National

ദൃശ്യം മോഡല്‍ കൊലപാതകം: മധ്യപ്രദേശില്‍ ബിജെപി നേതാവും മൂന്ന് മക്കളും അറസ്റ്റില്‍ 

മധ്യപ്രദേശില്‍ രണ്ട് വര്‍ഷം മുമ്പ് 22കാരിയായ കോണ്‍ഗ്രസ് നേതാവിന്റെ മകളെ കൊലപ്പെടുത്തിയ സംഭവത്തില്‍ ബിജെ.പി നേതാവിനെയും മൂന്ന് മക്കളെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സ്ഥലത്തെ ബിജെപി നേതാവായ ജഗദീഷ് കരോടിയ എന്ന കല്ലു പഹല്‍വാന്‍, മക്കളായ അജയ്, വിജയ്, വിനയ് സഹായികളായ നിലേഷ് കശ്യപ്, എന്നിവരാണ് അറസ്റ്റിലായത്. സ്ഥലത്തെ കോണ്‍ഗ്രസ് നേതാവിന്റെ മകളായ ട്വിങ്കിള്‍ ദാഗ്രെ എന്ന യുവതിയുമായി ജഗദീഷ് കരോടിയയ്ക്ക് ബന്ധമുണ്ടായിരുന്നുവെന്നും കൂടെ താമസിക്കണമെന്ന് യുവതി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് കുടുംബത്തില്‍ പ്രശ്നമില്ലാതിരിക്കാന്‍ കൊലപാതകം നടത്തുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

2015ല്‍ പുറത്തിറങ്ങിയ അജയ് ദേവ്ഗണ്‍ നായകനായ ദൃശ്യം സിനിമയിലെ കൊലപാതകം ചെയ്ത് രക്ഷപെടുന്നത് അനുകരിച്ചാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. ജീത്തു ജോസഫ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ അഭിനയിച്ച 'ദൃശ്യത്തിന്റെ റീമേക്കാണ് ഹിന്ദിയിലെ ദൃശ്യം.

രണ്ട് വര്‍ഷത്തിന് മുന്‍പ് യുവതിയെ കാണാതാകുകയായിരുന്നുവെങ്കിലും ഇപ്പോഴാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്.

പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്യുന്നത് ദൃശ്യം സിനിമ കണ്ട ശേഷമാണെന്ന് പൊലീസ് പറഞ്ഞു. 2016 ഒക്ടോബറില്‍ യുവതിയെ കഴുത്തുഞെരിച്ച് കൊന്ന ശേഷം ഇവര്‍ മൃതദേഹം കത്തിക്കുകയും ഇതിനിടയില്‍ മറ്റൊരു സ്ഥലത്ത് സിനിമയെ അനുകരിച്ച് ഒരു നായയെ കുഴിച്ചുമൂടുകയും മനുഷ്യ ശരീരം കുഴിച്ചുമൂടിയെന്ന് പ്രചരിപ്പിക്കുകയും ചെയ്തു.

പൊലീസ് പരിശോധനയില്‍ സ്ഥലത്തു നിന്ന് നായയുടെ മൃതദേഹമാണ് കണ്ടെടുത്തത്. ഇതിലൂടെ പൊലീസിനെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. എന്നാല്‍ പിന്നീട് സംഭവസ്ഥലത്ത് നിന്ന് യുവതിയുടെ ബ്രേസ്ലെറ്റും ആഭരണങ്ങളും കണ്ടെടുത്തിനെ തുടര്‍ന്നാണ് പ്രതികളെ പിടികൂടാനായത്.

എന്നാല്‍ രണ്ടു മക്കളെയും പൊലീസ് ബ്രെയിന്‍ ഇലക്ട്രിക്കല്‍ ഓക്സിലേഷന്‍ സിഗ്നേച്ചര്‍ പരിശോധനയ്ക്ക് വിധേയമാക്കിയതോടെയാണ് സത്യം പുറത്തുവന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018