National

3 ഇഡിയറ്റ്‌സ് സംവിധായകനെതിരെ ലൈംഗികാരോപണം: ‘സഞ്ജു’ സിനിമയുടെ ജോലിക്കിടെ രാജ് കുമാര്‍ ഹിരാനി പീഡിപ്പിച്ചുവെന്ന് അസിസ്റ്റന്റ്

3 ഇഡിയറ്റ്‌സ്, പികെ, മുന്നാഭായ് എംബിബിഎസ് തുടങ്ങിയ ഹിറ്റ് ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണം. ഹിരാനി സംവിധാനം ചെയ്ത് 2018ല്‍ പുറത്തിറങ്ങിയ ‘സഞ്ജു’ എന്ന ചിത്രത്തില്‍ ജോലി ചെയ്ത യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ആറ് മാസത്തോളം ഹിരാനി തന്നെ ലൈംഗികമായി പീഡിപ്പിച്ചു എന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്ക് അയച്ച കത്തില്‍ യുവതി പറഞ്ഞതായി ‘ഹഫ്‌പോസ്റ്റ്’ റിപ്പോര്‍ട്ട് ചെയ്തു.

സഞ്ജുവിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നു കൊണ്ടിരുന്ന 2018 മാര്‍ച്ച് മുതല്‍ സെപ്തംബര്‍ വരെ ഈ പീഡനങ്ങള്‍ തുടര്‍ന്നുവെന്നാണ് കത്തില്‍ പറയുന്നത്. എന്നാല്‍ ആരോപണങ്ങള്‍ ഹിരാനി തന്റെ വക്കീല്‍ മുഖാന്തരം നിഷേധിച്ചിട്ടുണ്ട്.

ചിത്രത്തിന്റെ നിര്‍മാതാക്കളായ വിധു വിനോദ് ചോപ്ര, അദ്ദേഹത്തിന്റെ ഭാര്യ അനുപമ ചോപ്ര, നിരൂപകനായ അഭിജത് ജോഷി എന്നിവര്‍ക്കാണ് യുവതി കഴിഞ്ഞ നവംബര്‍ 3ന് കത്തയച്ചത്. വെറും അസിസ്റ്റന്റ് ആയ തന്റെ ദൗര്‍ബല്യത്തെ ഹിരാനി മുതലെടുക്കുകയായിരുന്നുവെന്നും ആറു മാസത്തോളം താന്‍ വലിയ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് കടന്നുപോയതെന്നും യുവതി നിര്‍മാതാക്കള്‍ക്കയച്ച മെയിലില്‍ പറഞ്ഞു.

എതിര്‍ത്തു കഴിഞ്ഞാല്‍ തന്റെ ജോലി നഷ്ടമാകുമെന്ന കാരണത്താല്‍ തനിക്ക് മറ്റൊരു വഴി ഉണ്ടായിരുന്നില്ലെന്നും യുവതി കൂട്ടിച്ചേര്‍ത്തു.

എന്നെ പുറത്താക്കിയാല്‍ ഫിലിം ഇന്‍ഡസ്ട്രിയില്‍ മറ്റൊരു അവസരം എനിക്ക് കിട്ടില്ല. കാരണം ഹിരാനി എന്റെ ജോലി നല്ലതല്ല എന്ന് പറഞ്ഞാല്‍ എല്ലാവരും അത് വിശ്വസിക്കും. എന്റെ ഭാവി തന്നെ ഇല്ലാതാകുകയും ചെയ്യും.  

ആരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നും അതില്‍ യാതൊരു കഴമ്പുമില്ലെന്നും ഹിരാനിയുടെ അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ ഹിരാനി ഇതുവരെ തയ്യാറായിട്ടില്ല.

യുവതിയുടെ ആരോപണത്തില്‍ പറയുന്ന കാലയളവില്‍ ഇരുവരും തമ്മില്‍ അയച്ചിരുന്ന ടെക്സ്റ്റ് മെസേജുകളും ഹിരാനിയുടെ അഭിഭാഷകന്‍ തെളിവായി പുറത്തു വിട്ടു.

കഴിഞ്ഞ വര്‍ഷം ബോളിവുഡ് താരം തനുശ്രീ ദത്ത നാനാപടേക്കറിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതോടെയായിരുന്നു ഇന്ത്യന്‍ സിനിമാ ലോകത്ത് മീടൂ കാമ്പയിന് തുടക്കം കുറിച്ചത്. തനുശ്രീക്ക് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ ബോളിവുഡില്‍ നിന്നും തെന്നിന്ത്യയില്‍ നിന്നും ഒട്ടേറെ പേര്‍ മീടൂ ആരോപണവുമായി രംഗത്തു വന്നിരുന്നു.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018