National

മോഡിയെ ഗുരുവായി കാണുന്നുവെന്ന് രാഹുല്‍ ഗാന്ധി; ‘അദ്ദേഹത്തിന്റെയും കൂട്ടരുടെയും പ്രവൃത്തികളില്‍ നിന്ന് പലതും പഠിക്കാന്‍ കഴിഞ്ഞു’

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തിന് മികച്ച പ്രതികരണമാണ് പ്രവാസി ഇന്ത്യക്കാരില്‍ നിന്ന് ലഭിച്ചത്. മുന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിന്റെ കരുത്തില്‍ അടുത്ത പൊതുതെരഞ്ഞൈടുപ്പിനെ നേരിടാനൊരുങ്ങുന്ന കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ രാഹുലിന് കിട്ടുന്ന സ്വീകാര്യത പ്രതീക്ഷ ഉയര്‍ത്തുന്നതാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കോണ്‍ഗ്രസിനെതിരെയും ഗാന്ധി കുടുംബത്തിനെതിരെയും നടത്തിയ വ്യക്തിപരമായ ആക്രമണങ്ങളില്‍ നിന്നു വ്യത്യസ്തമായിട്ടായിരുന്നു രാഹുലിന്റെ പ്രസംഗങ്ങള്‍. യുഎഇയില്‍ നടന്ന പ്രസംഗങ്ങളിലും ആ മര്യാദ പാലിച്ചു കൊണ്ടായിരുന്നു രാഹുല്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. തനിക്കെതിരെ ഉയരുന്ന വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു. മോഡിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിക്കാന്‍ കഴിഞ്ഞു. അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായാണു കാണുന്നത്. ഞാനൊരിക്കലും മോഡിയെ അപമാനിച്ചു സംസാരിച്ചിട്ടില്ല.
രാഹുല്‍ ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോഡി അവിവാഹിതനായതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണോ താങ്കളും അവിവാഹിതനായിരിക്കുന്നത് എന്ന വ്യവസായികളുടെ സംഗമത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് 'മോഡി വിവാഹിതനാണ്. എന്നാല്‍ താന്‍ വിധിയില്‍ വിശ്വസിക്കുന്നയാളാണെന്നുമായിരുന്നു ചിരിച്ചു കൊണ്ടുള്ള രാഹുലിന്റെ മറുപടി. വിവാഹം നടക്കേണ്ട സമയത്തു നടക്കുമെന്നും ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് ദിവസത്തെ യുഎഇ സന്ദര്‍ശനത്തില്‍ പ്രധാനമായും രാജ്യത്തെ സര്‍ക്കാരിന്റെ അസഹിഷ്ണുതയെ ചോദ്യം ചെയ്തു കൊണ്ടുള്ള പ്രസംഗങ്ങളാണ് രാഹുല്‍ നടത്തിയത്. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം തന്നെ ബിജെപിയും ആര്‍എസ്എസും കയ്യടക്കാന്‍ ശ്രമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം വരുന്ന തെരഞ്ഞെടുപ്പില്‍ മോഡിയും കൂട്ടരും ജനങ്ങളുടെ എതിര്‍പ്പ് അനുഭവിക്കുമെന്നും വ്യക്തമാക്കിയിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018