National

സിബിഐയുടെ വിശ്വാസ്യത തകര്‍ക്കാന്‍ ശ്രമം, അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് അലോക് വര്‍മ്മ,; നിയമ വാഴ്ച്ച ഉറപ്പു വരുത്തണം

സിബിഐയുടെ വിശ്വാസ്യത മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും പുറത്താക്കപ്പെട്ട അലോക് വര്‍മ്മ . സെലക്ട് കമ്മിറ്റി പുറത്താക്കിയതിന് ശേഷം ഇന്ത്യന്‍ എക്‌സ്പ്രസിനോടായിരുന്നു മുന്‍ സിബിഐ മേധാവിയുടെ പ്രതികരണം.

തനിക്കെതിരെ ആരോപണം ഉന്നയിച്ച സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെപേരെടുത്തു പറയാതെയായിരുന്നു അലോക് വര്‍മ്മയുടെ പരാമര്‍ശം. തനിക്കെതിരെ ശത്രുതയുള്ള ഒരാള്‍ ഉന്നയിച്ച അടിസ്ഥാനമില്ലാത്ത ആരോപണങ്ങളുടെ പേരിലാണ് തന്നെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പൊതു സ്ഥാപനങ്ങളിലെ അടക്കമുള്ള അഴിമതി അന്വേഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട സ്ഥാപനമാണ് സിബിഐ. അതുകൊണ്ട് തന്നെ അതിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതായിട്ടുണ്ട്. ബാഹ്യ സമ്മര്‍ദമില്ലാതെ പ്രവര്‍ത്തിക്കാന്‍ അതിനാവണം. അതിന്റെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ അത് സംരക്ഷിക്കാനാണ് ഞാന്‍ ശ്രമിച്ചത്.
അലോക് വര്‍മ്മ

തന്നോട് വിരോധമുള്ള ഒരാളുന്നയിച്ച തെറ്റായതും നിസാരവും അടിസ്ഥാനമില്ലാത്തതുമായ ആരോപണങ്ങളുടെ മേല്‍ മാറ്റപ്പെട്ടത് സങ്കടകരമാണ്. താന്‍ സിബിഐയുടെ വിശ്വാസ്യത ഉയര്‍ത്തിപ്പിടിക്കാന്‍ നിലകൊണ്ടിട്ടുള്ള വ്യക്തിയാണ്. നിയമവാഴ്ച സംരക്ഷിക്കാന്‍ ഇനിയും അതു തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്നലെയാണ് സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ അലോക് വര്‍മ്മയെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം പുറത്താക്കിയത്. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പോടെയാണ് തീരുമാനം.

കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ (സിവിസി) അലോക് വര്‍മ്മയ്ക്കെതിരായ റിപ്പോര്‍ട്ട് ഉന്നതാധികാര സമിതിയോഗം പരിഗണിച്ചുവെന്നാണ് സൂചന. കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വര്‍മ്മ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. വര്‍മ്മയെ നീക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും ഉള്‍പ്പെട്ട സെലക്ഷന്‍ കമ്മിറ്റിക്ക് മാത്രമെ തീരുമാനമെടുക്കാനാകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് ബുധനാഴ്ച യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ എതിര്‍പ്പിനെ തുടര്‍ന്നായിരുന്നു ഇത്. പിന്നാലെ ഇന്നലെ വീണ്ടും ചേര്‍ന്ന യോഗത്തിലാണ് അലോക് വര്‍മ്മയെ നീക്കാനുള്ള തീരുമാനിച്ചത്. ഇന്നും ഇന്നലെയും ചേര്‍ന്ന യോഗങ്ങളില്‍ സംബന്ധിച്ചത്. ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് ജസ്റ്റിസ് എകെ സിക്രിയാണ് യോഗത്തില്‍ പങ്കെടുത്തത്.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ വര്‍മ്മ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ പിന്‍വലിച്ചിരുന്നു. തൊട്ടുപിന്നാലെ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

2018 ഒക്ടോബര്‍ 23-ന് അര്‍ധരാത്രിയിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയ്ക്കെതിരേ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. നാഗേശ്വരറാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018