National

മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിന്റെ തെളിവുമായി പഠന റിപ്പോര്‍ട്ട്, 2014 ല്‍ വിജയിച്ച തന്ത്രം ആവര്‍ത്തിക്കാന്‍ മാധ്യമ സ്വാധീനം വര്‍ധിപ്പിച്ച് ബിജെപി  

ഇന്ത്യയില്‍ മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കുന്നവരും അഭിപ്രായ സ്വരൂപത്തിന് കൂടുതല്‍ മാധ്യമങ്ങള്‍ വായിക്കുകയോ കാണുകയോ ചെയ്യുന്ന ആളുകള്‍ ഏറെയും ബിജെപിയെ സഹായിക്കുന്നതായി പഠന റിപ്പോര്‍ട്ട്. സാമ്പത്തികമായി ഉന്നതിയിലുളളവരും ഉയര്‍ന്ന ജാതിയില്‍പെട്ടവരുമാണ് കൂടുതലായി മാധ്യമങ്ങളുമായി ഇടപഴകുന്നതെന്നും ഇവരില്‍ വലിയൊരു ശതമാനം ബിജെപിയ്ക്കാണ് വോട്ടുചെയ്യുന്നതെന്നുമാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

2014 ലെ നാഷണല്‍ ഇലക്ഷന്‍ സ്റ്റഡീസ് തയ്യാറാക്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ രാഷ്ട്ര മീംമാസകനും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അധ്യാപകനുമായ രാഹുല്‍ വര്‍മ്മയും സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലപിംങ് സൊസൈറ്റിയിലെ ശ്രേയസ് സര്‍ദേശായും നടത്തിയ പഠനത്തിലാണ് ഇന്ത്യന്‍ മാധ്യമങ്ങളില്‍ ബിജെപി സ്വാധീനം വ്യക്തമായതെന്ന് സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 31.1 ശതമാനം പേരുടെ വോട്ടാണ് ബിജെപിയ്ക്കും സഖ്യകക്ഷികള്‍ക്കും ലഭിച്ചത്. എന്നാല്‍ 306 മണ്ഡലങ്ങളില്‍ 20,000 പേരില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം മാധ്യമങ്ങളെ കൂടുതല്‍ ആശ്രയിച്ചവരില്‍ 39 ശതമാനം പേരും ബിജെപിയ്ക്ക് അനുകൂലമായി വോട്ടുചെയ്തുവെന്നാണ് കണ്ടെത്തിയത്. അതേസമയം കാര്യമായി മാധ്യമങ്ങളെ ആശ്രയിക്കാത്ത വിഭാഗത്തില്‍ 27 ശതമാനം പേര്‍ മാത്രമാണ് ബിജെപിയ്ക്ക് വോട്ടു ചെയ്തിട്ടുള്ളൂവെന്നും സര്‍വെയില്‍ തെളിഞ്ഞു. എന്നുമാത്രമല്ല, മാധ്യമ സ്വാധീനം കൂടുതല്‍ ഉളളവരില്‍ ഒരു നിര്‍ണായക വിഭാഗം ഗുജറാത്ത് സംസ്ഥാനം മികച്ചതാണെന്നും നരേന്ദ്രമോഡിയാണ് ഏറ്റവും മികച്ച പ്രധാനമന്ത്രിയെന്നും അഭിപ്രായപ്പെടുകയും ചെയ്തു.

വാര്‍ത്തകള്‍ക്കായി ഇന്റര്‍നെറ്റിനെ ആശ്രയിച്ചവരിലും ഏറെ പേര്‍ ബിജെപിയാണ് പിന്തുണച്ചതെന്ന് തെളിഞ്ഞു. ഇവരില്‍ ബഹുഭൂരിപക്ഷവും സാമ്പത്തികമായി ഉന്നത നിലവാരത്തിലുള്ളവരായിരുന്നു.

ഹിന്ദി പത്രം വായിക്കുന്നവരിലും ഹിന്ദി ചാനലുകള്‍ കാണുന്നവരിലുമാണ് ബിജെപി സ്വാധീനം കൂടുതലെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ബാര്‍ക്ക്) റിപ്പോര്‍ട്ട് പ്രകാരം ഹിന്ദി ചാനലുകള്‍ക്ക് ഇംഗ്ലീഷ് ചാനലുകളെക്കാള്‍ 200 ശതമാനം പ്രേക്ഷകരാണ് ഉള്ളത്. മലയാളം തമിഴ് ചാനലുകള്‍ക്ക് ഇംഗ്ലീഷ് ചാനലുകളെക്കാള്‍ 100 ശതമാനം പ്രേക്ഷകരും ഉണ്ടെന്നാണ് ബാര്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

മാധ്യമങ്ങളെ കൂടുതലായി ആശ്രയിക്കാത്ത വിഭാഗത്തില്‍ ഏറെ പേരും കോണ്‍ഗ്രസിനെയാണ് സഹായിച്ചതെന്നും പഠനത്തില്‍ വ്യക്തമായി.

മാധ്യമങ്ങള്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിന്റെ തെളിവുമായി പഠന റിപ്പോര്‍ട്ട്,  2014 ല്‍ വിജയിച്ച തന്ത്രം ആവര്‍ത്തിക്കാന്‍ മാധ്യമ സ്വാധീനം വര്‍ധിപ്പിച്ച് ബിജെപി  

2014 ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത്- മാര്‍ച്ച് 1 മുതല്‍ മെയ് 11 വരെ -ഇംഗ്ലീഷ് ഹിന്ദി ചാനലുകളില്‍ രാത്രി 8 മുതല്‍ 10 മണിവരെ സമയത്ത് വിവിധ നേതാക്കള്‍ക്കും പാര്‍ട്ടികള്‍ക്കും നല്‍കിയ സമയത്തെക്കുറിച്ച് ഡല്‍ഹി സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസിന്റെ മീഡിയ ലാബ് പഠനം നടത്തിയിരുന്നു. ഈ സമയങ്ങളില്‍ മൂന്നില്‍ ഒന്ന് സമയവും മോഡിയെക്കുറിച്ചുള്ള ചര്‍ച്ചകളാണ് ചാനലുകളില്‍ നടന്നതെന്നാണ് കണ്ടെത്തിയത്.

പത്ത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ സമയത്തെക്കുറിച്ചായിരുന്നു പഠനം. ബിജെപിയ്ക്ക് നല്‍കിയ സമയം കോണ്‍ഗ്രസിനെക്കാള്‍ 10 ശതമാനം കൂടുതലായിരുന്നു. കോണ്‍ഗ്രസ് വിജയിച്ച 2009 ലെ തെരഞ്ഞെടുപ്പില്‍ രണ്ട് പാര്‍ട്ടികളും തമ്മിലുള്ള വ്യത്യാസം 10 ശതമാനത്തിന്റെ മാത്രമായിരുന്നുവെന്ന് മീഡിയ ലാബ് തലവന്‍ പ്രഭാകര്‍ പറഞ്ഞു.

2017 ല്‍ പ്യൂ ഗ്ലോബല്‍ ആറ്റിറ്റിയൂഡ് സര്‍വെ യില്‍ പക്ഷപതപരമായ മാധ്യമങ്ങള്‍ക്ക് സ്വീകാര്യത കിട്ടുന്ന ഏറ്റവും പ്രധാനമായ രാജ്യം ഇന്ത്യയാണെന്ന് കണ്ടെത്തിയിരുന്നു. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കുന്ന മാധ്യമങ്ങളാണ് നല്ലതെന്ന് കരുതുന്ന 41 ശതമാനം ജനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടെന്നാണ് പ്യൂ സര്‍വെയില്‍ കണ്ടെത്തിയത്.

2014 ല്‍ നടത്തിയതുപോലെ മാധ്യമ സഹായത്തോടെ പ്രചാരണം ശക്തമാക്കുന്നതിന്റെ സൂചനകള്‍ നരേന്ദ്ര മോഡിയും ബിജെപിയും ആരംഭിച്ചതായാണ് സൂചന. എ എന്‍ ഐയയ്ക്കും ഹ്യുമന്‍സ് ഓഫ് ഇന്ത്യ ഫേസ്ബുക്ക് പേജിന് നല്‍കിയ അഭിമുഖവും ഇതിന്റെ തുടക്കമായിട്ടാണ് കണക്കാക്കുന്നത്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018