National

കുട്ടികളെയും യുവാക്കളെയും ഖനികളിലേക്ക് തള്ളിയിട്ടത് രാഷ്ട്രീയ നേതൃത്വം; മേഘാലയയിലെ ഖനി മാഫിയ രാഷ്ട്രീയ കൂട്ടുകെട്ട് വെളിപ്പെടുത്തി അന്വേഷണ റിപ്പോര്‍ട്ട്

ഡിസംബര്‍ പതിമൂന്നിനാണ് മേഘാലയയിലെ അനധികൃത ഖനിയില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. അപകടം നടന്ന് ഇന്നേക്ക് ഒരുമാസം. തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുമ്പോഴും അവര്‍ അന്ന് തന്നെ മരണപ്പെട്ടിട്ടുണ്ടാകാം സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചത്.

ഖനിയടപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന മേഘാലയയില്‍ ആരാണ് തൊഴിലാളികളെ വീണ്ടും മരണത്തിലേക്ക് ഇറക്കിവിടുന്നത്? നേപ്പാളില്‍നിന്നും ബംഗ്ലാദേശില്‍നിന്നുമുള്ള കുട്ടികളടക്കമുള്ള അഭയാര്‍ത്ഥികളും ആദിവാസികളുമാണ് ഈ ഖനികളില്‍ ജീവന്‍ പണയംവച്ച് ജോലി ചെയ്യുന്നത്. അപകടം മുന്നില്‍കണ്ട് ഇവര്‍ പാറയിടുക്കുകളിലേക്കിറങ്ങുമ്പോള്‍ ലാഭം കൊയ്യുന്നത് മറ്റുചിലരാണ്.

ഇത് തുറന്നുകാണിക്കുകയാണ് ജനുവരി ഏഴിന് 22 അംഗ ആക്ടിവിസ്റ്റുകള്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സിറ്റിസണ്‍ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം മേഘാലയയില്‍ നടക്കുന്നത് ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീം കോടതി വിധികളുടെയും കടുത്ത ലംഘനമാണ് എന്നാണ്.

സ്വന്തമായോ ബന്ധുക്കളുടെ പേരിലോ ഖനികളുള്ള രാഷ്ട്രീയപ്രവ്രര്‍ത്തകരുടെ പേരുവിവരങ്ങളടങ്ങിയ സിറ്റിസണ്‍ റിപ്പോര്‍ട്ടിന്റെ ഒന്നാംഭാഗം ഡിസംബറില്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്ത് വ്യാപകമായിരുന്ന റാറ്റ് ഹോള്‍ ഖനന രീതി ഹരിത ട്രൈബ്യൂണല്‍ 2014ല്‍ നിരോധിച്ചതാണ്. 380 പേജുള്ള സിറ്റിസണ്‍ റിപ്പോര്‍ട്ടിന്റെ രണ്ടാംഭാഗത്ത് ഈ നിരോധനം എങ്ങനെയൊക്കെയാണ് ലംഘിക്കപ്പെട്ടിട്ടുള്ളതെന്നാണ് വിവരിക്കുന്നത്. കൂടാതെ, സര്‍ക്കാരിന്റെ തീരുമാനങ്ങള്‍, സിഎജി റിപ്പോര്‍ട്ട്, സര്‍ക്കാര്‍ രേഖകള്‍ക്കുമേല്‍ ഖനന മാഫിയ നടത്തിയ ഗൂഡാലോചന എന്നിവയുടെ ലംഘനത്തെക്കുറിച്ചും റിപ്പോര്‍ട്ട് വിവരിക്കുന്നു.

2014 ഒക്ടോബര്‍ എട്ടുമുതല്‍ 2018 ഡിസംബര്‍ അഞ്ചുവരെയുള്ളകാലത്തിനുള്ളില്‍ എങ്ങനെയാണ് ഇത്രത്തോളം നിയമലംഘനം നടക്കുന്നത്?. റിപ്പോര്‍ട്ട് ചോദിക്കുന്നു. നിരോധനം ഇല്ലാതിരുന്ന 2014 വരെയുള്ള കാലത്തിനേക്കാള്‍ 2019 ജനുവരി വരെയുള്ള കണക്കെടുത്താല്‍ ഖനികളുടെ എണ്ണം ഒമ്പത് മടങ്ങ് കൂടുതലാണെന്ന് റിപ്പോര്‍ട്ട് പറയുന്നു

ഖനനം നിരോധിക്കാന്‍ കമ്മറ്റി മുന്നോട്ടുവച്ച നിര്‍ദ്ദേശങ്ങള്‍ പ്രാവര്‍ത്തികമാക്കാനും കല്‍ക്കരി കടത്തിക്കൊണ്ടുപോകുന്ന ശ്രമം തടയാനുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാരിന് ഉത്തരവാദിത്തമുണ്ട്. ഗ്രീന്‍ ട്രൈബ്യൂണല്‍ അനുവദിച്ച 77,04,701.73 എംടി കല്‍ക്കരിയിലധികം ഖനനം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടതും സര്‍ക്കാരാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സുപ്രീംകോടതിയുടെയും വിധിയുടെ നഗ്നമായ ലംഘനത്തിന് ഉദാഹരണമാണ് ഇത്. നിയമവിരുദ്ധമായ ഖനനത്തിന് മേഘാലയ സര്‍ക്കാര്‍ കരുതിക്കൂട്ടി പ്രവര്‍ത്തിച്ചു എന്നുവേണം മനസിലാക്കാന്‍. ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശം പ്രയോഗത്തില്‍ വരുത്തുന്നതിനുളള കാര്യങ്ങള്‍ ചെയ്യേണ്ട സര്‍ക്കാര്‍, ഖനി മുതലാളിമാര്‍ക്കുവേണ്ടി ദാസ്യവൃത്തി ചെയ്തു. മുതലാളിമാരുടെ ഖനി സങ്കല്‍പ്പങ്ങള്‍ക്ക് നിറംകൂട്ടാനായിരുന്നു അവര്‍ക്ക് ആവേശം. അവരില്‍പ്പലരും മുതലാളിമാര്‍ക്കുവേണ്ടി ഇടനിലക്കാരായും പ്രവര്‍ത്തിച്ചു.- റിപ്പോര്‍ട്ടില്‍ പറയുന്നു.

ചുരുക്കത്തില്‍, നിയമലംഘനവും കുറ്റകൃത്യവും അസ്ഥിവാരമുറപ്പിച്ച മേഘാലയന്‍ ഖനികളുടെ വ്യാപ്തിയും നിയമം നടപ്പിലാക്കാത്ത സര്‍ക്കാരിന്റെ ദുര്‍ലാക്കും പൊതുഖജനാവിനെയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്.

അവസാന അഞ്ച് വര്‍ഷങ്ങളിലായി നികുതിയും വരുമാനവും കുറച്ച് കാണിച്ചും തെറ്റായ കണക്കുകള്‍ രേഖപ്പെടുത്തിയും 959.26 കോടിയുടെ നഷ്ടമുണ്ടാക്കി എന്ന് 2014ലെ സിഎജി റിപ്പോര്‍ട്ട് പറയുന്നതായും സിറ്റിസണ്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

.

FEATURED

 ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 
Special Story

ഒറ്റ ക്ലിക്കില്‍ പൈനാപ്പിള്‍ ബോംബ്, പിന്നാലെ മേക്കിങ് വീഡിയോയും; സോഷ്യല്‍മീഡിയക്ക് ‘ക്ഷ’ പിടിച്ചു തിരുവനന്തപുരം സ്വദേശിയുടെ ചിത്രങ്ങള്‍ 

26 Jan, 2019
പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 
Special Story

പൗരാവകാശങ്ങള്‍ക്ക് വിലങ്ങിടുന്ന ഭരണാധികാരികള്‍; മോഡിയും റിപ്പബ്ലിക് ദിന മുഖ്യാതിഥി സിറില്‍ രാമഫോസയും തമ്മിലുളള സാമ്യങ്ങള്‍ 

26 Jan, 2019
മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ
Special Story

മറന്ന് കളയരുത് ഇവരെ; ഭരണഘടനാ നിർമ്മാണത്തിൽ പങ്കാളികളായ 15 സ്ത്രീകൾ

26 Jan, 2019
സാമ്പത്തിക വളര്‍ച്ച മുതല്‍  ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌  കാര്യങ്ങള്‍ 
Politics

സാമ്പത്തിക വളര്‍ച്ച മുതല്‍ ശബരിമല വരെ; പ്രധാനമന്ത്രി മോഡി കൊല്ലത്ത് പറഞ്ഞ വസ്തുതയ്ക്ക് നിരക്കാത്ത അഞ്ച്‌ കാര്യങ്ങള്‍ 

15 Jan, 2019
2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  
FILM NEWS

2018ലെ പണംവാരിപ്പടങ്ങള്‍; ബോക്‌സ് ഓഫീസ് ടോപ് 10ല്‍ ഇവര്‍  

31 Dec, 2018
ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 
Special Story

ഫേസ്ബുക്കിനെയും സക്കര്‍ബര്‍ഗിനെയും വിടാതെ കഷ്ടകാലം! കുഴപ്പിച്ച വിവാദങ്ങളും സുരക്ഷാ വീഴ്ചകളും 

31 Dec, 2018