National

മോഡിക്കെതിരെ മത്സരിക്കുമെന്ന് സ്വാമി അഗ്നിവേശ്; ‘എന്റെ വസ്ത്രത്തിന്റെ നിറം കാവിയല്ല അഗ്നിയുടേതാണ്, അത് സ്വയം ജ്വലിക്കുകയും പ്രകാശം പരത്തുകയും ചെയ്യും’

2019ലെ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മത്സരിക്കുമെന്ന് സാമൂഹ്യ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശ്. മോഡി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി താന്‍ മത്സരരംഗത്തുണ്ടാകുമെന്നും അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ 'അയാം നോട്ട് എ ഹിന്ദു' എന്ന സെഷനില്‍ സ്വാമി അഗ്നിവേശ് പറഞ്ഞു.

മത്സരത്തില്‍ മോഡിയെ പരാജയപ്പെടുത്തും. കാരണം ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ട്. ഇന്ത്യയില്‍ ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ട്. ഒരു ദിവസം 65 രൂപമാത്രം വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ട്. നീതിക്കു വേണ്ടി പൊരുതുകയാണ് തന്റെ ലക്ഷ്യമെന്നും അഗ്നിവേശ് പറഞ്ഞു.

മോഡിയുടെ ഭരണകാലത്ത് ഗണപതിയെ ചൂണ്ടിക്കാട്ടി പ്ലാസ്റ്റിക് സര്‍ജറി പൗരാണിക കാലത്ത് തന്നെ ഇന്ത്യയിലുണ്ടായിരുന്നുവെന്ന അസംബന്ധം പ്രചരിപ്പിക്കുകയാണ്. രാഷ്ട്രീയം സമൂഹത്തെ പുരോഗമനമായ മാറ്റത്തിലേക്ക് നയിക്കുന്നതാകണം. മതം ഉള്‍പ്പെടെയുള്ള കെട്ടുപാടുകളില്‍ നിന്നും സ്ത്രീകള്‍ മോചിതരായെങ്കില്‍ മാത്രമെ സ്ത്രീ സ്വാതന്ത്ര്യം സാധ്യമാവുകയുള്ളൂ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേരളത്തിലുയര്‍ന്ന വനിതാമതില്‍ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നതാണ്. സ്ത്രീശാക്തീകരണത്തിന്റെ ഉത്തമ ഉദാഹരണമായി ഇതിനെ കാണാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നമ്മുടെയുള്ളിലെ ശക്തിയും മനസുമാണ് നമ്മള്‍ ആരാണെന്ന് തീരുമാനിക്കുന്നത്. അത് ദൈവമോ പുറത്തു നിന്നുള്ള ശക്തിയോ അല്ല. ദൈവത്തിനും നിങ്ങള്‍ക്കും ഇടയില്‍ മധ്യസ്ഥന്റെ ആവശ്യമില്ല. ഏതെങ്കിലും മതത്തിന്റേതായ നിര്‍വചനത്തിലൂടെ അറിയപ്പെടാന്‍ ആഗ്രഹിക്കുന്നില്ല. എനിക്ക് കുടുംബമോ സ്വത്തോ ഇല്ല. നേരത്തെയുള്ള പേര് പോലും ഉപേക്ഷിച്ച് അഗ്നിവേശ് ആയി. എന്റെ വസ്ത്രത്തിന്റെ നിറം കാവിയല്ല അഗ്നിയുടേതാണ്.അഗ്നി സ്വയം ജ്വലിക്കുകയും പ്രകാശം പരത്തുകയും ചെയ്യും
സ്വാമി അഗ്നിവേശ്

ഇന്ത്യന്‍ ഭരണഘടനയാണ് ഓരോ പൗരനും പിന്തുടരേണ്ടെതെന്ന സന്ദേശമുയര്‍ത്തിക്കൊണ്ട് സമകാലിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി റിപ്പബ്ലിക്ക് ദിനത്തില്‍ കന്യാകുമാരയില്‍ നിന്നും കാസര്‍ക്കോട് വരെ പദയാത്ര നടത്തും. നേരത്തെ ഹരിയാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ സ്വന്തം മുഖ്യമന്ത്രിയില്‍ നിന്ന് തന്നെ കൂടുതല്‍ വിയോജിപ്പ് നേരിടേണ്ടി വന്നപ്പോള്‍ രാജിവെക്കുകയാണുണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018