National

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കുക തന്നെ ചെയ്യുമെന്ന് അമിത് ഷാ, ബിജെപി വീണ്ടും അധികാരത്തിലേറും, തെരഞ്ഞെടുപ്പ് മോഡിയും നേതാവില്ലാത്ത മുന്നണിയും തമ്മില്‍

അധികാരത്തുടര്‍ച്ച ഉണ്ടാകുമെന്നും അയോധ്യയില്‍ ഭരണഘടനയ്ക്കുളളില്‍ നിന്ന് രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. പാര്‍ട്ടിയുടെ അടിസ്ഥാന ആശയത്തില്‍ വിട്ടുവീഴ്ചയില്ല. സുപ്രീംകോടതിയില്‍ നിലവിലുളള കേസ് ഉടന്‍ തീര്‍ക്കാന്‍ അനുവദിക്കാതെ ക്ഷേത്രനിര്‍മ്മാണത്തിന് തടയിടുന്നത് കോണ്‍ഗ്രസാണ്. എവിടെ ക്ഷേത്രം ഉണ്ടായിരുന്നോ അവിടെ തന്നെ നിര്‍മ്മിക്കുമെന്നും ഡല്‍ഹി രാംലീല മൈതാനത്ത് നടക്കുന്ന ബിജെപി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പ്രസംഗിക്കവെ അമിത് ഷാ പറഞ്ഞു.

സാമ്പത്തിക സംവരണത്തിനു നടപടിയെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ചാണ് അമിത് ഷാ പ്രസംഗം തുടങ്ങിയത്. മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം നല്‍കാനുള്ള മോദിയുടെ തീരുമാനം ചരിത്രപരമാണെന്നും അമിത് ഷാ അഭിപ്രായപ്പെട്ടു.

2014ലെ വിജയം 2019ലും ആവര്‍ത്തിക്കും. വരുന്ന തെരഞ്ഞടുപ്പ് നരേന്ദ്ര മോഡിയും മുഖമില്ലാത്ത, നേതാവില്ലാത്ത മഹാസഖ്യവും തമ്മിലാണെന്നും ബിജെപി ദേശീയ അധ്യക്ഷന്‍ പരിഹസിക്കുകയും ചെയ്തു.

തനിച്ച് നിന്നാല്‍ മോഡിയെ നേരിടാനാവില്ലെന്ന് പ്രതിപക്ഷപാര്‍ട്ടികള്‍ക്ക് ബോധ്യമായി. നേരത്തേ ആറ് സംസ്ഥാനങ്ങളിലാണു ബിജെപി ഭരിച്ചിരുന്നത്. ഇപ്പോഴത് 16 സംസ്ഥാനങ്ങളിലേക്ക് വളര്‍ന്നുവെന്നും അദ്ദേഹം പറഞ്ഞു.

റാഫേല്‍ ഇടപാടില്‍ ഒരു തെളിവുമില്ലാതെയാണ് പ്രതിപക്ഷം പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമനെതിരെ ആരോപണം ഉന്നയിച്ചത്. അതിന് തക്ക മറുപടി നല്‍കുകയും ചെയ്തു. മുത്തലാഖ്, ഹജ് സബ്‌സിഡി, ജിഎസ്ടി, നോട്ടുനിരോധനം എന്നിങ്ങനെ രാജ്യത്ത് മുഴുവന്‍ മാറ്റങ്ങളാണ് ബിജെപി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും അമിത് ഷാ പറഞ്ഞു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018