National

ആത്മഹത്യ ചെയ്തവരെയും ബലിദാനിയാക്കി ദേശീയ തലത്തില്‍ ബിജെപി പ്രചരണം, തീകൊളുത്തി മരിച്ച വേണുഗോപാലന്‍ നായര്‍ക്ക് ദേശീയ കൗണ്‍സിലില്‍ അനുശോചനം

ആത്മഹത്യ ചെയ്തയാളെയും ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുടെ ഭാഗമായി തലയ്ക്ക് കല്ലേറ് കൊണ്ട് ആശുപത്രിയില്‍ എത്തിച്ച ശേഷം മരണപ്പെട്ടയാളെയും ബലിദാനിയാക്കി ദേശീയ തലത്തില്‍ ബിജെപി. തിരുവനന്തപുരത്ത് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മൂലം ആത്മഹത്യ ചെയ്ത വേണുഗോപാലന്‍ നായര്‍, ശബരിമല കര്‍മ്മസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ കല്ലേറില്‍ തലയ്ക്ക് പരുക്കേറ്റ് മരിച്ച ചന്ദ്രന്‍ ഉണ്ണിത്താന്‍ എന്നിവര്‍ക്കാണ് ബിജെപി ദേശീയ കൗണ്‍സില്‍ അനുശോചനം അര്‍പ്പിച്ചത്. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ദേശീയ കൗണ്‍സിലിലാണ് ഇരുവരെയും ബലിദാനികളാക്കിയുളള പ്രചാരണം.

ഡിസംബര്‍ 13ന് പുലര്‍ച്ചെയാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് സമീപത്തെ ബിജെപിയുടെ സമരവേദിക്കടുത്ത് വേണുഗോപാലന്‍ നായര്‍ തീകൊളുത്തിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസും ബിജെപി പ്രവര്‍ത്തകരും ചേര്‍ന്ന് സമരവേദിയിലെ കുടിവെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. 90 ശതമാനം പൊള്ളലേറ്റ വേണുഗോപാലന്‍ നായരെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ടോടെ ജീവന്‍ നഷ്ടമായി.

മരണം നടന്ന് ഒട്ടും വൈകാതെ വേണുഗോപാലന്‍നായരുടെ ആത്മാഹുതി ശബരിമലയിലെ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. എന്നാല്‍ പിന്നീട് പുറത്തുവന്ന മരണമൊഴിയില്‍ വേണുഗോപാലന്‍ നായര്‍ തീ കൊളുത്തി മരിച്ചതിന് കാരണം ശബരിമല അല്ലെന്ന് വ്യക്തമായിരുന്നു.

മജിസ്ട്രേറ്റിന് നല്‍കിയ മരണമൊഴിയില്‍ ശബരിമല പ്രശ്നം രേഖപ്പെടുത്തിയില്ല. മജിട്രേറ്റ് രേഖപ്പെടുത്തിയ മരണ മൊഴിക്ക് പുറമെ ഡോക്ടറോടും വേണുഗോപാലന്‍ നായര്‍ മരണകാരണം വ്യക്തമാക്കിയിരുന്നു.ജീവിതം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് വേണുഗോപാലന്‍ നായര്‍ നല്‍കിയ മൊഴി. ഇതിലൊന്നും ശബരിമലയും ബിജെപിയുടെ സമരവും പരാമര്‍ശിക്കുന്നേയില്ല.

ശബരിമലയില്‍ രണ്ട് യുവതികള്‍ ദര്‍ശനം നടത്തിയതിനെ തുടര്‍ന്ന്‌ പന്തളത്ത് ശബരിമല കര്‍മ്മ സമിതി നടത്തിയ പ്രകടനത്തിന്റെ തുടര്‍ച്ചയായുള്ള സംഘര്‍ഷത്തിനിടയിലായിരുന്നു ശബരിമല കര്‍മസമ്മിതി പ്രവര്‍ത്തകനായ ചന്ദ്രന്‍ ഉണ്ണിത്താന് പരുക്കേറ്റത്. സിപിഐഎം ഓഫീസില്‍നിന്നുണ്ടായ കല്ലേറിലാണ് ചന്ദ്രന് പരുക്കേറ്റതെന്നാണ് ബിജെപിയുടെയും ശബരിമല കര്‍മസമിതിയുടേയും ആരോപണം.

തുടര്‍ന്ന് തിരുവല്ല ബിലിവേഴ്‌സ് ചര്‍ച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. എന്നാല്‍ പിന്നീട് പുറത്തുവന്ന പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചന്ദ്രന്‍ ഉണ്ണിത്താന്റെ മരണകാരണം തലയ്ക്കേറ്റ ക്ഷതമായിരിക്കാമെന്ന് പറഞ്ഞിരുന്നു. തലയില്‍ മുറിവുകളുണ്ട്. തലയുടെ മുന്‍ഭാഗത്തും മധ്യഭാഗത്തുമേറ്റിട്ടുണ്ട്. അമിത രക്ത സ്രാവം മൂലം മരണം സംഭവിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇദ്ദേഹം ഹൃദ്രോഗിയായിരുന്നുവെന്നും ആന്‍ജിയോപ്ലാസ്റ്റിയടക്കമുള്ളവ നേരത്ത ചെയ്തിരുന്നുവെന്നും സ്ഥിരീകരിച്ചിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018