National

കനയ്യകുമാറിനും ഉമര്‍ ഖാലിദിനുമെതിരെ രാജ്യദ്രോഹക്കുറ്റമാരോപിച്ച് കുറ്റപത്രം; തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കേസ് കുത്തിപ്പൊക്കിയതിനോട് നന്ദിയെന്ന് കനയ്യ 

ജെഎന്‍യുവില്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികളായിരുന്ന കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരുള്‍പ്പടെ പത്ത് പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ രാജ്യദ്രോഹപരമായ മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ച് 2016ലാണ് ഡല്‍ഹി പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്. കുറ്റപത്രം പട്യാല കോടതി ചൊവ്വാഴ്ച പരിഗണിക്കും.

രാജ്യദ്രോഹം, കലാപമുണ്ടാക്കല്‍, വ്യാജരേഖ ചമയ്ക്കല്‍, നിയമാനുസൃതമല്ലാതെ യോഗം ചേരല്‍ തുടങ്ങിയ വകുപ്പുകളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെതിരെ 2016 ഫെബ്രുവരി ഒമ്പതിന് ജെഎന്‍യുവില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. രാജ്യവ്യാപകമായി നടത്തിയ പരിപാടിക്ക് മുന്‍കൂട്ടി അനുമതി വാങ്ങിയില്ലെന്ന് ആരോപിച്ച് പൊലീസ് ഇവരെ തടഞ്ഞിരുന്നു.

മാര്‍ച്ചിനിടെ വിദ്യാര്‍ത്ഥികള്‍ രാജ്യദ്രോഹ മുദ്രാവാക്യം വിളിച്ചെന്നാണ് കുറ്റപത്രത്തില്‍ ആരോപിച്ചിരിക്കുന്നത്.

ലോക്‌സഭാതെരഞ്ഞെടുപ്പ് വരാനിരിക്കെ കേസ് ഉയര്‍ത്തിക്കൊണ്ടുവരുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് കനയ്യകുമാര്‍ പ്രതികരിച്ചു.

രാജ്യദ്രോഹം ചുമത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചെന്ന വാര്‍ത്ത ശരിയാണെങ്കില്‍ മോഡിയോടും ഡല്‍ഹി പോലീസിനോടും നന്ദിയുണ്ട്. മൂന്ന് വര്‍ഷം പഴക്കമുള്ള കേസില്‍ തെരഞ്ഞെടുപ്പിന് മുന്‍പ് കുറ്റപത്രം നല്‍കുന്നതിലൂടെ നടപടി രാഷ്ട്രീയ പ്രേരിതമാണെന്ന് എല്ലാവര്‍ക്കും മനസിലാകും. രാജ്യത്തെ നിയമവ്യവസ്ഥയില്‍ പൂര്‍ണമായ വിശ്വാസമുണ്ട്.
കനയ്യകുമാര്‍

സംഭവത്തില്‍ കനയ്യകുമാര്‍, ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവരെ പൊലീസ് 2016ല്‍ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് മൂവര്‍ക്കും ജാമ്യം ലഭിക്കുകയായിരുന്നു. മറ്റ് ഏഴുപേരും കശ്മീരില്‍നിന്നുള്ളവരാണ്.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018