National

മറാഠി സാഹിത്യ സമ്മേളനം: നയന്‍താര സാഹ്ഗലിനെ വിലക്കിയത് ബിജെപി മന്ത്രിയുടെ അസംതൃപ്തി കാരണം; ഫണ്ട് പിന്‍വലിക്കുമെന്ന് പേടിപ്പിച്ചതായി വെളിപ്പെടുത്തല്‍   

മറാഠി സാഹിത്യ സമ്മേളനത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിക്കപ്പെട്ട പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരി നയന്‍താര സാഹ്ഗലിനെ ബിജെപി മന്ത്രിയുടെ അസംതൃപ്തിയെ തുടര്‍ന്നാണ് സംഘാടകര്‍ ഒഴിവാക്കിയതെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ഊര്‍ജ്ജ മന്ത്രി മദന്‍ യെരാവാറിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നെഹ്രുവിന്റെ സഹോദരി വിജയലക്ഷമി പണ്ഡിറ്റിന്റെ മകള്‍ കൂടിയായ നയന്‍താര സാഹ്ഗലിനെ ഒഴിവാക്കിയത്.

അഖില്‍ ഭാരതിയ മറാഠി സാഹിത്യ മഹാമണ്ഡലാണ് സാഹിത്യ സമ്മേളന പരിപാടി സംഘടിപ്പിച്ചത്. ജനുവരി 11 ന് തുടങ്ങി ഇന്ന് അവസാനിക്കുന്നതാണ് സമ്മേളനം. ബിജെപിക്ക് താല്‍പര്യം ഇല്ലാത്തതിനാലായിരിക്കാം തന്നെ സമ്മേളനത്തില്‍ നിന്നും ഒഴിവാക്കിയതെന്ന് കരുതുന്നതായി അവര്‍ നേരത്തെ ഒരു ദേശീയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

സംഘപരിവാര്‍ സംഘടനയായ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പ്രവര്‍ത്തകരുടെ ഭീക്ഷണിമൂലമാണ് പരിപാടിയുടെ ഉദ്ഘാടനത്തിനുള്ള ക്ഷണം പിന്‍വലിച്ചതെന്നായിരുന്നു നേരത്തെ സംഘാടകര്‍ അറിയിച്ചത്. ഉദ്ഘാടകയുടെ പേരില്‍ ഉണ്ടാകുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു തീരുമാനമെന്നും സംഘാടകര്‍ കാരണമായി പറഞ്ഞിരുന്നു.

ക്ഷണം പിന്‍വലിക്കാനുള്ള പ്രധാനകാരണം മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ ഭീഷണി അല്ല എന്നാണ് അഖില്‍ ഭാരതിയ മറാഠി സാഹിത്യ മഹാമണ്ഡല്‍ മുന്‍ പ്രസിഡന്റ് ശ്രീപദ് ജോഷി ദേശീയമാധ്യമത്തോട് പറഞ്ഞത്. ക്ഷണം പിന്‍വലിക്കാനുള്ള തീരുമാനത്തിനു കാരണം സാമ്പത്തികമാണ്. സഹ്ഗല്‍ പങ്കെടുത്താല്‍ പരിപാടിക്കുള്ള സാമ്പത്തികം പിന്‍വലിക്കുമെന്ന ഭയം കൊണ്ടാണ് സംഘാടകര്‍ ക്ഷണം പിന്‍വലിച്ചതെന്നും ജോഷി കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് ജോഷി പ്രസിഡന്റ് സ്ഥാനത്തുനിന്നും രാജിവെച്ചത്.

യവാത്മല്‍ സാഹിത്യ സംഘ് പ്രസിഡന്റ് മനോഹര്‍ മഹായ്‌സാല്‍ക്കര്‍ ഇക്കാര്യം വെളിപ്പെടുത്തിയതാണെന്നും ജോഷി പറഞ്ഞു. അഖില്‍ ഭാരതിയ മറാഠി സാഹിത്യ മഹാമണ്ഡലിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് യവാത്മല്‍ സാഹിത്യ സംഘ്.

ബിജെപി നേതാവും, മഹാരാഷട്രയുടെ ഊര്‍ജ്ജമന്ത്രിയുമായ മദന്‍ യെരാവറാണ് പരിപാടിയുടെ സ്വീകരണ കമ്മറ്റിയുടെ ചെയര്‍മാന്‍.സഹ്ഗലിനെ ക്ഷണിച്ചതില്‍ അദ്ദേഹം സന്തോഷവാനായിരുന്നില്ല. കാരണം അവര്‍ക്ക് വ്യത്യസ്ഥ രാഷ്ട്രീയ കാഴ്ചപ്പാടിയിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് സഹ്ഗല്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചാല്‍ രക്ഷാധികാരി സ്ഥാനത്തു നിന്ന് പിന്‍മാറുമെന്ന് യെരാവര്‍ സംഘാടകരെ ഭീഷണി പെടുത്തിയിരുന്നു.
മനോഹര്‍ മഹായ്‌സാല്‍ക്കര്‍
നയന്‍താര സാഹ്ഗല്‍ ഇന്ദിരാഗാന്ധിയോടപ്പം 
നയന്‍താര സാഹ്ഗല്‍ ഇന്ദിരാഗാന്ധിയോടപ്പം 

സാധാരണ ഗതിയില്‍ എല്ലാവര്‍ഷവും നടക്കുന്ന സാഹിത്യ സമ്മേളനത്തില്‍ 25 ലക്ഷം രൂപയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഗ്രാന്റായി നല്‍കാറുള്ളതെന്ന് മഹായ് സാല്‍ക്കര്‍ പറഞ്ഞു. ബാക്കിയുള്ള തുക സ്വകാര്യമേഖലയില്‍ നിന്ന് കണ്ടെത്താറാണ് പതിവ്. എന്നാല്‍ ഇത്തവണ ഗ്രാന്റ് 50 ലക്ഷമാക്കിയിരുന്നു. ഇപ്രാവശ്യം 1.5 കോടി രൂപ സ്വകാര്യമേഖലയില്‍ നിന്ന് സ്വരൂപിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കിയതുമാണ്. ഈ അവസരത്തിലാണ് മന്ത്രിയുടെ ഇടപെടലെന്നും മഹായ് സാല്‍ക്കര്‍ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുത്വരാഷ്ട്രീയത്തെ ശക്തമായി എതിര്‍ക്കുന്ന എഴുത്തുകാരില്‍ ഒരാളാണ് നയന്‍താര സഹ്ഗല്‍. രാജ്യത്ത് ഉയര്‍ന്നുവരുന്ന അസഹിഷ്ണുതയിലും എഴുത്തുക്കര്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും സാഹിത്യ അക്കാദമി നടത്തുന്ന മൗനത്തില്‍ അവര്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ബിജെപി സര്‍ക്കാരിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പ്രതിഷേധിച്ച് തനിക്കു ലഭിച്ച അവര്‍ഡ് തിരിച്ചുനല്‍കികൊണ്ട് ‘അവാര്‍ഡ് വാപ്പസി’ കാംപയിന്റെ മുഖ്യപ്രചാരകകൂടിയായിരുന്നു സഹ്ഗല്‍. ഇക്കാരണത്താലാണ് ബിജെപി ഇടപെടെലെന്നാണ് കരുതുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018