National

മൈക്രോ ചിപ്പുള്ള എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം; കാര്‍ഡ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ബാങ്കുകളുടെ മുന്നറിയിപ്പ് 

മൈക്രോ ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്ന രീതി പരിചയപ്പെട്ടില്ലെങ്കില്‍ കാര്‍ഡ് നാശമാകാന്‍ ഇടയുണ്ടെന്ന് ബാങ്കുകളുടെ മുന്നറിയിപ്പ്. സുരക്ഷവര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് 2019 ജനുവരി ഒന്നുമുതല്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡ് ഇന്ത്യയില്‍ നിര്‍ബന്ധമാക്കിയത്. എന്നാല്‍ ചിപ്പ് ഘടിപ്പിച്ച കാര്‍ഡ് ഉപയോഗിക്കുന്ന രീതിയിലും വ്യത്യാസങ്ങളുണ്ട്. ഇത് മനസിലാക്കാതെ പഴയ രീതിയില്‍ ഉപയോഗിച്ചാല്‍ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് ബാങ്കുകളുടെ മുന്നറിയിപ്പ്‌.

മൈക്രോ ചിപ്പുപയോഗിച്ചുള്ള എടിഎം കാര്‍ഡുപയോഗിക്കുമ്പോള്‍ വലിയ വ്യത്യാസം അനുഭവപ്പെട്ടില്ലെങ്കിലും ശ്രദ്ധിച്ചില്ലെങ്കില്‍ ബുദ്ധിമുട്ടുണ്ടാകുന്ന കാര്യങ്ങള്‍ ഉണ്ട്. നേരത്തെ ഒരുതവണ കാര്‍ഡ് മെഷിനില്‍ ഉരച്ചതിനുശേഷം കാര്‍ഡ് കയ്യില്‍ വെച്ച് ഇടപാട് പൂര്‍ത്തിയാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഇനി അങ്ങനെ സാധ്യമല്ല, ഇടപാട് നടക്കുന്ന അത്രയും സമയം കാര്‍ഡ് എംടിഎമ്മില്‍ തന്നെ വയ്ക്കുന്ന രീതിയിലാണ് പുതിയ സംവിധാനം.

ഇടപാട് നടക്കുന്നതിനിടയില്‍ കാര്‍ഡ് പുറത്തേക്ക് എടുക്കാന്‍ സാധിക്കാതെ കാര്‍ഡ് സ്ലോട്ടില്‍ കുടുങ്ങി കിടക്കും. ഇടപാട് കഴിയുമ്പോഴാണ് കാര്‍ഡ് ലഭിക്കുക. ഈ മാറ്റത്തെ സബന്ധിച്ച അറിയിപ്പ് ആക്‌സിസ് എസ്ബിഐ തുടങ്ങിയ ബാങ്കുകള്‍ ഉപഭോക്താക്കള്‍ക്ക് എസ്എംഎസ് വഴി അറിയിച്ചിട്ടുണ്ട്.

മൈക്രോ ചിപ്പുള്ള എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം;  കാര്‍ഡ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ബാങ്കുകളുടെ മുന്നറിയിപ്പ് 

സംവിധാനത്തില്‍ വരുത്തിയ മാറ്റം കാരണം കാര്‍ഡ് മറന്നുപോകുവാനുള്ള സാധ്യത കൂടുതലാണ് എന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. നേരത്തെ കാര്‍ഡ് കൈയില്‍ നിന്ന് മാറാത്തതിനാല്‍ മറവിക്കുള്ള സാധ്യതയില്ല. എന്നാല്‍ പുതിയ രീതിയില്‍, പണം ലഭിച്ചതിനുശേഷം കാര്‍ഡ് കിട്ടുമെന്നതിനാല്‍ മറവിക്കുള്ള സാധ്യത കൂടുതലാണ്. ഇതു സബന്ധിച്ച മുന്നറിയിപ്പ് ബാങ്ക് അയക്കുന്ന എസ്എംഎസില്‍ ഉണ്ട്.

ഇടപാട് സമയത്ത് കാര്‍ഡ് കുടുങ്ങി നില്‍ക്കുന്ന പുതിയ സംവിധാനം അറിയാത്തവര്‍ കാര്‍ഡിന് ബലം കൊടുത്ത് വലിക്കുകയും കാര്‍ഡ് നാശമാകാനുള്ള സാധ്യതയാണ് മറ്റൊരു പ്രശ്‌നം. അതുകൊണ്ടു തന്നെ കാര്‍ഡ് നാശമാകാതിരിക്കാനുള്ള മുന്നറിയിപ്പ് എടിഎം സ്‌ക്രീനില്‍ ഉണ്ടാകും.

മൈക്രോ ചിപ്പുള്ള എടിഎം കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം;  കാര്‍ഡ് നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്, ബാങ്കുകളുടെ മുന്നറിയിപ്പ് 

ഇടപാട് ആരംഭിക്കുമ്പോള്‍ കാര്‍ഡ് ഇടുന്ന സ്ലോട്ടില്‍ എല്‍ഇഡി വെളിച്ചം മിന്നി തെളിയുകയും ഇടപാട് അവസാനിക്കുമ്പോള്‍ പച്ചവെളിച്ചം തെളിയുകയും ചെയ്യും. ഇടപാട് കഴിയുന്നതുവരെ കാര്‍ഡ് സ്ലോട്ടില്‍ സൂക്ഷിക്കുന്ന സംവിധാനം നിലവില്‍ റസ്‌റ്റോറന്റുകളില്‍ ഡിജിറ്റല്‍ പണം സ്വീകരിക്കുന്ന മെഷിനില്‍ ഉണ്ട് ഇതാണ് എടിഎമ്മിലേക്കും കൊണ്ടുവന്നിരിക്കുന്നത്.

എടിഎം ഉപയോഗിച്ചുള്ള സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പെരുകിയ സാഹചര്യത്തിലാണ് ഇന്ത്യയില്‍ പൊതുമേഖല, സ്വകാര്യ ബാങ്കുകള്‍ക്ക് എടിഎം സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് ബാങ്കുകള്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച എടിംഎം കാര്‍ഡ് സംവിധാനം കൊണ്ടു വരുന്നതും പഴയ എടിഎം കാര്‍ഡ് തിരിച്ചെടുത്ത് പുതിയ കാര്‍ഡ് നല്‍കുന്ന നടപടി ആരംഭിച്ചതും. 2018 ഡിസംബര്‍ 31 വരെയായിരുന്നു ചിപ്പില്ലാത്ത കാര്‍ഡ് ഉപയോഗിക്കാനുള്ള അവസാന തിയതി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018