National

എന്റെ പാട്ട് ഉപയോഗിച്ച് നേടിയ വോട്ട് തിരിച്ചുതരൂ; പൗരത്വ ബില്ലിനെ എതിര്‍ത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗാനം പാടിയ ഗായകന്‍   

പൗരത്വബില്ലില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെയും ബിജെപിയെയും രൂക്ഷമായി വിമര്‍ശിച്ച് അസമിലെ പ്രസിദ്ധ ഗായകന്‍ സുബിന്‍ ഗാര്‍ഗ്. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് ഗാനം ആലപിച്ചത് സുബിന്‍ ഗാര്‍ഗ് ആയിരുന്നു. തന്റെ ശബ്ദം ഉപയോഗിച്ച് നേടിയ വോട്ടുകള്‍ തിരിച്ചുതരൂ, അതിന്റെ പ്രതിഫലം മടക്കി നല്‍കാം എന്നാണ് സുബിന്‍ ഗാര്‍ഗ് അംസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനാവാളിനോളിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഫേസ് ബുക്കിലൂടെയാണ് സുബിന്‍ ഗാര്‍ഗിന്റെ വിമര്‍ശനം.

ആറു ദിവസം മുമ്പ് പൗരത്വബില്ലിനെതിരെ സുബിന്‍ ഗാര്‍ഗ് മുഖ്യമന്ത്രി സോനാവാളിന് കത്തെഴുതിയിരുന്നു. അതിന് ഇതുവരെ സോനാവാള്‍ മറുപടി നല്‍കിയിട്ടില്ല. ഈ കാലതാമസത്തെ പരിഹസിക്കുക കൂടി ചെയ്താണ് പുതിയ ഫേസ് ബുക്ക് പോസറ്റ്.

പ്രിയപ്പെട്ട മുഖ്യമന്ത്രി, സോനാവാള്‍ ദാ, ഏതാനും ദിവസം മുമ്പ് താങ്കള്‍ക്ക് ഞാന്‍ ഒരു കത്തയച്ചിരുന്നു. കറുത്ത കൊടികള്‍ എണ്ണുന്ന തിരിക്കിലായതിനാലാവും താങ്കള്‍ പ്രതികരിക്കാത്തത്. എന്റെ ശബ്ദം ഉപയോഗിച്ച് നേടിയ വോട്ടുകള്‍ താങ്ക്ല്‍ക്ക് തിരിച്ചുതരാന്‍ കഴിയുമോ? അതിന്റെ പ്രതിഫലം ഞാന്‍ തിരികെ നല്‍കാം

പൗരത്വബില്ലിനെതിരെ സംസ്ഥാനത്ത് മുഴുവന്‍ നടക്കുന്ന കരിങ്കൊടി പ്രതിഷേധത്തെ സൂചിപ്പിച്ചാണ് മുഖ്യമന്ത്രിയെ ഗാര്‍ഗ് വിമര്‍ശിക്കുന്നത്. ഫേസ് ബുക്കില്‍ മാത്രം എട്ടര ലക്ഷത്തിലേറെ ഫോളോവേഴ്‌സ് ഉള്ള ഗായകനാണ് ഗാര്‍ഗ്. പോസ്റ്റ് ഇട്ട് മിനുട്ടുകള്‍ക്കുള്ളില്‍ ഇത് വൈറലായി.

ബില്ലിനെതിരെ നേരത്തെയും ഗാര്‍ഗ് രംഗത്തുവന്നിരുന്നു. ബില്ലിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നിലപാട് എടുക്കണമെന്നാവശ്യപ്പെട്ട് ജനുവരി എ്ട്ടിന് മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തു. മുഖ്യമന്ത്രിക്ക് അയക്കുന്ന കത്ത് പിടിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തായിരുന്നു ഗാര്‍ഗിന്റെ വികാരഭരിതമായ കുറിപ്പ്.

പൗരത്വ ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും സര്‍ബ് ദാ, താങ്കള്‍ക്ക് പറ്റില്ല എന്ന് പറയാന്‍ കഴിയുമോ. പറയൂ. ബാക്കി പിന്നീട്കാണാം. ഒരാഴ്ച ഞാന്‍ അസാമില്‍ ഉണ്ടാകില്ല. തിരിച്ചുവരും മുമ്പ് മുഖ്യമന്ത്രി എന്തെങ്കിലും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ഞാന്‍ എന്റെ സ്വന്തം നിലയില്‍ പ്രതിഷേധിക്കും. എന്താണ് ചെയ്യുകയെന്ന് എനിക്ക് പറയാനാകില്ല.

Posted by Zubeen Garg on Tuesday, January 8, 2019

ഇതായിരുന്നു ഒരാഴ്ച മുമ്പ് മുഖ്യമന്ത്രിക്ക് അയച്ച കത്തിലെ ഉള്ളടക്കം. ഇതിന് മറുപടി നല്‍കാത്ത സഹാചര്യത്തിലാണ് ഗാര്‍ഗിന്റെ പുതിയ പ്രതിഷേധം.

ഗാര്‍ഗിനെ കൂടാതെ കലാസാംസ്‌കാരിക രംഗത്തുള്ള നിരവധി പേര്‍ ബില്ലിനെതിരെ രംഗത്തുവന്നിട്ടുണ്ട്. അസമിന്റെ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് ബില്‍ എന്നാണ് മറ്റൊരു ഗായകന്‍ അംഗരാഗ് മഹന്തയുടെ അഭിപ്രായം.

ബില്ലിനെതിരെ സംസ്ഥാനത്ത് അതിശക്തമായ പ്രതിഷേധം ഉയരുകയാണ്. എന്‍ഡിഎ ഘടകകക്ഷിയായിരുന്ന പ്രഫുല്ലകുമാര്‍ മൊഹന്തയുടെ അസം ഗണപരിഷത് ബില്ലില്‍ പ്രതിഷേധിച്ച് മുന്നണി വിട്ടിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018