National

സാമ്പത്തിക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍; ഭേദഗതി 15,16 അനുച്ഛേദങ്ങള്‍ക്ക് വിരുദ്ധം 

മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാര്‍ക്ക് പത്തു ശതമാനം സംവരണം ഏര്‍പ്പെടുത്താനായി മോഡി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്‍ ഭരണഘടനാവിരുദ്ധവും നടപ്പില്‍ കൊണ്ടുവരാന്‍ ബുദ്ധിമുട്ടുള്ളതുമാണെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍. നാഷണല്‍ ഹെറാള്‍ഡിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സര്‍ക്കാര്‍ കൊണ്ടു വന്നിരിക്കുന്ന ഭരണഘടനയുടെ 15,16 അനുച്ഛേദങ്ങളുടെ ഭേദഗതി അവയുമായി ചേര്‍ന്നു പോകുന്നതല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. മതത്തിന്റെയോ, ജാതിയുടെയോ, നിറത്തിന്റെയോ, ലിംഗത്തിന്റെയോ, സ്ഥലത്തിന്റെയോ അടിസ്ഥാനത്തില്‍ രാജ്യത്തെ ഒരുു പൗരനെയും വേര്‍തിരിച്ചു കാണരുതെന്നാണ് 15-ാം അനുച്ഛേദത്തില്‍ പറയുന്നത്. പൊതു തൊഴിലിടങ്ങളില്‍ അവസര സമത്വമുണ്ടായിരിക്കണമെന്നുമാണ് 16-ാം അനുച്ഛേദത്തിലും പറഞ്ഞിരിക്കുന്നതന്ന് അദ്ദേഹം പറയുന്നു.

എന്നാല്‍ സാമ്പത്തിക സംവരണം നടപ്പാക്കുന്ന വ്യവസ്ഥ പുതിയതായി എഴുതിച്ചേര്‍ക്കുമ്പോള്‍ 15-ാം അനുച്ഛേദത്തില്‍ പുതിയതായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്ന വിഭാഗം സംവരണത്തിനായി കൂട്ടിച്ചേര്‍ക്കുകയാണ്. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരുടെ ഉന്നമനത്തിനായി നിയമം നിര്‍മിക്കുന്നതിന് തടസമില്ലെന്നാണ് അനുച്ഛേദം 15(4) പറയുന്നത്. എന്നാല്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവരായിട്ട് കണക്കാക്കാനാവില്ല.
ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍.

അനുച്ഛേദം 16ല്‍ പറയുന്നതും സംസ്ഥാനങ്ങള്‍ക്ക് പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തുന്നതില്‍ പ്രശ്‌നമില്ലെന്നാണ്. ഇതുമൂലം ഭേദഗതി ഭരണഘടനയുടെ തന്നെ അടിസ്ഥാനഘടനയ്‌ക്കെതിരാവാം. ഇത് 1973ലെ കേശവാനന്ദ ഭാരതി കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പുതിയ ഭേദഗതി പ്രകാരം സംവരണം 50 ശതമാനത്തില്‍ കൂടുതലാകും. 1993ലെ ഇന്ദിര സാവ്‌നേ കേസില്‍ സംവരണം 50 ശതമാനത്തില്‍ കൂടരുതെന്ന് ഒന്‍പതംഗ ബഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പുതിയ ഭേദഗതി പ്രകാരം എട്ടു ലക്ഷത്തിന് താഴെ വാര്‍ഷിക വരുമാനമുള്ള മുന്നോക്ക വിഭാഗക്കാര്‍ക്ക് സംവരണം ലഭിക്കും. എന്നു വച്ചാല്‍ മാസത്തില്‍ 65000 രൂപ ശമ്പളം വാങ്ങുന്നവര്‍ക്ക് സംവരണം ലഭിക്കുമെന്നാണ്. രാജ്യത്തെ 80-90 ശതമാനം ആളുകള്‍ക്കും സംവരണത്തിന് യോഗ്യതയുണ്ടാകും. ഇത് ഉപയോഗപ്രദമാകണമായിരുന്നെങ്കില്‍ അത് 5 ലക്ഷത്തിന് താഴെയായിട്ടെങ്കിലും അവര്‍ നിശ്ചയിക്കണമായിരുന്നു. ഇപ്പോള്‍ ഇത് ആരെങ്കിലും ചോദ്യം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018