National

മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഗുര്‍മീത് റാം റഹീം കുറ്റക്കാരന്‍, കോടതിവിധി 17ന്, ഹരിയാനയില്‍ അതീവ ജാഗ്രതാ നിര്‍ദേശം 

മാധ്യമപ്രവര്‍ത്തകന്‍ രാം ചന്ദര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ ദേരാ സച്ചാ സൗദാ മേധാവി ഗുര്‍മീത് റാം റഹിം സിംഗ് കുറ്റക്കാരനെന്ന് കോടതി. ഗുര്‍മീത് ഉള്‍പ്പെടെ നാലുപേരെയാണ് പഞ്ച്കുല പ്രത്യേക സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. ആശ്രമത്തില്‍ രണ്ട് സന്യാസിനികളെ ബലാത്സംഗം ചെയ്ത കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട പഗുര്‍മീത് സിംഗ് നിലവില്‍ ഹരിയാനയിലെ സുനരിയ ജയിലിലാണ്. ശിക്ഷാവിധി ഈ മാസം 17ന് പ്രഖ്യാപിക്കും.

2002 നവംബര്‍ രണ്ടിനാണ് മാധ്യമപ്രവര്‍ത്തകന്‍ ഛത്രപതിക്കെതിരെ ഗുര്‍മീത് വെടിയുതിര്‍ത്തത്. സിര്‍സയിലെ ദേരാ സച്ചാ ആസ്ഥാനത്ത് ഗുര്‍മീത് എങ്ങനെയാണ് സ്ത്രീകളെ ലൈംഗീകമായി ചൂഷണം ചെയ്യുന്നതെന്ന് പൂരാ സച്ച് എന്ന തന്റെ പത്രത്തിലൂടെ ഛത്രപതി വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് ഛത്രപതിയെ ഗുര്‍മീത് വെടിവച്ചത്. സാരമായ പരിക്കുകളോടെ ഛത്രപതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും 2003ല്‍ മരണത്തിന് കീഴടങ്ങി.

2002 ജൂലൈ 10ന് ദേര അനുയായിയായ രഞ്ജിത് സിംഗ് വെടിയേറ്റു മരിച്ചിരുന്നു. കേസില്‍ മറ്റൊരു പ്രതിയായ ഖട്ടാ സിംഗിനെ കോടതി കേസില്‍ നിന്നും ഒഴിവാക്കിയിരുന്നു. രഞ്ജിത്ത് സിംഗ് കൊല്ലപ്പെടുന്നതിന് മുമ്പ് ഗുര്‍മീതും അദ്ദേഹത്തിന്റെ അനുയായികളും രഞ്ജിത്തിനെ കണ്ടിരുന്നുവെന്ന് 2007ല്‍ ഖട്ടാ സിംഗ് സിബിഐക്ക് മൊഴി നല്‍കിയിരുന്നു. ഛത്രപതിയെ വധിക്കാന്‍ ഗുര്‍മീത് അനുയായികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി വിവരം ലഭിച്ചിരുന്നുവെന്നും ഇയാള്‍ പറഞ്ഞു.

എന്നാല്‍ 2012ല്‍ സിബിഐ കോടതിയില്‍ കേസെടുത്തപ്പോള്‍ ഇയാള്‍ മൊഴി മാറ്റി. ഗുര്‍മീതിന്റെ ഭീഷണിയെ തുടര്‍ന്നാണ് മൊഴി മാറ്റിയതെന്ന് പിന്നീട് ഖട്ട കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിധി വന്ന പശ്ചാത്തലത്തില്‍ ഹരിയാനയില്‍ അതീവ ജാഗ്രത പാലിക്കുകയാണ്. ഹരിയാനയിലും പഞ്ചാബിലെ ചില പ്രദേശങ്ങളിലും പൊലീസ് സംരംക്ഷണം ഏര്‍പ്പെടുത്തി.

പഞ്ച്കുല ഡിസിപി കമല്‍ ദീപ് ഗോയല്‍ ജില്ലയിലുടനീളം സെക്ഷന്‍ 144 ഏര്‍പ്പെടുത്തി. 2017 ഓഗസ്റ്റില്‍ ബലാത്സംഗ കേസില്‍ വിധി പറഞ്ഞപ്പോഴുണ്ടായ സാഹചര്യം ഒഴിവാക്കാനാണ് ഹരിയാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. അന്ന് നടന്ന സംഘര്‍ഷത്തില്‍ നാല്‍പ്പതിലധികം ദേരാ അനുകൂലികള്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018