National

ജസ്റ്റിസ് സിക്രിയ്ക്കും മോഡി സര്‍ക്കാരിന്റെ തുടര്‍നിയമനം; അലോക് വര്‍മ്മയെ പുറത്താക്കാന്‍ നിര്‍ണായക നിലപാടെടുത്ത ജഡ്ജി വിരമിച്ച ശേഷം കോമണ്‍വെല്‍ത്ത് ട്രിബ്യൂണല്‍ പ്രസിഡന്റാവും 

എകെ സിക്രി
എകെ സിക്രി

മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്ന് നീക്കാന്‍ നിര്‍ണ്ണായക നിലപാട് എടുത്ത മുതിര്‍ന്ന സുപ്രീംകോടതി ജഡ്ജി എകെ സിക്രിക്ക് മോഡി സര്‍ക്കാരിന്റെ പുതിയ പദവി. കോമണ്‍വെല്‍ത്ത് സെക്രട്ടറിയേറ്റ് ആര്‍ബിറ്ററല്‍ ട്രിബ്യൂണലിന്റെ (സിഎസ്എടി) പ്രസിഡന്റ് സ്ഥാനമാണ് സിക്രിക്ക് കേന്ദ്രം നല്‍കിയിരിക്കുന്നത് എന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ശേഷം സ്ഥാനപദവിയില്‍ രണ്ടാമത് നില്‍ക്കുന്നയാളാണ് എകെ സിക്രി. മാര്‍ച്ച് ആറിന് വിരമിക്കുന്ന സിക്രി അതിന് ശേഷം സിഎസ്എടിയില്‍ പ്രവേശിക്കും.

സിബിഐ ഡയറക്ടറെ നിയമിക്കുന്ന നിയമനാധികാര സമിതി തന്നെയാണ് അദ്ദേഹത്തെ മാറ്റുന്നതിലുമുള്ള തീരുമാനമെടുക്കേണ്ടതെന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നു. സമിതിയില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയതിനെ തുടര്‍ന്ന് എകെ സിക്രിക്കായിരുന്നു ഇതിന്റെ ചുമതല.

പ്രധാനമന്ത്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, സിക്രി എന്നിവയായിരുന്നു സമിതിയിലുള്ളത്. പ്രതിപക്ഷ നേതാവെന്ന നിലയില്‍ പങ്കെടുത്ത മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വിയോജനകുറിപ്പ് പരിഗണിക്കാതെയായിരുന്നു വീണ്ടും അലോക് വര്‍മ്മയെ സ്ഥാനത്ത് നിന്നും നീക്കാനുള്ള തീരുമാനം. സിക്രിയുടെ തീരുമാനമായിരുന്നു ഈ വിഷയത്തില്‍ നിര്‍ണയകമാകുന്നത്.

അംഗങ്ങളായ 53 രാജ്യങ്ങളുടെ വ്യവഹാരങ്ങളുടെ മധ്യസ്ഥനാണ് സിഎസ്എടി. പ്രസിഡന്റ് അടക്കം എട്ട് അംഗങ്ങളാണുള്ളത്. നിലവില്‍ ഒരു ഒഴിവാണുള്ളത്. കുറച്ച് വര്‍ഷങ്ങളായി സിഎസ്എടിയില്‍ ഇന്ത്യ അംഗവുമല്ലാഞ്ഞിട്ടു കൂടിയാണ് കേന്ദ്രം സിക്രിയെ തെരഞ്ഞെടുത്തിരിക്കുന്നത്.

എകെ സിക്രിക്ക് അഭിലഷണീയമായ സ്ഥാനം നല്‍കാന്‍ തീരുമാനമായെന്ന് അറിയിച്ച് കേന്ദ്ര നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ചീഫ് ജസ്റ്റിസിന് കത്ത് അയച്ചിരുന്നുവെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

സിക്രിയെ ഈ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള തീരുമാനം മുകളില്‍ നിന്നുള്ള നേതാക്കളുടെയായിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. സിക്രിയുമായി കൂടിയാലോചനയ്ക്ക് ശേഷം മറുപടി നല്‍കാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നത്.

അലോക് വര്‍മ്മയ്ക്ക് എതിരെ ജസ്റ്റിസ് സിക്രി അടക്കമുള്ള ഉന്നതാധികാര സമിതിയുടെ തീരുമാനം തിരക്കിട്ടതെന്നായിരുന്നു ജസ്റ്റിസ് എകെ പട്‌നായികിന്റെ പ്രതികരണം. സിവിസി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ജസ്റ്റിസ് പട്‌നായിക്കാണ് അലോക് വര്‍മ്മയ്ക്ക് എതിരായി സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ചത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018