National

മോഡിയുടെ കണ്ണില്‍ക്കരടായ അലോക് വര്‍മ്മ ആരാണ്? കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച മുന്‍ സിബിഐ ഡയറക്ടറുടെ ഔദ്യോഗിക ജീവിതം 

രാജ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കലെത്തി നില്‍ക്കെ നരേന്ദ്രമോഡി സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് മേല്‍ ചോദ്യചിഹ്നമുയര്‍ത്തിക്കൊണ്ടാണ് സിബിഐയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ അരങ്ങേറിയത്. മാസങ്ങള്‍ നീണ്ട രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില്‍ സ്വാഭാവിക നീതി നിഷേധിച്ചു എന്ന് വ്യക്തമാക്കി അലോക് വര്‍മ്മ രാജിവച്ചിരിക്കുകയാണ്. ആരാണ് മോഡി സര്‍ക്കാര്‍ പേടിക്കുന്ന അലോക് വര്‍മ?

സുപ്രധാനമായ ഏഴ് കേസുകളാണ് അര്‍ദ്ധരാത്രി സിബിഐ തലപ്പത്തുനിന്നും തുരത്തപ്പെട്ട അലോക് വര്‍മ അന്വേഷിച്ചിരുന്നത്.

റാഫേല്‍ ഇടപാട്, സര്‍ക്കാര്‍ പ്രവേശനം വിലക്കിയ മെഡിക്കല്‍ കൊളേജിന് അനുമതി തരപ്പെടുത്തിയതുമായി ബന്ധപ്പെട്ട കോഴ വിവാദം, ജസ്റ്റിസ് ദീപക് മിശ്ര ആരോപണ വിധേയനായ കോഴ വിവാദം, മോഡിയുടെ വിശ്വസ്തനായ ധനമന്ത്രാലയ സെക്രട്ടറി ഹസ്മുഖ് ആദിയക്കെതിരായ പരാതി, പൊതുമേഖലാ സ്ഥാപനങ്ങളിലെ കോഴ വിവാദം, കല്‍ക്കരിപ്പാടങ്ങള്‍ക്ക് അനുമതി നല്‍കിയതിലെ അഴിമതി ആരോപണം 5,000 കോടി തട്ടിച്ച് രാജ്യം വിട്ട ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേരക്കെതിരായ അന്വേഷണം തുടങ്ങിയവയാണ് അലോക് കൈകാര്യം ചെയ്തത്.

കേന്ദ്രഭരണ പ്രദേശങ്ങളടങ്ങുന്ന കേഡറിലൂടെ 1979ല്‍ 22-ാം വയസിലാണ് ഡല്‍ഹിയില്‍ ജനിച്ചുവളർന്ന ലോക് വര്‍മ്മ സിവില്‍ സര്‍വീസിന്റെ ഭാഗമാവുന്നത്. ആ ബാച്ചിലെ ഏറ്റവും പ്രായം കുറഞ്ഞ ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം.

സിബിഐയുടെ തലപ്പത്തേക്ക് എത്തുന്നതിന് മുമ്പ് ഡല്‍ഹി, മിസോറാം, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളിലെല്ലാം അദ്ദേഹം ഡിജിപി ചുമതല വഹിച്ചു. തീഹാര്‍ ജയില്‍ ഡിജിപിയായും അലോക് വര്‍മ പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിജിലന്‍സ്, ഇന്റലിജന്‍സ്, ക്രൈം ആന്‍ഡ് അഡ്മിനിന്‌ട്രേഷന്‍ എന്നിവയില്‍ പ്രധാന ചുമതലകള്‍ അദ്ദേഹം വഹിച്ചു. ഡല്‍ഹിയില്‍ പൊലീസ്, വിജിലന്‍സ്, ഇന്റലിജന്‍സ് എന്നിവയുടെ സ്‌പെഷ്യല്‍ കമ്മീഷണറായും ജോയിന്റ് കമ്മീഷണറായും ഡെപ്യൂട്ടി കമ്മീഷണറായും അലോക് വര്‍മ്മ പ്രവര്‍ത്തിച്ചു.

ഡല്‍ഹി പൊലീസില്‍ 1979ല്‍ അസിസ്റ്റന്റ് കമ്മീഷണര്‍, പിന്നീട് അഡീഷണല്‍ ഡെപ്യൂട്ടി കമ്മീഷണര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ എന്നീ ചുമതലകള്‍ നിര്‍വഹിച്ചു.

ഡിജിപിയായിരിക്കെ, പൊലീസ് സേനയില്‍ ശ്രദ്ധേയമായ മാറ്റങ്ങള്‍ ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ കൊണ്ടുവന്നിട്ടുണ്ട്. തീഹാര്‍ ജയില്‍ ഡിജിപി ചുമതല നിര്‍വഹിക്കവെ തടവുകാര്‍ക്കുവേണ്ടി പരിശീലന പരിപാടികള്‍, കമ്മ്യൂണിറ്റി പൊലീസിങ്, രാജ്യ തലസ്ഥാനത്ത് വനിതാ ഹെല്‍പ് ലൈന്‍ തുടങ്ങിയ സംവിധാനങ്ങളും ഇദ്ദേഹം പ്രാവര്‍ത്തികമാക്കി. സേനയിലെ സ്ഥാനക്കയറ്റം സംബന്ധിച്ച നയങ്ങളില്‍ മാറ്റം വരുത്താന്‍ അലോക് വര്‍മ നയത്തിയ ഇടപെടലും ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ശേഷമാണ് അലോക് 2017 ല്‍ സിബിഐയുടെ തലപ്പത്തേക്ക് നിയമിതനായത്. സിബിഐയില്‍ ഇദ്ദേഹത്തിന് ഏതെങ്കിലും തരത്തിലുള്ള മുന്‍ പരിചയങ്ങളില്ലാതിരുന്നിട്ടും നേരിട്ട് ഡയറക്ടര്‍ സ്ഥാനത്തേക്കെത്തി എന്നതും ശ്രദ്ധേയമായിരുന്നു.

ഏതാനും ഐപിഎസ് ഉദ്യോഗസ്ഥരെ സിബിഐയിലേക്ക് നിയമിക്കണമെന്ന ആവശ്യം അലോക് വര്‍മ ഉന്നയിച്ചത് മുതലാണ് സര്‍ക്കാരിന് കല്ലുകടിച്ചുതുടങ്ങിയത്. 2017 പകുതിയോടെ അലോക് ഉയര്‍ത്തിയ ഈ ആവശ്യം സര്‍ക്കാര്‍ നിഷേധിക്കുകയും ആ വര്‍ഷം തന്നെ രാകേഷ് അസ്താനയെ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായി നിയമിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് അലോക് അസ്താനയ്‌ക്കെതിരെ ആരോപണങ്ങളുന്നയിച്ച് തുടങ്ങിയത്.

മോഡിയുടെ കണ്ണില്‍ക്കരടായ അലോക് വര്‍മ്മ ആരാണ്? കേന്ദ്ര സര്‍ക്കാരിനെ വെല്ലുവിളിച്ച മുന്‍ സിബിഐ ഡയറക്ടറുടെ ഔദ്യോഗിക ജീവിതം 

ഒട്ടേറെ കേസുകളില്‍ ആരോപണ വിധേയനായ അസ്താനയെ നിയമിക്കരുതെന്നായിരുന്നു അലോക് വര്‍മ വാദിച്ചത്. എന്നാല്‍ മോഡിയുടെ വിശ്വസ്തനായിരുന്ന അസ്താനയെ നിയമിക്കാന്‍ തന്നെയായിരുന്നു സിവിസിയും കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും ശുപാര്‍ശ ചെയ്തത്.

ഗോധ്ര കലാപം, കാലിത്തീറ്റ കുംഭകോണം തുടങ്ങിയ കേസുകളിലൂടെ ദേശീയതലത്തില്‍ ശ്രദ്ധേയനായ അസ്താന ഗുജറാത്ത് കേഡറില്‍നിന്നാണ് സിബിഐയിലേക്കെത്തിയത്. അസ്താനയ്‌ക്കെതിരെ അലോക് വര്‍മ കുരുക്ക് മുറുക്കിയപ്പോഴാണ് അദ്ദേഹത്തിനെതിരെയും ആരോപണങ്ങള്‍ ശക്തമായത്. ഇതെല്ലാം അലോക് പ്രധാനമന്ത്രിയുടെയും കേന്ദ്ര സർക്കാരിന്റെയും കണ്ണില്‍ കരടാകാന്‍ കാരണമായി.

2018 ഒക്ടോബര്‍ 23-ന് അര്‍ധരാത്രി കേന്ദ്രസര്‍ക്കാര്‍ അലോക് വര്‍മയോട് നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. നാഗേശ്വരറാവുവിനെ സിബിഐയുടെ ഇടക്കാല ഡയറക്ടറായി നിയമിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് ഏറെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സുപ്രീംകോടതി വിധിപ്രകാരം വിരമിക്കാന്‍ ഏതാനും ദിവസങ്ങള്‍ ശേഷിക്കെ അലോക് വര്‍മയെ വീണ്ടും നിയമിക്കുകയും ചെയ്തു. എന്നാല്‍, ഉന്നതസമിതിയോഗ തീരുമാനപ്രകാരം അദ്ദേഹം രണ്ടാമതും മാറ്റപ്പെടുകയായിരുന്നു. മൂന്നംഗ സമിതിയില്‍ പ്രതിപക്ഷ പ്രതിനിധിയായ മല്ലികാർജുന്‍ ഖാർഗെയുടെ എതിർപ്പ് മറികടന്നായിരുന്നു അസാധാരണ തീരുമാനം. സിബിഐ മേധാവി സ്ഥാനത്ത് നിന്ന് അപ്രസക്തമായ ഫയർ സർവീസ് ഡിജി ആയി നിയമിക്കുകയായിരുന്നു. എന്നാല്‍ രാജിവെക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018