National

നിയമസഭയുടെ അനുമതിയോ, ചര്‍ച്ചയോ ഇല്ല, ഗുജറാത്തില്‍ സാമ്പത്തിക സംവരണവുമായി ബിജെപി സര്‍ക്കാര്‍

വിജയ് രൂപാണി
വിജയ് രൂപാണി

മുന്നാക്ക വിഭാഗത്തില്‍ സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് നിയമസാധുത നല്‍കിയതിനു പിന്നാലെ സംവരണം നടപ്പിലാക്കാനൊരുങ്ങി ഗുജറാത്ത് സര്‍ക്കാര്‍. ഇന്നുമുതല്‍ വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ മേല്‍പ്പറഞ്ഞ വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പ്രഖ്യാപിച്ചു.

നിയമസഭയുടെ അനുമതിയോ ചര്‍ച്ചയോ ഇല്ലാതെയാണ് വിജയ് രൂപാണിയുടെ പ്രഖ്യാപനം.

2019 ജനുവരി 14ന് മകര സംക്രാന്തിയുടെ അന്ന് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്ക വിഭാഗത്തിനുള്ള പത്ത് ശതമാനം സംവരണം നടപ്പില്‍ വരുത്തുമെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗികക്കുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. ചരിത്രപരവും വിപ്ലവകരവുമായ ഈ നിയമം നടപ്പില്‍ വരുത്തുന്ന ആദ്യത്തെ സംസ്ഥാനം ഗുജറാത്ത് ആയിരിക്കുമെന്നും കുറിപ്പില്‍ അവകാശപ്പെടുന്നു.

പത്ത് ശതമാന സംവരണം അനുവദിക്കുന്നതിനുമുമ്പേ ജോലി നിയമനത്തിനും വിദ്യാഭ്യാസ പ്രവേശനത്തിനും വേണ്ടിയുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. നിയമനങ്ങള്‍ നടക്കാത്ത പരസ്യം മാത്രം നല്‍കിയ തസ്തികകളിലെ അവസരങ്ങള്‍ പരസ്യപ്പെടുത്തുന്ന ഉത്തരവ് ഉടന്‍തന്നെയുണ്ടാകുമെന്നും സര്‍ക്കാര്‍ കുറിപ്പില്‍ പറയുന്നു.

അതേസമയം, സര്‍ക്കാറിന്റെ തിടുക്കപ്പെട്ടുള്ള തീരുമാനം ആളുകളില്‍ ആശയക്കുഴപ്പം ഉണ്ടാക്കുമെന്ന് കോണ്‍ഗ്രസ് വക്താക്കള്‍ പ്രതികരിച്ചു. നിയമ സഭയുടെ അനുമതിയില്ലാതെ എങ്ങനെയാണ് സംവരണം നടപ്പിലാക്കുകയെന്നും കോണ്‍ഗ്രസ് ചോദിച്ചു. ഭരണഘടനയുടെ 368ാം വകുപ്പ് പ്രകാരം നിയമസഭയുടെ അംഗീകാരമില്ലാതെ നിയമം കൊണ്ടുവരാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

സംവരണം ആവശ്യപ്പെട്ട് 2016ല്‍ പട്ടേല്‍ സമുദായം പ്രക്ഷോഭം നടത്തിയതിന്റെ പിന്നാലെ ഗുജറാത്തില്‍ സാമ്പത്തിക സംവരണം പ്രഖ്യാപിച്ചിരുന്നു.ഇത് പിന്നീട് സുപ്രീംകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.

FEATURED

സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018
ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍
Special Story

ഇന്ത്യന്‍ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ആറ് സമരങ്ങള്‍

31 Dec, 2018
പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍
Special Story

പൊളിഞ്ഞടുങ്ങിയ പത്ത് വ്യാജവാര്‍ത്തകള്‍

31 Dec, 2018
2018 ൽ  ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 
Special Story

2018 ൽ ചരിത്രത്തിലേക്ക് നടന്നു കയറിയ അഞ്ച് മലയാളി സ്ത്രീകൾ 

30 Dec, 2018