National

വിവാദങ്ങള്‍ ഒടുങ്ങുന്നില്ല, സിബിഐയില്‍ വീണ്ടും കൂട്ട സ്ഥലംമാറ്റം, നടപടി സിബിഐ വക്താവ് അടക്കം ആറ് ജോയിന്റ് ഡയറക്ടര്‍മാര്‍ക്കെതിരെ

വിവാദങ്ങളൊഴിയാതെ സിബിഐയില്‍ വീണ്ടും സ്ഥലംമാറ്റം. ആറ് ജോയിന്റ് ഡയറക്ടര്‍മാരെയാണ് ഇപ്പോള്‍ സ്ഥലംമാറ്റിയത്. സിബിഐ വക്താവായ അഭിഷേക് ദയാലിനെയും സ്ഥലം മാറ്റിയിട്ടുണ്ട്. അലോക് വര്‍മ്മയെ പുറത്താക്കിയതിന് പിന്നാലെ താത്കാലിക ഡയറക്ടറായി ചുമതലയേറ്റ നാഗേശ്വര റാവുവാണ് സ്ഥലംമാറ്റത്തിന് ഉത്തരവിട്ടതെന്നാണ് വിവരം.

സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് എത്തിയ അലോക് വര്‍മ്മയെ ഇന്നലെ രാത്രി പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ ഇന്ന് അലോക് വര്‍മ്മ സര്‍വീസില്‍ നിന്നും രാജിവെക്കുകയും കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു.

താത്കാലിക ചുമതലയേറ്റ നാഗേശ്വര റാവു അലോക് വര്‍മ്മ നടത്തിയ സ്ഥലംമാറ്റ ഉത്തരവുകള്‍ ഇന്ന് റദ്ദാക്കിയിരുന്നു. അഞ്ച് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. ജോയിന്റ് ഡയറക്ടര്‍ അജയ് ഭട്നാഗര്‍, ഡിഐജി എന്‍ കെ സിന്‍ഹ, ജോയിന്റ് ഡയറക്ടര്‍ മുരുഗേശന്‍, ഡിഐജി തരുണ്‍ ഗോബ, അസിസ്റ്റന്റ് ഡയറക്ടര്‍ എകെ ശര്‍മ്മ എന്നിവരെയാണ് അലോക് വര്‍മ്മ സ്ഥലം മാറ്റിയിരുന്നത്.

സ്പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്കെതിരായ കേസിന്റെ മേല്‍നോട്ടം പുതിയ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിക്കൊണ്ടുളള ഉത്തരവും റദ്ദ് ചെയ്തിരുന്നു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത അലോക് വര്‍മ തന്നെ നീക്കിയ ശേഷം എടുത്ത വിവാദ സ്ഥലം മാറ്റ തീരുമാനങ്ങള്‍ ആയിരുന്നു റദ്ദാക്കിയത്. ഊ നടപടിയാണ് വീണ്ടും താത്കാലിക ഡയറക്ടര്‍ മരവിപ്പിച്ചത്.

സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ ചുമതലയില്‍നിന്ന് മാറ്റിയ കേന്ദ്രസര്‍ക്കാര്‍ നടപടി കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി റദ്ദാക്കിയത്. സിബിഐ ഡയറക്ടറെ നിശ്ചിത കാലവധിക്കു മുമ്പ് മാറ്റാന്‍ കഴിയില്ലെന്ന് കോടതി ഉത്തരവിട്ടു. സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്നാണ് കോടതി പറഞ്ഞത്.

ഇതുമായി ബന്ധപ്പെട്ട അലോക് വര്‍മ്മ ഉന്നയിച്ച വാദം കോടതി സ്വീകരിച്ചു. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്എന്നിവര്‍ അടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ നിയമിക്കുന്നത്. ഈ സമിതി ഉടന്‍ യോഗം ചേര്‍ന്ന് സര്‍ക്കാര്‍ അലോക് വര്‍മ്മയ്ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ പരിശോധിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

വിധി വന്ന ദിവസം തന്നെ രാത്രി എട്ട് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന യോഗം അരമണിക്കൂര്‍ നീണ്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് പകരം ജസ്റ്റിസ് എകെ സിക്രിയാണ് യോഗത്തില്‍ പങ്കെടുത്തത്. അലോക വര്‍മ കേസില്‍ വിധി പറഞ്ഞതിനാലാണ് ഗോഗോയ് വിട്ടുനിന്നത്.

മൂന്ന് മാസം മുമ്പാണ് അലോക് വര്‍മ്മയെ പദവികളില്‍ നിന്നും മാറ്റി നിര്‍ബന്ധിത അവധിക്ക് അയച്ചത്. അതേസമയം, സെലക്ഷന്‍ കമ്മറ്റി അലോക് വര്‍മ്മയുടെ പദവി സംബന്ധിച്ച് തീരുമാനം എടുത്താല്‍ മാത്രമേ അദ്ദേഹത്തിന് നയപരമായ തീരുമാനങ്ങള്‍ എടുക്കുവാന്‍ സാധിക്കൂ.

രാകേഷ് അസ്താനയെ സ്പെഷല്‍ ഡയറക്ടറായി നിയമിച്ചത് മുതലാണ് സിബിഐയില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്. ഗുജറാത്ത് കേഡര്‍ ഉദ്യോഗസ്ഥാനായിരുന്ന അസ്താനയെ മോഡി സര്‍ക്കാരിന്റെ താല്‍പര്യ പ്രകാരമാണ് സിബിഐയില്‍ നിയമിച്ചതെന്നായിരുന്നു ആരോപണം. ഒക്ടോബര്‍ 23 അര്‍ധരാത്രിയിലാണ് അലോക് വര്‍മ്മയും സിബിഐ ഉപഡയറക്ടറായിരുന്ന രാകേഷ് അസ്താനയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018