National

കോമണ്‍വെല്‍ത്ത് ട്രിബ്യൂണല്‍ പ്രസിഡന്റ് സ്ഥാനം ജസ്റ്റിസ് സിക്രി ഏറ്റെടുക്കില്ല; സമ്മതം പിന്‍വലിച്ച് സര്‍ക്കാരിന് കത്തു നല്‍കി

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം വോട്ടു ചെയ്ത മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി എകെ സിക്രി സര്‍ക്കാര്‍ നല്‍കിയ സ്ഥാനം സ്വീകരിക്കില്ല.

മാര്‍ച്ച് ആറിന് വിരമിക്കുന്ന സിക്രിക്ക് കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിന്റെ (സിഎസ്എടി) പ്രസിഡന്റ് സ്ഥാനം മോഡി സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ സ്ഥാനത്തെ ചൊല്ലി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ മൂലം സ്ഥാനം ഏറ്റെടുക്കാനാകില്ലെന്ന് സിക്രി നിയമ വകുപ്പ് സെക്രട്ടറിക്ക് കത്ത് നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

നിര്‍ണായക തീരുമാനത്തില്‍ മോഡി സര്‍ക്കാരിനൊപ്പം നിന്ന സിക്രിക്ക് സ്ഥാനം നല്‍കുന്നത് വിവാദമായിരുന്നു. വിഷയത്തില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടയിലാണ് സിക്രിയുടെ തീരുമാനം. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സ്ഥാനപദവിയില്‍ രണ്ടാമത് നില്‍ക്കുന്നയാളാണ് എകെ സിക്രി.

പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിക്രി എന്നിവയായിരുന്നു സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതിയിലുണ്ടായിരുന്നത്. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടര്‍ന്നായിരുന്നു എകെ സിക്രി ഇതിന്റെ ചുമതല ഏറ്റെടുത്തത്.

പ്രതിപക്ഷ നേതാവെന്ന നിലയില്‍ പങ്കെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജനകുറിപ്പ് പരിഗണിക്കാതെയായിരുന്നു അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനം സമിതി എടുത്തത്. സിക്രിയുടെ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ നിര്‍ണയകമായത്.

അംഗങ്ങളായ 53 രാജ്യങ്ങളുടെ വ്യവഹാരങ്ങളുടെ മധ്യസ്ഥനാണ് സിഎസ്എടി. പ്രസിഡന്റ് അടക്കം എട്ട് അംഗങ്ങളാണുള്ളത്. നിലവില്‍ ഒരു ഒഴിവാണുള്ളത്. കുറച്ച് വര്‍ഷങ്ങളായി സിഎസ്എടിയില്‍ ഇന്ത്യ അംഗവുമല്ലാഞ്ഞിട്ടു കൂടിയായിരുന്നു കേന്ദ്രം സിക്രിയെ തെരഞ്ഞെടുത്തത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018