National

മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലുന്നത് തടയുകയാണ് തെരഞ്ഞെടുപ്പിലെ വെല്ലുവിളിയെന്ന് രാഹുല്‍ ഗാന്ധി; ‘ഇന്ത്യ തനിക്ക് പുതിയ കാഴ്ചപ്പാട് സമ്മാനിച്ചു’

മാധ്യമപ്രവര്‍ത്തകരെ വെടിവെച്ചു കൊല്ലുന്നതും,വ്യത്യസ്ത അഭിപ്രായക്കാരെ തല്ലിച്ചതക്കുന്നതും തടയുകയുമാണ് വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഐഎംടി ദുബായ് യുണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ഥികളോട് സംസാരിക്കവെയാണ് മോഡി സര്‍ക്കാരിന്റെ അസഹിഷ്ണുതയെ വിമര്‍ശിച്ചു കൊണ്ടുള്ള രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

സഹിഷ്ണുത എന്നത് നമ്മുടെ സംസ്‌കാരത്തിനൊപ്പം ചേര്‍ന്നിട്ടുള്ളതാണ്. പക്ഷേ ഇപ്പോള്‍ രാജ്യത്ത് സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് അസഹിഷ്ണുത നിറഞ്ഞ പെരുമാറ്റങ്ങള്‍ ഒരുപാട് ഉണ്ടായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ തന്നില്‍ തന്റേതായ കാഴ്ചപ്പാടില്‍ നിന്ന് മാറി പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെന്നു പറഞ്ഞ രാഹുല്‍ ഗാന്ധി ജോലി തേടി വിദേശത്തേക്ക് പോകുന്നവര്‍ തിരിച്ചു നാട്ടിലെത്തുന്ന തരത്തില്‍ പുതിയ അവസരങ്ങള്‍ നാട്ടില്‍ ഉണ്ടാകണമെന്നും കൂട്ടിച്ചേര്‍ത്തു.

21-ാം നൂറ്റാണ്ടില്‍ ജനങ്ങള്‍ അവസരങ്ങള്‍ എവിടെയാണോ ഉള്ളത് അവിടേക്ക് ചെല്ലും. സ്വന്തം രാജ്യത്ത് അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്ന് ഓരോ വ്യക്തിയും ഉറപ്പു വരുത്തണം. രാജ്യത്തെ ആരോഗ്യമേഖല ആഗോളതലത്തില്‍ തന്നെ മികച്ച അവസരം കൊണ്ടുവരുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്നലെയും രാജ്യത്തെ അസഹിഷ്ണുത ഉയര്‍ത്തിക്കാട്ടി രാഹുല്‍ ഗാന്ധി മോഡി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു.കഴിഞ്ഞ നാല് വര്‍ഷമായി ഇന്ത്യയില്‍ അസഹിഷ്ണുതയുടെ കാലമാണെന്നും, രാഷ്ട്രീയലാഭത്തിനായി രാജ്യത്തെ വിഭജിക്കാന്‍ ശ്രമം നടക്കുകയാണെന്നുമായിരുന്നു അദ്ദേഹം ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ പറഞ്ഞത്.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ മനസിലാക്കാനും ചര്‍ച്ച ചെയ്യുന്നതിനുമായി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായാണ് വെള്ളിയാഴ്ച രാഹുല്‍ ഗാന്ധി യുഎഇയിലെത്തിയത്. ഇന്നലെ ജബേല്‍ അലി വ്യവസായ മേഖലയിലെ തൊഴിലാളികളുമായും രാഹുല്‍ സംസാരിച്ചിരുന്നു. ദുബായ് ഭരണാധികാരികളോടും മന്ത്രിമാരോടും അദ്ദേഹം ചര്‍ച്ച നടത്തുകയും ചെയ്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018