National

‘സ്വാഭാവിക നീതി നിഷേധിച്ചു’, സര്‍വീസില്‍ നിന്ന്  രാജിവെക്കുകയാണെന്ന് അലോക് വര്‍മ്മ, ഫയര്‍ സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കില്ല

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി പുറത്താക്കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ രാജിവെച്ചു. പുതിയ പദവി ഏറ്റെടുക്കാതെയാണ് അദ്ദേഹത്തിന്റെ രാജി. ഫയര്‍ സര്‍വീസ് ഡിജി സ്ഥാനം ഏറ്റെടുക്കില്ലെന്ന് അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു. പേഴ്‌സണല്‍ മന്ത്രാലയത്തിന് അയച്ച കത്തിലാണ് അദ്ദേഹം രാജി തീരുമാനം പ്രഖ്യാപിച്ചത്.

തനിക്കെതിരെയുളള ആരോപണങ്ങളില്‍ തന്റെ വാദം കേട്ടില്ല. എല്ലാ നടപടിക്രമങ്ങളും അട്ടിമറിക്കപ്പെട്ടു. ഉന്നത തല സെലക്ഷന്‍ സമിതി സ്വാഭാവിക നീതി നിഷേധിച്ചു. ഈ മാസം 31ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് നിന്നും വിരമിക്കാനിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ പദവിയില്‍ ഇരിക്കാന്‍ യോഗ്യനല്ല. അതിനാല്‍ രാജിവെക്കുകയാണ്. ഇത് ഇന്നുമുതല്‍ പ്രാബല്യത്തിലാക്കണമെന്നും പേഴ്‌സണല്‍ മന്ത്രാലയത്തിലെ സെക്രട്ടറി ചന്ദ്രമൗലിക്ക് നല്‍കിയ കത്തില്‍ അലോക് വര്‍മ്മ ആവശ്യപ്പെടുന്നു.

കേന്ദ്രസര്‍ക്കാര്‍ നേരത്തെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കുകയും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിക്കുകയും ചെയ്ത വര്‍മ്മ സുപ്രീംകോടതി ഉത്തരവിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയത്. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാര സമിതി യോഗം ഇദ്ദേഹത്തെ ഇന്നലെ പുറത്താക്കുകയായിരുന്നു. താല്‍ക്കാലിക ഡയറക്ടറായി വീണ്ടും നാഗേശ്വര റാവു ചുമതലയേറ്റു. വര്‍മ്മയെ പുറത്താക്കി രണ്ട് മണിക്കൂറിനുള്ളില്‍ നാഗേശ്വര റാവു ചുമതലയേറ്റെടുത്തെന്നാണ് സിബിഐ വൃത്തങ്ങള്‍ പറയുന്നത്.

തനിക്കെതിരെ ബാലിശമായ ആരോപണങ്ങളാണ് ഉള്ളതെന്നും തന്നോട് ശത്രുത പുലര്‍ത്തുന്ന ഒരാളുടെ ആരോപണത്തെ തുടര്‍ന്ന് പുറത്താക്കിയ നടപടി ദുഃഖകരമാണെന്നും അലോക് വര്‍മ്മ പ്രതികരിച്ചിരുന്നു. സിബിഐയ്ക്കുള്ളില്‍ പുറത്തുനിന്നുള്ള സ്വാധീനം ഉണ്ടാകുന്നുവെന്നും അലോക് വര്‍മ്മ ആരോപിച്ചു. കേന്ദ്രസര്‍ക്കാരിനെതിരെയാണ് പുറത്തായ സിബിഐ മേധാവി വിരല്‍ ചൂണ്ടുന്നത്.

രാജ്യത്തിന്റെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വ്വ സംഭവങ്ങളാണ് സിബിഐ തലപ്പത്ത് കഴിഞ്ഞ കുറച്ചുനാളുകളായി നടക്കുന്നത്. സിബിഐയുടെ വിശ്വാസ്യത മറ്റുള്ളവര്‍ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ താന്‍ അത് സംരക്ഷിക്കാനാണ് ശ്രമിച്ചതെന്ന് സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും രണ്ടാം തവണയും പുറത്താക്കപ്പെട്ടപ്പോള്‍ അലോക് വര്‍മ്മ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും സുപ്രീം കോടതി ജസ്റ്റിസ് എകെ സിക്രിയും പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന ഖാര്‍ഗെയും അടങ്ങിയ സെലക്ട് കമ്മിറ്റിയാണ് വര്‍മ്മയെ പുറത്താക്കിയത്. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിയോജിപ്പോടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലായിരുന്നു നടപടി.

സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ സിബിഐ ഡയറക്ടര്‍ സ്ഥാനത്ത് തിരിച്ചെത്തിയ വര്‍മ്മ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു പുറത്തിറക്കിയ സ്ഥലംമാറ്റ ഉത്തരവുകള്‍ പിന്‍വലിച്ചിരുന്നു. തൊട്ടുപിന്നാലെ അഞ്ച് സിബിഐ ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുകയും ചെയ്തിരുന്നു. സര്‍ക്കാരുമായി ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഇതെന്ന് വിലയിരുത്തപ്പെട്ടിരുന്നു.

2018 ഒക്ടോബര്‍ 23-ന് അര്‍ധരാത്രിയിലാണ് കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയ്ക്കെതിരേ നടപടി സ്വീകരിച്ച് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചത്. നാഗേശ്വരറാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

റഫാല്‍ കരാറില്‍ അന്വേഷണം തുടങ്ങാനിരിക്കെയാണ് അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്തെത്തിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018