National

കുഴിഞ്ഞുമറിഞ്ഞ് സിബിഐ; താല്‍ക്കാലിക ഡയറക്ടറായി വീണ്ടും നാഗേശ്വര റാവു; സിബിഐയില്‍ പുറത്ത് നിന്ന് സ്വാധീനമുണ്ടായതായി അലോക് വര്‍മ്മ 

കേന്ദ്രസര്‍ക്കാരിനെതിരെ തുറന്ന പോരിന് പുറത്തായ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് തിരിച്ച് ഡയറക്ടര്‍ സ്ഥാനത്തെത്തിയ അലോക് വര്‍മ്മയെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ ഉന്നതാധികാര സമിതി പുറത്താക്കുകയായിരുന്നു. താല്‍ക്കാലിക ഡയറക്ടറായി വീണ്ടും നാഗേശ്വര റാവു ചുമതലയേറ്റു. വര്‍മ്മയെ പുറത്താക്കി രണ്ട് മണിക്കൂറിനുള്ളില്‍ നാഗേശ്വര റാവു ചുമതലയേറ്റെടുത്തെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.

തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉള്ളതെന്നും തന്നോട് ശത്രുത പുലര്‍ത്തുന്ന ഒരാളുടെ ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ നടപടി ദുംഖകരമാണെന്നും അലോക് വര്‍മ്മ പ്രതികരിച്ചു. സിബിഐയ്ക്കുള്ളില്‍ പുറത്തുനിന്നുള്ള സ്വാധീനം ഉണ്ടാകുന്നുവെന്നും അലോക് വര്‍മ്മ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയാണ് പുറത്തായ സിബിഐ മേധാവി വിരല്‍ ചൂണ്ടുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സംഭവങ്ങളാണ് സിബിഐ തലപ്പത്ത് കഴിഞ്ഞ കുറച്ചുനാളുകളായി നടക്കുന്നത്. സിബിഐയുടെ വിശ്വാസ്യത മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും പുറത്താക്കപ്പെട്ടപ്പോള്‍ അലോക് വര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും അടങ്ങിയ സെലക്ട് കമ്മിറ്റിയാണ് വര്‍മ്മയെ പുറത്താക്കിയത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലായിരുന്നു നടപടി.

രാജ്യത്തെ പൊതു സ്ഥാപനങ്ങളിലെ അടക്കമുള്ള അഴിമതി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് സിബിഐ. അതുകൊണ്ട് തന്നെ അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ബാഹ്യ സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ അതിനാവണം. അതിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അത് സംരക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
അലോക് വര്‍മ്മ

സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മയെ ഇന്നലെയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം പുറത്താക്കിയത്.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) അലോക് വര്‍മ്മയ്‌ക്കെതിരായ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയോഗം പരിഗണിച്ചുവെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വര്‍മ്മ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. വര്‍മ്മയെ നീക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമെ തീരുമാനമെടുക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ ഇന്നലെ വീണ്ടും ചേര്‍ന്ന യോഗത്തിലാണ് അലോക് വര്‍മ്മയെ നീക്കാനുള്ള തീരുമാനിച്ചത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ വര്‍മ്മ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ പിന്‍വലിച്ചിരുന്നു. തൊട്ടുപിന്നാലെ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

2018 ഒക്ടോബര്‍ 23-ന് അര്‍ധരാത്രിയിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയ്‌ക്കെതിരേ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. നാഗേശ്വരറാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018