടെ പ്രതികരണം.

അലോക് വര്‍മയുടെ വാദം കേള്‍ക്കണമെന്ന നിര്‍ബന്ധമില്ല കാരണം സിവിസി റിപ്പോര്‍ട്ട് തയ്യാറാക്കിയത് അലോക് വര്‍മയുടെ വിശദീകരണം കേട്ടതിനുശേഷമാണ്, ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. 
ജസ്റ്റിസ് എകെ സിക്രി

സസ്പെന്‍ഷന്‍ വരെയുള്ള നടപടിയെടുക്കാന്‍ ആരോപണ വിധേയന്റെ വാദം കേള്‍ക്കണമെന്ന നിര്‍ബന്ധമില്ല. ഒരു ഉദ്യോഗസ്ഥനെ പുറത്താക്കുമ്പോള്‍ മാത്രമെ ആദ്ദേഹത്തിന്റെ ഭാഗം കേള്‍ക്കേണ്ടതുള്ളു. എന്നാല്‍ വര്‍മ്മയെ സിബിഐ ഡയറക്ടര്‍ പദവിയില്‍ നിന്ന് തുല്ല്യമായ മറ്റൊരു പദവിയിലേക്ക് മാറ്റുക മാത്രമാണ് ചെയ്തത്.യോഗത്തില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ ചിലത് പ്രഥമദൃഷ്ട്യാ ശരിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എങ്കിലും തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ ഇക്കാര്യത്തില്‍ വ്യക്തത വരുന്നതുവരെയാണ് തുല്യമായ മറ്റൊരു പദവിയിലേക്ക് മാറ്റിയതെന്നും സിക്രി വ്യക്തമാക്കി.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനോടാണ് സിക്രി ഇക്കാര്യം വെളിപ്പെടുത്തിയത്. പിന്നീട് സിക്രിയുടെ അനുവാദത്തോടെ കട്ജു ഇക്കാര്യം പുറത്തുവിടുകയായിരുന്നു.

സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്നാണ് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് അലോക് വര്‍മ്മ തിരിച്ചെത്തിയത്. സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്നും കോടതി പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ഇന്നലെ ചേരുകയും അദ്ദേഹത്തെ തിടുക്കപ്പെട്ട് ഡയറക്ടര്‍ സ്ഥാനത്തുനിന്നും മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അലോക് വര്‍മ്മ പുതിയ പദവി ഏറ്റെടുക്കാതെ സര്‍വീസില്‍ നിന്നും ഇന്ന് രാജിവെച്ചു. പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ച കത്തിലാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്. താല്‍ക്കാലിക ഡയറക്ടറായി നാഗേശ്വര റാവു ചുമതലയേറ്റു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018