National

കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടെ കാലമെന്ന് രാഹുല്‍ ഗാന്ധി, യുവനേതാവിനെ കാണാന്‍ തിങ്ങിനിറഞ്ഞ് ദുബായ് ക്രിക്കറ്റ് സ്റ്റേഡിയം

കഴിഞ്ഞ നാലുവര്‍ഷമായി രാജ്യത്ത് അസഹിഷ്ണുതയുടെ കാലമാണെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നോട്ടുനിരോധനവും ജിഎസ്ടിയും മൂലം തൊഴിലില്ലായ്മയുടെ അങ്ങേയറ്റത്താണ് ഇന്ത്യ. രാജ്യത്തെ നിര്‍മ്മിക്കാന്‍ കൂടെ നില്‍ക്കണമെന്നും ദുബായി അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. പതിനായിരക്കണക്കിന് പ്രവാസികളാണ് രാഹുല്‍ഗാന്ധിയെ കാണാനായി സ്റ്റേഡിയത്തില്‍ ഒഴുകി എത്തിയത്.

രാഷ്ടിയലാഭത്തിനായി രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ബിജെപി എപ്പോഴും പറയുന്നത് കോണ്‍ഗ്രസ് മുക്ത ഭാരതമാണ് ലക്ഷ്യമെന്നാണ്. എന്നാല്‍ കോണ്‍ഗ്രസ് ലക്ഷ്യം ബിജെപി മുക്തഭാരതമല്ല. മറിച്ച് എല്ലാവര്‍ക്കും ഇടമുള്ള ഒരു ഭാരതമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. 
രാഹുല്‍ ഗാന്ധി  

ഇവിടെ വരുന്നതിനു മുന്‍പ് യുഎഇയിലെ ഭരണാധികാരിയെ കണ്ടിരുന്നു അവിടെ വിനയമാണ് കാണാന്‍ കഴിഞ്ഞത്. എനിക്ക് അനുഭവപ്പെട്ട വിനയമെന്ന മൂല്യമാണ് ദുബായിയെ നിര്‍മ്മിച്ചത്. ഇന്ത്യയില്‍ നിലവില്‍ ആ വിനയം നഷ്ടപ്പെട്ടിരിക്കുന്നു. അത് തിരിച്ചെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

പ്രവാസികള്‍ക്ക് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിനിധാനം ഇല്ലാത്തത് കൊണ്ടാണ് പ്രവാസി സമൂഹത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തത്. രാജ്യസഭയില്‍ വേണ്ട വിധത്തില്‍ പ്രതിനിധാനം ഉണ്ടായിരുന്നെങ്കില്‍ ആ പ്രശ്നം പരിഹരിക്കപ്പെട്ടേനെ.

2019 പൊതുതെരഞ്ഞെടുപ്പിനായി കോണ്‍ഗ്രസ് മാനിഫെസ്റ്റോ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ എന്‍ആര്‍ഐയുടെ ശബ്ദം രാജ്യത്തിന് കേള്‍ക്കാന്‍ സാഹചര്യം ഉണ്ടാകും. ഇന്ത്യയുടെ അടിസ്ഥാനം കര്‍ഷകരാണ്. അവരുടെ തകര്‍ച്ചയാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇതെല്ലാം മറികടക്കാന്‍ പ്രവാസികള്‍ കൂടെ നില്‍ക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

പ്രവാസികളുടെ പ്രശ്നങ്ങള്‍ മനസിലാക്കാനും ചര്‍ച്ച ചെയ്യുന്നതിനുമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇന്നലെ രാഹുല്‍ ഗാന്ധി യുഎഇയിലെത്തിയത്. ഇന്ന് ജബേല്‍ അലി വ്യവസായ മേഖലയിലെ തൊഴിലാളികളുമായി രാഹുല്‍ സംസാരിച്ചിരുന്നു.

ഇതോടൊപ്പം ഇന്തോ അറബ് കള്‍ച്ചറല്‍ പ്രോഗ്രാം സംഘടിപ്പിച്ച മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മദിന ആഘോഷ പരിപാടിയുടെ മുഖ്യാതിഥിയും രാഹുല്‍ ഗാന്ധിയാണ്. ഇതിന്റെ ഭാഗമായാണ് രാഹുല്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രവാസികളെ അഭിസംബോധന ചെയ്ത് സംസാരിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018