National

‘മോഡിയെ വധിക്കാന്‍’ എത്തിയ മൂന്ന് യുവാക്കള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍, ഇന്‍സ്‌പെക്ടര്‍ അടക്കം ഒമ്പത് പൊലീസുകാരെ വിചാരണ ചെയ്യണം, ജസ്റ്റിസ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത്

ഗുജറാത്തില്‍ നടന്ന ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ മൂന്നെണ്ണം വ്യാജമാണെന്ന് വ്യക്തമാക്കി എച്ച് എസ് ബേദികമ്മിറ്റിയുടെ അന്തിമ റിപ്പോര്‍ട്ട്. ഈ കേസുകളില്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ അടക്കം ഒമ്പത് പൊലീസുകാര്‍ കൊലപാതക കുറ്റത്തിന് വിചാരണ ചെയ്യപ്പെടണമെന്നും കമ്മിറ്റി നിര്‍ദേശിക്കുന്നു. 2002ല്‍ കൊല്ലപ്പെട്ട റിക്ഷാവാലയുടെ മകനായ സമീര്‍ ഖാന്‍, 2005ല്‍ കൊല്ലപ്പെട്ട ഹാജി ഹാജി ഇസ്മയില്‍, കസം ജാഫര്‍ എന്നിവരെയാണ് ഗുജറാത്ത് മുഖ്യമന്ത്രിയായ മോഡിയെ വധിക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് വ്യാജ ഏറ്റുമുട്ടലിലൂടെ ഇല്ലാതാക്കിയതെന്ന് ബേദി കമ്മിറ്റി റിപ്പോര്‍ട്ട് പറയുന്നു.

ഇതില്‍ സമീര്‍ ഖാന്റേത് മരണം കസ്റ്റഡി മരണമാണെന്നും കൊല്ലപ്പെട്ട മൂന്നുപേരുടെയും കുടുംബാംഗങ്ങള്‍ക്ക് 10 മുതല്‍ 14 ലക്ഷം രൂപ വരെ നഷ്ടപരിഹാരമായി നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2002 മുതല്‍ 2006 വരെയുളള കാലത്ത് ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടല്‍ കൊലപാതക കേസുകളെക്കുറിച്ച് അന്വേഷിച്ച് പഠിക്കാനായി സുപ്രീംകോടതി നിയോഗിച്ച സമിതിയാണ് ബേദി കമ്മീഷന്‍.

2002ല്‍ ഗുജറാത്ത് പൊലീസിന്റെ വെടിവെയ്പ്പിലാണ് സമീര്‍ഖാന്‍ എന്ന യുവാവ് കൊല്ലപ്പെട്ടത്. റിക്ഷാവാലയുടെ മകനായിരുന്നു സമീര്‍. മുഖ്യമന്ത്രിയായ നരേന്ദ്ര മോഡിയെ വധിക്കുവാന്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് അയച്ചതാണ് സമീറിനെയെന്നായിരുന്നു കൊലപാതകത്തിന് ശേഷം പൊലീസ് ഭാഷ്യം. എന്നാല്‍ സമീര്‍ ഖാന്റെ കൊലപാതകത്തിലും തുടര്‍ന്നുള്ള അന്വേഷണത്തിലും ഗുരുതരമായ പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ബേദി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ചെയിന്‍ പിടിച്ചുപറി കേസില്‍ ഒരു പൊലീസുകാരനെ കൊലപ്പെടുത്തിയ സമീര്‍ഖാന്‍ 1996ല്‍ ഭോപ്പാലില്‍ നിന്നും ലഭിച്ച വ്യാജ പാസ്പോര്‍ട്ടില്‍ പാകിസ്ഥാനിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്. അവിടെ ജെയ്ഷ്-ഇ-മുഹമ്മദിന്റെ നേതൃത്വത്തില്‍ കറാച്ചി, ലാഹോര്‍ എന്നിവിടങ്ങളില്‍ നിന്നായി ആയുധ പരിശീലനം ലഭിച്ചതിന് ശേഷം രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ ഇന്ത്യയില്‍ തിരിച്ചെത്തി.

മോഡിയെ വധിക്കാന്‍ എത്തുന്നതിന് മുമ്പ് മുംബൈ, രാജ്കോട്ട്, ഭോപാല്‍ എന്നിവിടങ്ങളിലെ ഒളിസങ്കേതങ്ങളിലാണ് ഇയാള്‍ താമസിച്ചിരുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ പൊലീസ് ഭാഷ്യം ജസ്റ്റിസ് ബേദി കമ്മിറ്റി തളളിക്കളഞ്ഞു.സമീര്‍ഖാന്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലാണെന്ന് തെളിയിക്കുന്ന രേഖകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ട്. കൂടാതെ സമീര്‍ ഗുജറാത്ത് പൊലീസിന്റെ കസ്റ്റഡിയില്‍ ഇരിക്കവെയാണ് കൊല്ലപ്പെട്ടതെന്നും വ്യക്തമാക്കുന്നു. മകന്‍ മുഖ്യമന്ത്രിയായ മോഡിയെ വധിക്കാന്‍ എത്തിയെന്ന പൊലീസ് ഭാഷ്യത്തില്‍ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ 30 വര്‍ഷത്തോളമായി ഉണ്ടായിരുന്ന ഡ്രൈവര്‍ ജോലി നഷ്ടപ്പെട്ട പിതാവ് സര്‍ഫസ് ഖാന്റെ അവസ്ഥയെക്കുറിച്ചും ബേദി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ മകനെ നഷ്ടപ്പെട്ട സര്‍ഫസ് ഖാന്റെ സങ്കീര്‍ണവും വേദനാജനകവുമായ ജീവിതത്തെക്കുറിച്ചും വിവരിക്കുന്നു. സമീര്‍ഖാന്റെ വ്യാജഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ പിതാവിന് പത്തുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും കമ്മിറ്റി ശുപാര്‍ശ ചെയ്യുന്നു. 17 ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ ഈ മൂന്നെണ്ണം ഒഴിച്ച് ഗുജറാത്ത് പൊലീസ് കൈക്കൊണ്ട നടപടിയെ അംഗീകരിക്കുകയാണ് സമിതി ചെയ്തിട്ടുളളത്.

സമീര്‍ഖാന്റെ കേസ് കൂടാതെ പൊലീസുകാര്‍ക്ക് എതിരെ വിചാരണ നടത്താന്‍ ആവശ്യപ്പെട്ട രണ്ട് കേസുകള്‍ 2005ല്‍ കൊല്ലപ്പെട്ട ഹാജി ഹാജി ഇസ്മയിലിന്റെയും മുംബൈ സ്വദേശി കസം ജാഫറിന്റേതുമായിരുന്നു. ജാഫറിന്റെ കുടുംബത്തിന് 14 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും റിപ്പോര്‍ട്ടില്‍ പറയുന്നു.

2002-2006 കാലഘട്ടത്തില്‍ ഗുജറാത്തില്‍ നടന്ന 17 ഏറ്റുമുട്ടല്‍ കൊലപാതക കേസുകളുടെ അന്വേഷണത്തിന് സുപ്രീംകോടതി നിയോഗിച്ച സമിതിയുടെ തലവനാണ് ജസ്റ്റിസ് എച്ച് എസ് ബേദി. 2012ല്‍ നിയോഗിച്ച കമ്മിറ്റി 2018 ഫെബ്രുവരിയില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ സീല്‍ ചെയ്ത് കവറിലാക്കി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. റിപ്പോര്‍ട്ട് രഹസ്യമായി വയ്ക്കണമെന്നായിരുന്നു ഗുജറാത്ത് സര്‍ക്കാരിന്റെ താത്പര്യം.

എന്നാല്‍ കേസില്‍ കക്ഷികളായവര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഒരു വര്‍ഷത്തിനിപ്പുറം അപേക്ഷിക്കുന്ന മുറയ്ക്ക് നല്‍കണമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ബേദി കമ്മിറ്റി റിപ്പോര്‍ട്ട് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി.ജി വര്‍ഗീസ്, ഗാനരചയിതാവ് ജാവേദ് അക്തര്‍ എന്നിവര്‍ക്ക് ലഭിക്കുന്നതും ഉളളടക്കം പുറത്ത് വരുന്നതും. 2007ലാണ് ജാവേദ് അക്തറും വര്‍ഗീസും ഗുജറാത്ത് ഏറ്റുമുട്ടല്‍ കൊലപാതകങ്ങളില്‍ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018