National

മുത്തലാഖ്: കേന്ദ്രം വീണ്ടും ഓര്‍ഡിനന്‍സ് കൊണ്ടുവരും; പഴയ ഓര്‍ഡിനന്‍സ് കാലാവധി 22ന് അവസാനിക്കും

മുത്തലാഖ് ബില്‍ രാജ്യസഭയില്‍ പാസാകാത്ത സാഹചര്യത്തില്‍ വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. മുന്‍പ് ഇറക്കിയ ഓര്‍ഡിനന്‍സിന്റെ കാലാവധി ജനുവരി 22ന് അവസാനിക്കുന്നതും കൂടിക്കണക്കിലെടുത്താണ് കേന്ദ്രമന്ത്രിസഭാ യോഗം വീണ്ടും ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

നേരത്തെ ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാന്‍ പ്രതിപക്ഷ കക്ഷികള്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് അനുവദിക്കില്ലെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി വിജയ് ഗോയല്‍ അറിയിച്ചിരുന്നു. തുടര്‍ന്നാണ് ഓര്‍ഡിനന്‍സിന് പകരമായി ബില്‍ സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ പാസായ ബില്ല് രാജ്യസഭയില്‍ പാസായില്ല. ഈ അവസ്ഥയിലാണ് വീണ്ടും ഓഡിനന്‍സ് ഇറക്കാന്‍ കേന്ദ്രം തീരുമാനിച്ചത്.

മുസ്ലീം സ്ത്രീകളെ മൂന്ന് തവണ തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന രീതി സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിന് ശേഷമാണ് മുത്തലാഖ് ക്രിമിനല്‍കുറ്റം ആക്കുന്ന തരത്തില്‍ കേന്ദ്രം നിയമം കൊണ്ടുവരാന്‍ ശ്രമിക്കുന്നത്.

പുതിയ ബില്‍ പ്രകാരം മുത്തലാഖ് ചെയ്യുന്ന പുരുഷന് 3 വര്‍ഷം ജയില്‍ ശിക്ഷയും പിഴയും ലഭിക്കും. വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്ന ജാമ്യമില്ലാ കുറ്റമായി മൂന്ന് തവണ ത്വലാഖ് ചൊല്ലി വിവാഹമോചനം നടത്തുന്നത് മാറും.

ആദ്യം അവതരിപ്പിച്ച ബില്ലില്‍ ചില ഭേദഗതികളോടെയാണ് പുതിയ ബില്‍ കൊണ്ടുവന്നത്. ജാമ്യത്തിനുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്തുക പോലുള്ള മാറ്റങ്ങള്‍ എതിര്‍പ്പുകളെ ലഘൂകരിക്കാന്‍ ലക്ഷ്യം വച്ചുള്ളതായിരുന്നു. പുന:പരിശോധനക്കായി ബില്‍ ജോയിന്റ് സെലക്ട് കമ്മിറ്റിക്ക് വിടണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 22-ന് പ്രഖ്യാപിച്ച വിധിയിലൂടെ സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചിരുന്നു. ആറുമാസത്തിനുള്ളില്‍ ഇതുസംബന്ധിച്ച് നിയമം കൊണ്ടുവരണമെന്നു വരണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ തള്ളിയശേഷം ശബ്ദവോട്ടോടെയായിരുന്നു ലോക്സഭയില്‍ സര്‍ക്കാര്‍ ബില്ല് പാസാക്കിയത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018