National

അലോക് വർമയെ വിടാതെ സിവിസി: സിബിഐ അന്വേഷണത്തിന് ശുപാർശ; സിവിസി പക്ഷം പിടിക്കുന്നുവെന്ന് മുൻ ഡയറക്ടര്‍ 

പ്രധാനമന്ത്രി അധ്യക്ഷനായ ഉന്നതാധികാര സമിതി പുറത്താക്കിയ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയ്‌ക്കെതിരെ സിബിഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. അലോക് വര്‍മയ്‌ക്കെതിരെ നേരത്തെ ആരോപിച്ചിരുന്ന അഴിമതി കേസുകളില്‍ കഴമ്പുണ്ടെന്ന് ഉന്നയിച്ചുകൊണ്ടാണ് സിവിസി അന്വേഷണത്തിന് ശുപാര്‍ശ ചെയ്തിരിക്കുന്നത്.

എന്നാല്‍ കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പക്ഷം പിടിക്കുകയാണെന്നും സിബിഐ സ്പെഷ്യല്‍ ഡയറക്ടറായിരുന്ന രാകേഷ് അസ്താനയെ രക്ഷിക്കാന്‍ സിവിസി നേരില്‍ കണ്ടാവശ്യപ്പെട്ടെന്നും അലോക് വര്‍മ പറഞ്ഞു.

നേരത്തെ അലോക് വര്‍മ്മ അഴിമതി നടത്തിയതിന് തെളിവില്ലെന്ന് അലോക് വര്‍മയ്‌ക്കെതിരായ അന്വേഷത്തിന് നേതൃത്വം വഹിച്ച ജസ്റ്റിസ് എകെ പട്നായിക് പറഞ്ഞിരുന്നുു. അദ്ദേഹത്തെ പുറത്താക്കിയ ഉന്നതാധികാരിയുടെ തീരുമാനം തിരക്കിട്ടതായിരുന്നുവെന്നും അലോക് വര്‍മയെ കുറ്റക്കാരനാക്കിയ സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും പട്നായിക് വ്യക്തമാക്കിയിരുന്നു.

തന്റെ കണ്ടെത്തലുകളല്ല സിവിസി റിപ്പോര്‍ട്ടായി കോടതിക്ക് കൈമാറിയത്. ഇത് സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. സിവിസി പറയുന്നത് അന്തിമ വാക്കല്ല. സമിതി സ്വന്തം നിലയില്‍ തീരുമാനമെടുക്കണമായിരുന്നുവെന്നും പട്നായിക് പറയുന്നു.

കഴിഞ്ഞ ദിവസം സുപ്രീം കോടതി വിധിയുടെ സഹായത്തോടെ വീണ്ടും സ്ഥാനമേറ്റെടുത്ത അലോക് വര്‍മ്മയെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം യോഗം ചേര്‍ന്ന ഉന്നതാധികാര സമിതിയാണ് തീരുമാനം കൈകൊണ്ടത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എന്നിവരടങ്ങുന്നതാണ് സമിതി.

ഇതിനെ തുടര്‍ന്ന് ഫയര്‍ സര്‍വ്വീസ് ഡിജി സ്ഥാനെ ഏറ്റെടുക്കില്ലെന്ന് അറിയിച്ച് അലോക് വര്‍മ്മ രാജി വെക്കുകയായിരുന്നു. തനിക്കെതിരെയുളള ആരോപണങ്ങളില്‍ തന്റെ വാദം കേട്ടില്ല. എല്ലാ നടപടിക്രമങ്ങളും അട്ടിമറിക്കപ്പെട്ടു. ഉന്നത തല സെലക്ഷന്‍ സമിതി സ്വാഭാവിക നീതി നിഷേധിച്ചു എന്ന് വ്യക്തമാക്കിയായിരുന്നു രാജി.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018