National

അലോക് വര്‍മ്മയ്ക്ക് എതിരെ അഴിമതിക്ക് തെളിവില്ലെന്ന് ജസ്റ്റിസ് പട്‌നായിക്; സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ല   

രാജിവെച്ച മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്ക്ക് പിന്തുണയുമായി ജസ്റ്റിസ് എകെ പട്‌നായിക്. അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ല. ഉന്നതാധികാരിയുടെ തീരുമാനം തിരക്കിട്ടതായിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും പട്‌നായിക് വ്യക്തമാക്കി. ജസ്റ്റിസ് പട്‌നായികാണ് അലോക് വര്‍മ്മയ്ക്ക് എതിരായി സിവിസി അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചത്.

സിബിഐ സ്‌പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നിലെത്തി മൊഴി രേഖപ്പെടുത്തിയിട്ടില്ല. മറിച്ച് അസ്താനയുടെ മൊഴിയെന്ന പേരില്‍ അയാളുടെ ഒപ്പ് വെച്ച് രണ്ട് പേജുകള്‍ നല്‍കുകയായിരുന്നു എന്നും പട്‌നായിക് വെളിപ്പെടുത്തി.

തന്റെ കണ്ടെത്തലുകളല്ല സിവിസി റിപ്പോര്‍ട്ടായി കോടതിക്ക് കൈമാറിയത്. ഇത് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സിവിസി പറയുന്നത് അന്തിമ വാക്കല്ല. സമിതി സ്വന്തം നിലയില്‍ തീരുമാനമെടുക്കണമായിരുന്നുവെന്നും പട്‌നായിക് പറയുന്നു.

കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിയുടെ സഹായത്തോടെ വീണ്ടും സ്ഥാനമേറ്റെടുത്ത അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം യോഗം ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനം കൈകൊണ്ടത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്നതാണ് സമിതി.

ഇതിനെ തുടര്‍ന്ന് ഫയര്‍ സര്‍വ്വീസ് ഡിജി സ്ഥാനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ച് അലോക് വര്‍മ്മ രാജി വെക്കുകയായിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങളില്‍ തന്റെ വാദം കേട്ടില്ല. എല്ലാ നടപടിക്രമങ്ങളും അട്ടിമറിക്കപ്പെട്ടു. ഉന്നത തല സെലക്ഷന്‍ സമിതി സ്വാഭാവിക നീതി നിഷേധിച്ചു എന്ന് വ്യക്തമാക്കിയായിരുന്നു രാജി.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018